മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമ “ഒടിയൻ” റിലീസ് തീയതി ഉടൻ .
Published on

മലയാളത്തിൽ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ ‘ഒടിയൻ’ . 55 കോടിയോളം മുതൽ മുടക്കിലാണ് ഒടിയൻ വി.എ ശ്രീകുമാർ ചിത്രം ഒരുക്കുന്നത്. സിനിമയയുടെ പ്രഖ്യാപനം മുതലേ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ഒടിയൻ.
വ്യത്യസ്ത പ്രേമയം കൈകാര്യം ചെയ്യുന്ന ഒടിയന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഹരികൃഷ്ണനാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ വേറിട്ട ഗെറ്റപ്പ് നേരത്തെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്നു.
ഒടിയൻ മാണിക്യത്തിന്റെ ഓരോ പോസ്റ്ററുകളും മലയാളയ്കൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം അവസാനത്തോടുകൂടി പൂർത്തിയാക്കിയിരുന്നു.
ചിത്രത്തിൽ തമിഴ്താരം പ്രകാശ് രാജ്, ബോളിവുഡ് താരം മനോജ് ജോഷി തുടങ്ങിയവർ അഭിനയിക്കുണ്ട്. മഞ്ജുവാണ് ചിത്രത്തിലെ നായികാ വേഷത്തെ അവതരിപ്പിക്കുന്നത് .
ഇങ്ങനെയിരിക്കെയാണ് ഒടിയന്റെ റിലീസ് തീയതി പ്രഖ്യാപിക്കുമെന്ന വാർത്തകൾ പുറത്ത് വരുന്നത്.പ്രണവ് മോഹൻലാൽ നായകനായ ആദിയുടെ പൂജയും ഒടിയന്റെ പൂജയും ഒരേ ദിവസമായിരുന്നു. ആശിർവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്.
ഒടിയന്റെ റിലീസ് തീയതി പലകോണിൽ നിന്നും വരുന്നുണ്ടെങ്കിലും അതിനെല്ലാം വിരാമമിട്ടുകൊണ്ടായിരിക്കും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാവുക. വമ്പൻ ബജറ്റ് ചിത്രം ആയതുകൊണ്ടുതന്നെ ഇതിനോടകം നൂറോളം തിയറ്ററുകൾ പ്രദർശന അനുവാദവുമായി എത്തിക്കഴിഞ്ഞു എന്നാണ് വരുന്ന വിവരം. കേരളം ഇന്നേവരെ കണ്ടതിൽവച്ച് ഏറ്റവും വലിയ റിലീസായി മാറും ഒടിയൻ എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...