Connect with us

”കോമാളി കരയാൻ പാടില്ല, ചത്താലും കരയാൻ പാടില്ല” ആ ചിരി മറഞ്ഞിട്ട് എട്ട് വർഷം!

Malayalam

”കോമാളി കരയാൻ പാടില്ല, ചത്താലും കരയാൻ പാടില്ല” ആ ചിരി മറഞ്ഞിട്ട് എട്ട് വർഷം!

”കോമാളി കരയാൻ പാടില്ല, ചത്താലും കരയാൻ പാടില്ല” ആ ചിരി മറഞ്ഞിട്ട് എട്ട് വർഷം!

മലയാള സിനിമാ ചരിത്രത്തിൽ പകരം വൈക്കാനാകാത്ത മികച്ച ഹാസ്യ നടനായിരുന്നു ബഹദൂര്‍.ജോക്കര്‍ എന്ന ഒറ്റ സിനിമ മതി ബഹദൂർ എന്ന അതുല്യ പ്രതിഭയുടെ കഴിവിനെ മനസിലാക്കാൻ.ഇന്ന് ബഹദൂറിന്‍റെ എട്ടാം ചരമ ദിനമാണ്.അരനൂറ്റാണ്ടു കാലത്തോളം ഹാസ്യനടന്‍റെയും, സഹസനടന്‍റെയും നായകന്‍റെയും ഒക്കെ വേഷം കെട്ടി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത മലയാളത്തിന്‍റെ പ്രിയപ്പെട്ട ബഹദൂറിനെ അനുസ്മരിക്കുക സുഖമുള്ള ഒരു നൊമ്പരമാണ്.

പടിയത്ത് ബ്ലാങ്ങാച്ചാലിൽ കൊച്ചുമൊയ്തീൻ സാഹിബിന്റെയും കോട്ടപ്പുറത്ത് നമ്പൂരിമഠത്തിൽ കൊച്ചു കദീജയും 9 മക്കളിൽ മൂന്നാമനായിയായിരുന്നു ബഹദൂറിന്റെ ജനനം.കുഞ്ഞാലു എന്ന ബഹദൂർ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ആദ്യമായി മുഖത്ത് ചായം തേയ്ക്കുന്നത്. “കല്യാണ കണ്ട്രോൾ ഇൻസ്പെക്ടർ” എന്ന നാടകത്തിലെ പ്യൂണീന്റെ വേഷമായിരുന്നു ആദ്യത്തേത്. എന്നാൽ ഹൈസ്കൂളിൽ പഠിക്കുമ്പോൾ അവതരിപ്പിച്ച പൊൻകുന്നം വർക്കിയുടെ “പൂജ” എന്ന നാടകത്തിലെ വേലു എന്ന കഥാപാത്രം ബഹദൂർ എന്ന നടനെ സ്കൂളിനു മാത്രമല്ലാ, നാടിനും പ്രിയങ്കരനാക്കി.

സാമ്പത്തികപ്രശ്‌നങ്ങള്‍ മൂലം പഠനം നിര്‍ത്തിവേണ്ടി വന്ന ബഹദൂര്‍ അഭിനയരംഗത്തേക്കു കടന്നുവരുന്നതിനുമുന്നെ ബസ്സ് കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നു. അപ്പോഴും നാടകനടനാകണമെന്ന മോഹമാണ് മനസ്സിലുണ്ടായിരുന്നത്. നാടകരംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത ചലച്ചിത്ര-നാടക നടനായ തിക്കുറിശ്ശിയുമായുള്ള പരിചയമാണ് ചലച്ചിത്രരംഗത്തേക്ക് എത്തിച്ചത്. തിക്കുറിശ്ശിയാണ് ബഹദൂര്‍ എന്ന പേരു നല്‍കുന്നത്.1953 ൽ നീലായുടെ “അവകാശി” എന്ന ചിത്രത്തിൽ ആയിരങ്ങൾക്കിടയിൽ ഒരാളായി തല കാണിക്കാൻ ഒരവസരം ബഹദൂറിന് ലഭിച്ചു.പ്രതിഫലമായി അന്ന് കിട്ടിയത് ഒരു കപ്പ് ചായയായിരുന്നു.

അക്കാലത്ത് ആകാശവാണിയില്‍ അവതരിപ്പിക്കുന്ന നാടകങ്ങളില്‍ ശബ്ദം നല്‍കിയിരുന്നു. പാടാത്ത പൈങ്കിളി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ആ കാലഘട്ടത്തില്‍ പ്രശസ്ത നടന്‍ അടൂര്‍ ഭാസിയുമായി ചേർന്ന് മലയാളി സിനിമയിൽ ഒരു ഭാസി-ബഹദൂർ എന്ന ഒരു സംസ്കാരം തന്നെ സൃഷ്ടിച്ചു. ഇതിനു ആസ്പദമായി കേരളത്തിൽ കാർട്ടൂൺ പരമ്പരയും പ്രശസ്തമാണ്.

ബഹദൂറിന്റെ ചലച്ചിത്രപ്രവർത്തനങ്ങൾ അഭിനയത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. ഒരു ഹാസ്യനടൻ എന്നതിലുപരി നല്ല സിനിമയെ സ്നേഹിച്ചിരുന്ന അദ്ദേഹം സിനിമയുടെ വിവിധ മേഖലകളിലും പ്രവർത്തിച്ചു. 1970-ൽ എറണാകുളത്ത് ഇതിഹാസ് പിക്ചേഴ്സ് എന്ന പേരിൽ ഒരു ചലച്ചിത്ര വിതരണ സ്ഥാപനം തുടങ്ങി.യൂസഫലി കെച്ചേരിയുടെ സിന്ദൂരച്ചെപ്പ്, മരം എന്നീ ചിത്രങ്ങൾക്കും അസീസിന്റെ മാൻപേട എന്ന ചിത്രത്തിനും സാമ്പത്തിക സഹായം നൽകിയതോടൊപ്പം അമിതാബ് ബച്ചനും മധുവും അഭിനയിച്ച സാത് ഹിന്ദുസ്ഥാനി എന്ന ചിത്രം തിയെറ്ററുകളിൽ എത്തിച്ചു. പക്ഷേ ഇതിഹാസ് പിക്ചേഴ്സ് നഷ്ടത്തിൽ കലാശിച്ചു.

പിന്നീട് ചലച്ചിത്ര നിർമ്മാണരംഗത്തേയ്ക്കിറങ്ങിയ ഇദ്ദേഹം ഭരതന്റെ ആരവം,പി.എ ബക്കറിന്റെ മാൻപേട എന്നീ ചിത്രങ്ങൾ നിർമ്മിച്ചു.കെ കരുണാകരനെക്കുറിച്ച് “നേതാ കീ കഹാനി” എന്നൊരു ചിത്രവും അദ്ദേഹം നിർമ്മിച്ചു. എന്നാൽ ഈ സംരംഭവും സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം തിരുവനന്തപുരം നേമത്ത് ഒരു റെക്കോർഡിംഗ് സ്റ്റുഡിയോയും ലാബും തുടങ്ങി. എന്നാൽ പണിയെല്ലാം കഴിഞ്ഞു വന്നപ്പോഴേയ്ക്കും മലയാള സിനിമ കളറിലാവുകയും ബ്ലാക് ആന്റ് വൈറ്റ് ലാബിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തതോടെ അതും പൊളിഞ്ഞു.2000 മേയ് 22ന് കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മരണം ഉച്ചക്ക് 3:00 മണിയോടെ തലച്ചോറിൽ രക്തസ്രാവം മൂലം സംഭവിക്കുകയായിരുന്നു.

about bahdoor

More in Malayalam

Trending

Recent

To Top