അമ്മ സംഘടനയുടെ തലപ്പത്ത് ഇനി ആര് ? യുവനിര മുന്നോട്ട് വരുമോ ?
Published on

‘അമ്മ സംഘടനയുടെ തലപ്പത്ത് ഇനി ആര് ? ജൂലായ് മാസത്തിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നസെന്റ് തന്റെ സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് ആദ്യമേ വെളിപ്പെടുത്തിയതിനടിസ്ഥാത്തിൽ പുതിയ പാനൽ മുന്നോട്ട് വെക്കുമായിയ്ക്കും. 17 വര്‍ഷത്തിന് ശേഷമാണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പടിയിറങ്ങുന്നത്.
ഇത്തവണ മുതിർന്ന നടൻമാർ മാത്രമല്ല യുവ നടന്മാരും എത്തുന്നു മത്സരത്തിനെന്ന് വാർത്തകൾ പ്രചരിക്കുന്ന്നുണ്ട്. എന്നാൽ അതിന് സ്ഥിതികരണം നടന്നിട്ടില്ല. പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും ആസിഫ് അലിയേയുമൊക്കെ രംഗത്തിറക്കാനാണ് യുവതാരങ്ങളുടെ നീക്കം.
പൊതുവെ എല്ലാവര്ക്കും സ്വീകാര്യനായ കുഞ്ചാക്കോ ബോബനെ രംഗത്തിറക്കാനാണ് യുവതാരങ്ങള്‍ നീങ്ങുന്നതെന്ന് സൂചനകൾ ലഭിക്കുന്നുണ്ട്.
താരരാജാവ് മോഹൻലാലിൻറെ പേരും കേൾക്കുന്നുണ്ട് എന്നാൽ തനിക്ക് താത്പര്യമില്ലെന്ന് ആദ്യമേ മോഹൻലാൽ തുറന്നു പറഞ്ഞിരുന്നു. തന്റെ സിനിമ തിരക്കുകൾക്കിടയിൽ സംഘടന പ്രവർത്തനങ്ങൾ കൃത്യമായി നോക്കാൻ സാധിക്കില്ലെന്ന് നടൻ വ്യക്തമാക്കിയിരുന്നു.
അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരുന്നതിനായുള്ള ശ്രമങ്ങള്‍ ഗണേഷ് കുമാര്‍ നേരത്തെ തന്നെ ആരംഭിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദിലീപിനെ പുറത്താക്കിയ നടപടിയില്‍ അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
പൃഥ്വിരാജിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് മമ്മൂട്ടി ആ തീരുമാനം ഏറ്റെടുത്തതെന്ന തരത്തിലായിരുന്നു വിമര്‍ശനം. ഈ തീരുമാനത്തോടെയാണ് അമ്മയിലെ അഭിപ്രായ ഭിന്നതകളെക്കുറിച്ച് പുറംലോകം മനസ്സിലാക്കിയത്. പ്രസിഡന്റ് സ്ഥാനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ താരം ആരംഭിച്ചുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഏത് വിഷയത്തിലും തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കി മുന്നേറുന്ന താരമായ പൃഥ്വിരാജിന്റെ പേരും ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും താരത്തിന്റെ സ്വീകാര്യതയില്‍ യുവതാരങ്ങള്‍ക്ക് ആശങ്കയുണ്ട്. എന്നാൽ അതിൽ നടൻ സ്ഥിതികരണം ഒന്നും നടന്നില്ല.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...