
News
യൂട്യൂബിലെ പാചക വീഡിയോ: രഹന ഫാത്തിമക്കെതിരെ വീണ്ടും കേസ്
യൂട്യൂബിലെ പാചക വീഡിയോ: രഹന ഫാത്തിമക്കെതിരെ വീണ്ടും കേസ്

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെ പുതിയ കേസ്. യൂട്യൂബ് ചാനലിൽ വർഗീയ സംഘർഷം സൃഷ്ടിക്കത്തക്ക രീതിയിൽ പാചക പരിപാടി അവതരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രനാണ് എറണാകുളം സൗത്ത് റ്റേഷനിൽ പരാതി നൽകിയത് . വിഡിയോയുടെ പശ്ചാത്തലത്തിൽ , രഹ്നയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
രണ്ടു വിഭാഗങ്ങൾ തമ്മിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കത്തക്ക വിധം പാചക വിഡിയോ അപ്ലോഡ് ചെയ്തതെന്നാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ റജിസ്ട്രർ ചെയ്ത എഫ്ഐആറിൽ വിശദീകരിക്കുന്നത് . നേരത്തേ , മതവികാരം വണപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിൽ ചിത്രം പോസ് ചെയ്തതെന്ന കേസിലായിരുന്നു രഹനയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത് . പുതിയ വിഡിയോ ജാമ്യ ഉപാധിയുടെ ലംഘനമാണെന്നും അതുകൊണ്ടു ജാമ്യം റദ്ദാക്കണമെന്നുമാണ് പരാതിക്കാരുടെ വാദം . ബിഎസ്എൻഎൽ ജോലിക്കാരിയായിരുന്ന രഹ്നയെ കേസിനെ തുടർന്ന് ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും കഴിഞ്ഞ ദിവസം നിർബന്ധിത വിരമിക്കൽ ഉത്തരവും നൽകുകയും ചെയ്തിരുന്നു .
about rahna fathima
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...