
Malayalam
മാലാ പാർവതി നിങ്ങൾ സ്ത്രി സമൂഹത്തിന് അഭിമാനമാണ്; ഹരീഷ് പേരടി
മാലാ പാർവതി നിങ്ങൾ സ്ത്രി സമൂഹത്തിന് അഭിമാനമാണ്; ഹരീഷ് പേരടി

നടിയും ആക്ടിവിസ്റ്റുമായ മാലാ പാര്‍വ്വതിയുടെ മകനായ അനന്ത കൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍ രംഗത്തെത്തിയതിന് പിന്നാലെ മാലാ പാർവതിയെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവരെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ‘മാലാ പാർവതി നിങ്ങൾ സ്ത്രീ സമൂഹത്തിന് അഭിമാനമാണ്’ എന്നു പറഞ്ഞാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ ഇതു സംബന്ധിച്ച് എഴുതിയ കുറിപ്പ് ആരംഭിക്കുന്നത്.
അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.
മാലാ പാർവതി നിങ്ങൾ സ്ത്രി സമൂഹത്തിന് അഭിമാനമാണ്. ഒരു അമ്മയെന്ന നിലയിൽ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു. എന്നിട്ടും പരാതികൾ ഉണ്ടെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോവാൻ ആവിശ്യപ്പെട്ടു. ഇതെല്ലാം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. ഇതിലും കൂടുതൽ അവർ എന്താണ് ചെയേണ്ടത് ? സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ ഇത്രയും ധീരമായ നിലപാടെടുക്കാൻ പൊതുസമൂഹത്തിൽ പ്രവർത്തിക്കുന്ന എത്ര സ്ത്രികൾ തയ്യാറാവും ?
ഈ നിലപാടിന്റെ പേരിൽ അവരെ ആക്രമിക്കുന്നത്. അനുഭവങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞ സീമാ വിനീതിനെ ആക്രമിക്കുന്നതിന് തുല്യമാണ്. സ്വന്തം മകൻ സംവിധാനം ചെയ്ത ഒരു സൃഷ്ടി പുറത്തു വന്നതിന്റെ അടുത്ത ദിവസം 2017 മുതലുള്ള സ്ക്രീൻ ഷോട്ടുകൾ പരസ്യമാവുന്നതും സാമാന്യ ബുദ്ധിക്ക് ദഹിക്കുന്നതല്ല. എന്തായാലും ഇരകൾ ഇപ്പോഴും സ്ത്രികളാണ്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...