Connect with us

കാവ്യയ‌്ക്കും നവ്യയ്‌ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യം തന്നെയായിരുന്നു. എന്നാല്‍ ഒരല്‍പം കൂടി നില്‍ക്കുന്നത് കാവ്യയ‌്ക്ക് ആയിരുന്നു..നവ്യയ്‌ക്ക് അതിൽ പരിഭവം ഉണ്ടായിരുന്നു!

Malayalam

കാവ്യാ മാധവനും,നവ്യാ നായർക്കും തുല്യ പ്രാധാന്യം നൽകിയ സിനിമയായിരുന്നു ബനാറസ്.
എന്നാല്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം പ്രാരംഭഘട്ടത്തില്‍ അഭിനേതാക്കളില്‍ ഉണ്ടായെന്ന് പറയുകയാണ്
സംവിധായകൻ നേമം പുഷ്പരാജ്.
‘കാവ്യയ‌്ക്കും നവ്യയ്‌ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യം തന്നെയായിരുന്നു. എന്നാല്‍ ഒരല്‍പം കൂടി നില്‍ക്കുന്നത് കാവ്യയ‌്ക്ക് ആയിരുന്നു. നമ്മള്‍ കൊടുക്കുന്ന റോള്‍ തന്നെയാണ് അവര്‍ സ്വീകരിച്ചത്. അവര്‍ക്കൊരു മുന്‍ഗണനയോ സെലക്‌ട് ചെയ്യാനുള്ള അവസരമോ കൊടുത്തിട്ടില്ല. പക്ഷേ നവ്യയ്‌ക്ക് അതിനകത്തൊരു തെറ്റിദ്ധാരണ കുറച്ചു സമയം ഉണ്ടായിരുന്നു. വേഷം അപ്രധാനമായിപ്പോയോ എന്ന്. കാരണം ബനാറസില്‍ ഷൂട്ട് ചെയ്‌ത് കഴിഞ്ഞപ്പോഴേക്കും മാഗസിനുകളില്‍ പലതിലും കാവ്യയുടെയും വിനീതിന്റെയും പടം വരാന്‍ തുടങ്ങി. കാവ്യയ്‌ക്ക് അമിതമായ പ്രാധാന്യം കിട്ടുന്നുണ്ടെന്നും, തന്റെ ക്യാരക്‌ടറിലേക്ക് മറ്റാരെയെങ്കിലും നോക്കണമെന്നും ഇടയ്‌ക്ക് ചിലരുവഴി നവ്യ അറിയിച്ചു. പിന്നീട് തെറ്റിദ്ധാരണയൊക്കെ മാറുകയായിരുന്നു.

ചെറിയ വേഷമാണെങ്കിലും കാവ്യയ്‌ക്ക് പരാതിയില്ല. കാവ്യയുടെ ക്യാരക്‌ടര്‍ അതാണ്. ഉദാഹരണത്തിലെ ചിത്രത്തിലെ സോംഗ് കോസ്‌റ്റ്യൂം ഒരുദിവസം അത്ര ശരിയായി വന്നില്ല. ക്യാമറയെല്ലാം റെഡിയായിട്ടും കാവ്യ വരുന്നില്ല. കോസ്‌റ്റ്യൂം ശരിയെല്ലെന്ന് പറഞ്ഞ് കാവ്യ വരുന്നില്ലെന്ന് അസോസിയേറ്റ് വന്ന് പറഞ്ഞു. ഞാന്‍ കാവ്യയെ ചെന്നു കണ്ടു. നല്ല ഡ്രസല്ലേ..ഇതിനെന്താ പ്രശ്നം എന്ന് ചോദിച്ചപ്പോള്‍, കുഴപ്പില്ലേ എന്ന് നിഷ്‌കളങ്കമായി ചോദിച്ച്‌ അന്നേരം കൂടെ വന്ന് അഭിനയിക്കുകയായിരുന്നു. നവ്യ ആയിരുന്നെങ്കില്‍ ഒരുപക്ഷേ അത് പ്രശ്‌നമായേക്കാം’- നേമം പുഷ്‌പരാജ് പറയുന്നു.

about kavya navya

More in Malayalam

Trending

Recent

To Top