
Malayalam
പ്രിയ സഹോദരീ, കളിയാക്കുന്ന വിഡ്ഢികളെ സാംസ്കാരിക കേരളം തള്ളിക്കളയും
പ്രിയ സഹോദരീ, കളിയാക്കുന്ന വിഡ്ഢികളെ സാംസ്കാരിക കേരളം തള്ളിക്കളയും
Published on

ഇന്ന് കേരളമാകെ തരംഗമാണ് ഒന്നാം ക്ലാസ്സിലെ ആ ടീച്ചറുടെ ക്ലാസ്സ് സായി ശ്വേത ടീച്ചറിന്റെ ക്ളാസിൽ കേരളം ഒന്നടങ്കം ഹാജരായി. ഇപ്പോൾ ഇതാ അധ്യാപികയെ അഭിനന്ദിച്ച് ഹരീഷ് പേരടി
സായി ശ്വേതയുടെ വീഡിയോ വെെറലായതിന് തൊട്ടുപിന്നാലെ പരിഹാസവുമായും ചിലർ രംഗത്തെത്തിയിരുന്നു. അത്തരം വിഡ്ഢികളെ സാംസ്കാരിക കേരളം തള്ളി കളയുമെന്നും ഹരീഷ് പേരടി കുറിച്ചു. സായിപ്പോലെയുള്ളവരാണ് യഥാർഥ ഗുരുനാഥന്മാരെന്നും താരം പറയുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം:
‘സായി ശ്വേത, പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളാണ് നിങ്ങളെ പോലെയുള്ളവരാണ് യഥാർഥ ഗുരുനാഥൻമാർ. ഓരോ പ്രായത്തിലുംപെട്ട വിദ്യാർഥികളുടെ മനസ്സറിഞ്ഞ് വിദ്യ ഓതുന്നവർ.
സ്കൂൾ കാലത്ത് നന്നായി പഠിച്ചിരുന്ന ഞാനൊക്കെ പ്രീഡിഗ്രി തോറ്റ ഒരുമരമണ്ടനാവാൻ കാരണം മലയാളം മീഡിയത്തിൽ നിന്നും വന്ന എന്നോടൊക്കെ ഇംഗ്ലിഷിൽ ക്ലാസെടുത്ത എന്റെ മനസ്സറിയാൻ ശ്രമിക്കാത്ത ശമ്പളം മാത്രം വാങ്ങാൻ അറിയുന്ന കുറെ ഉദ്യോഗസ്ഥരാണ്.
വേദം പഠിച്ച കാലം എന്റെ ജീവിതത്തിൽ ഇല്ല എന്ന് ഇം.എം.സ്. പറഞ്ഞതുപോലെ ആ പ്രീഡിഗ്രി കാലം എനിക്കൊന്നും തന്നിട്ടില്ല. പിന്നീട് ഉണ്ടാക്കിയെടുത്തതൊക്കെ ജീവിതമെന്ന സർവകലാശാലയിൽ കരണം കുത്തി മറിഞ്ഞിട്ടാണ്.
ജയപ്രകാശ് കുളൂർ എന്ന നാടകാചര്യനെ കുളൂർ മാഷിനെ കണ്ടിട്ടില്ലായിരുന്നെങ്കിൽ നിങ്ങളിന്ന് കാണുന്ന ഹരീഷ് പേരടിയുണ്ടാവുമായിരുന്നില്ല. അതുകൊണ്ടാണ് ഞാനെവിടെയും ആ മനുഷ്യനെ എന്റെ ഗുരു എന്ന് അഭിമാനത്തോടെ പറയുന്നത്. കളിയാക്കുന്ന വിഡ്ഢികളെ സാസംകാരിക കേരളം തള്ളിക്കളയും…സായി ശ്വേത നിങ്ങൾ ഇന്നത്തെ ഡയറിയിൽ എഴുതി വച്ചോളു നാളെ ഈ രാജ്യത്തിന്റെ സ്വപനങ്ങൾക്ക് നിറം പിടിപ്പിക്കാൻ പോകുന്ന ഒരു തലമുറയ്ക്കു വേണ്ടി ഞാൻ വിത്തെറിഞ്ഞിട്ടുണ്ടെന്ന് …അഭിവാദ്യങ്ങൾ സഹോദരി.’–ഹരീഷ് പേരടി കുറിച്ചു.
കോഴിക്കോട് വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ വി.വി.എൽ.പി. സ്കൂളിലെ അധ്യാപികയായ സായി ശ്വേത അധ്യാപികയായി പഠിപ്പിക്കാൻ തുടങ്ങിയിട്ട് ഒരുവർഷം മാത്രമേ ആയിട്ടുളളൂ. അധ്യാപനത്തിൽ ഒരുവർഷത്തെ അനുഭവം മാത്രമുള്ള സായിശ്വേത മികച്ച അവതരണത്തിലൂടെയാണ് കുരുന്നുകളുടെയും രക്ഷിതാക്കളുടെയും മനംകവർന്നത്.
മുതുവടത്തൂർ സ്കൂളിലെത്തി നാലുദിവസം മുമ്പാണ് വിക്ടേഴ്സ് ചാനൽ അധികൃതർ ശ്വേതയുടെ ക്ലാസ് ചിത്രീകരിച്ചത്. സംസ്ഥാനത്തെ ‘അധ്യാപകക്കൂട്ടം’ വാട്സാപ്പ് ഗ്രൂപ്പിലിട്ട കഥയുടെ വിഡിയോ ആണ് ശ്വേതയെ വിക്ടേഴ്സ് ചാനലിലെത്തിച്ചത്.
വിഡിയോ പിന്നീട് അധ്യാപകക്കൂട്ടം ബ്ലോഗിലേക്കിട്ടു. ഇത് ഉന്നതവിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നവാഗതരെ സ്വാഗതംചെയ്യാൻ ഈ അധ്യാപികയ്ക്ക് വഴിയൊരുങ്ങിയത്. സൗദി അറേബ്യയിൽ ജോലിചെയ്യുന്ന മുതുവടത്തൂർ സ്വദേശി ദിലീപാണ് ഭർത്താവ്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...