
Malayalam
ആരെങ്കിലും വരും.. എനിക്ക് നല്ല പ്രതീക്ഷയുണ്ട്… വിവാഹം കഴിക്കാതിരുന്നതിന് കാരണം ഉണ്ട്
ആരെങ്കിലും വരും.. എനിക്ക് നല്ല പ്രതീക്ഷയുണ്ട്… വിവാഹം കഴിക്കാതിരുന്നതിന് കാരണം ഉണ്ട്

കുപ്പിവളകിലുകിലുകിലുങ്ങണല്ലോ…. പാട്ടു കേള്‍ക്കുമ്പോൾ തന്നെ ലാലേട്ടനൊപ്പം മനസിൽ തെളിയുന്ന മറ്റൊരു മുഖമുണ്ട്. നിറപുഞ്ചിരിയോടെ പ്രേക്ഷക മനസുകളിൽ കയറിക്കൂടിയ തെന്നിന്ത്യൻ സുന്ദരി നന്ദിനി..പ്രശസ്ത സംവിധായാകൻ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് ചുവടു വച്ച നന്ദിനിയ്ക്ക് പ്രായം 40 കഴിഞ്ഞുവെങ്കിലും ഇനിയും വിവാഹിതയല്ല. ആരെങ്കിലും വരുമെന്ന് ഇനിയും നല്ല പ്രതീക്ഷയുണ്ട് അതുകൊണ്ട് ഇനി വിവാഹം വൈകില്ലെന്നും താരം തുറന്നു പറയുകയാണ് .
വീട്ടില്‍ ആലോചനകളൊക്കെ നടക്കുന്നുണ്ട്. എന്റെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ഒരാളെയാണ് ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്. അയാളെ ഉടന്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണെന്നാണ് നന്ദിനി പറയുന്നത്.മികച്ച ഒരുപാട് കഥാപാത്രങ്ങളുമായി ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് നന്ദിനി. തുടക്കം നന്നായതു കൊണ്ടു ആകാം പിന്നീടിങ്ങോട്ട് നന്ദിനിക്ക് കൈനിറയെ ചിത്രങ്ങളായിരുന്നു. ലേലം, അയാൾ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടൻ, നാറാണത്ത് തമ്പുരാൻ, കരുമാടിക്കുട്ടൻ, സുന്ദര പുരുഷൻ തുടങ്ങി നിരവധി സിനിമകളിൽ 2016ൽ പുറത്തിറങ്ങിയ അനുരാഗകരിക്കിൻവെള്ളമാണ് നടി അവസാന ചിത്രം.
about nandhini
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
സിനിമയെ കഴിഞ്ഞ 48 വർഷമായി ഒരു ധ്യാനമായി, തപമായി കൊണ്ടുനടക്കുകയാണ് മമ്മൂട്ടി. ഇന്നും ഒരു പുതുമുഖനടൻറെ ആവേശത്തോടെയാണ് ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....