Connect with us

ഫഹദ് സുഡാപ്പി, ജിഹാദി.. !! ഫഹദ് ഫാസിന്റെ പുതിയ ചിത്രത്തിനെതിരെ ഡിസ്‌ലൈക്ക് ക്യാമ്പെയ്ൻ !!

Malayalam Breaking News

ഫഹദ് സുഡാപ്പി, ജിഹാദി.. !! ഫഹദ് ഫാസിന്റെ പുതിയ ചിത്രത്തിനെതിരെ ഡിസ്‌ലൈക്ക് ക്യാമ്പെയ്ൻ !!

ഫഹദ് സുഡാപ്പി, ജിഹാദി.. !! ഫഹദ് ഫാസിന്റെ പുതിയ ചിത്രത്തിനെതിരെ ഡിസ്‌ലൈക്ക് ക്യാമ്പെയ്ൻ !!

ദേശിയ ചലച്ചിത്ര പുരസ്‌കാരം ബഹിഷ്കരിച്ച ഫഹദ് ഫാസിലിനെതിരെ സൈബർ ആക്രമണം. ഫഹദ് നായകനായെത്തുന്ന ചിത്രം ട്രാന്‍സിന്റെ ഫാന്‍മെയ്ഡ് ട്രെയിലറിനെതിരെ വലിയ അസഭ്യവര്‍ഷമാണ് ഒരു കൂട്ടര്‍ നടത്തുന്നത്.

2012ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണ് ട്രാന്‍സ്.

എന്നാല്‍ യൂട്യൂബില്‍ ആരോ അപ്‍ലോഡ് ചെയ്ത ഫാന്‍ മെയ്ഡ് ട്രെയിലറാണെന്ന് പോലും നോക്കാതെയാണ് വിമര്‍ശകര്‍ ഫഹദിനെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്.

‘ഇനിമുതല്‍ ഫഹദ് ഫാസിലിന്റെ സിനിമകള്‍ സംഘപരിവാര്‍ അനുകൂലികളും ഹിന്ദുക്കളും കാണില്ല എന്ന് തീരുമാനിക്കണം.സംഘപരിവാറുകാര്‍ നിന്റെ സിനിമ കാണില്ല എന്നു തീരുമാനിച്ചാല്‍ തീരാവുന്നതേയുള്ളൂ നിന്റെ അഹങ്കാരം. നട്ടെല്ലിന്റെ ഉറപ്പല്ല, ഒരു മതക്കാരുടെ പൊതു സ്വഭാവമാണ് ഫഹദ് കാണിച്ചത്. ഇവന്‍ തികഞ്ഞ വര്‍ഗീയവാദിയാണ്’.ഇത്തരത്തിലുള്ള കമന്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നുവരുന്നത്.

അറുപത്തിയെട്ട് കലാകാരന്മാര്‍ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നുവെങ്കിലും ഫഹദിനെതിരായി മാത്രമാണ് ക്യാമ്ബയിനുകള്‍ ഉണ്ടാകുന്നത്. സമൂഹമാധ്യമത്തിലെ ട്രോള്‍ ആയും കമന്റായും ഫഹദിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ഇവര്‍. ഇതു കൂടാതെ ഇനി ഫഹദ് ചിത്രങ്ങള്‍ കാണില്ലെന്നും അദ്ദേഹം സുഡാപ്പി ജിഹാദിയാണെന്ന് പറയുന്ന പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്.

More in Malayalam Breaking News

Trending

Recent

To Top