Malayalam
സൂപ്പർ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ സാധ്യത;അമ്മ അയഞ്ഞു തുടങ്ങി!
സൂപ്പർ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ സാധ്യത;അമ്മ അയഞ്ഞു തുടങ്ങി!
സിനിമയിലെ സാങ്കേതിക പ്രവർത്തകരും താരങ്ങളും തങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്നും നിർമ്മാതാക്കളുടെ സംഘടന യോഗം ആവശ്യപ്പെട്ടിരുന്നു. ഈ കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് താര സംഘടനയായ അമ്മയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും പ്രതികരിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സൂപ്പർ താരങ്ങൾ പ്രതിഫലം കുറയ്ക്കും എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.
മോഹൻലാൽ, മമ്മൂട്ടി എന്നിവരാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം മേടിക്കുന്ന അഭിനേതാക്കൾ. താരങ്ങൾ പ്രതിഫലം കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ ഫെഫ്‌കയ്‌ക്കും അമ്മയ്‌ക്കും നേരത്തെ കത്ത് നൽകിയിരുന്നു. താരങ്ങൾ പ്രതിഫലം കുറയ്‌ക്കണമെന്ന് നിർമാതാക്കൾ പരസ്യമായി ആവശ്യപ്പെട്ടതിൽ അമ്മയ്‌ക്ക് പരിഭവമുണ്ട് എന്നും താരങ്ങളെല്ലാം അമിത പ്രതിഫലം വാങ്ങുന്നവരാണെന്ന തെറ്റിദ്ധാരണ നിർമാതാക്കളുടെ പ്രതികരണത്തിലൂടെ ഉണ്ടായി എന്നുമാണ് അമ്മ ഭാരവാഹികൾ പറയുന്നത്.
about amma association