മമ്മൂട്ടിയും മോഹന്‍ലാലും തകർത്തഭിനയിച്ച ചിത്രമായിരുന്നു ‘ഒരു വടക്കന്‍ വീരഗാഥയും’ ‘തൂവാനതുമ്പിയും’.ഈ ചിത്രങ്ങള്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ ഏത് കഥാപാത്രം തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് യുവതാരം ഫഹദ് ഫാസില്‍ നല്കിയ ഉത്തരമാണ് വൈറലാകുന്നത്.
ഈ രണ്ട് കഥാപാത്രങ്ങളും താന്‍ ചെയ്യില്ല എന്നായിരുന്നു ഫഹദിന്റെ ഉത്തരം. കാരണവും താരം വ്യക്തമാക്കി. രണ്ടു തരം അഭിനയ ശൈലിയുടെ അപാരമായ മികവില്‍ നില്ക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് അവയെന്നും അത് രണ്ടും തനിക്ക് ചെയ്ത് ഫലിപ്പിക്കാന്‍ പറ്റില്ല എന്നും ഫഹദ് പറയുന്നു. എം.ടി വാസുദേവന്‍ നായര്‍ എഴുതി ഹരിഹരന് സംവിധാനം ചെയ്ത ക്ലാസ്സിക് ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ.
പി പദ്മരാജന് രചിച്ച് സംവിധാനം ചെയ്ത മലയാള സിനിമയിലെ റൊമാന്റിക് ക്ലാസിക്ക് ആണ് തൂവാനത്തുമ്പികള്‍. ഈ റീമേക് എന്ന പരിപാടിയോട് തന്നെ തനിക്ക് വ്യക്തിപരമായി ഒട്ടും താല്‍പ്പര്യമില്ലെന്നും ഫഹദ് ഒരു പരിപാടിക്കിടെ വ്യക്തമാക്കി. എന്നാല്‍ ‘സദയം’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം കണ്ടപ്പോള്‍ അതുപോലൊരു കഥാപാത്രം തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്നു ചിന്തിച്ചിട്ടുണ്ടെന്ന് ഫഹദ് നേരത്തെ പറഞ്ഞിട്ടുണ്ട്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...