Connect with us

സാബുമോനും ദിയയ്ക്കും പിന്നാലെ അർച്ചനയും! വണ്ടിയെടുത്തു കൊടുത്തു; എന്നാൽ സർക്കാരിനെ പറ്റിക്കുന്നു,

Malayalam

സാബുമോനും ദിയയ്ക്കും പിന്നാലെ അർച്ചനയും! വണ്ടിയെടുത്തു കൊടുത്തു; എന്നാൽ സർക്കാരിനെ പറ്റിക്കുന്നു,

സാബുമോനും ദിയയ്ക്കും പിന്നാലെ അർച്ചനയും! വണ്ടിയെടുത്തു കൊടുത്തു; എന്നാൽ സർക്കാരിനെ പറ്റിക്കുന്നു,

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് സാബുമോനും ദിയയും ലൈവിലെത്തിയ സംഭവം വലിയ വാർത്തയായിരുന്നു.സംഭവം, മറ്റൊന്നുമല്ല. ട്രാന്‍സ്‌ജെന്‍ഡറായ രഞ്ജിനി പിള്ളയ്ക്ക് അർച്ചന സഹായമായി ഒരു വാഹനം വാങ്ങി നൽകി.ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയ്ക്ക് വേണ്ടി സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരാൾ രംഗത്തെത്തിയിരുന്നു. ദിയ സനയും അതേ ആവശ്യമുന്നയിച്ച് രംഗത്തെത്തി. പൊതുവായി വന്ന ആശയം എന്നത് ഒരു വണ്ടി എടുത്ത് കൊടുക്കുക എന്നതായിരുന്നു.ഇതിനെത്തുടർന്നാണ് അർച്ചന സ്വന്തം പൈസയ്ക്ക് ഒരു വണ്ടി വാങ്ങി രഞ്ജിനിക്ക് നൽകിയത്.എന്നാൽ അവർ അത് ഉപയോഗിക്കുന്നില്ലന്നും കള്ളം പറഞ്ഞ് സർക്കാരിൽ നിന്നും പൈസ തട്ടുകയാണെന്നുമാണ് സാബുമോനും ദിയയും ആരോപിക്കുന്നത്.

ഇരുവരും ലൈവ് വന്നതിന് പിന്നാലെ പ്രതികരണവുമായി അർച്ചനയുമെത്തി. വണ്ടി വാങ്ങി നല്‍കിയത് താനാണെന്നും അതില്‍ വിശദീകരണം നല്‍കാനാണെന്നും നടി പരയുന്നു. തനിക്ക് രഞ്ജിനി മമ്മിയോട് വിരോധമില്ല. അങ്ങനെയുണ്ടാകുകയുമില്ല. അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ് താന്‍ വിനിയോഗിച്ചത്. എല്ലാവര്‍ക്കും സഹായമായിക്കോട്ടെ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്.

രഞ്ജിനി മമ്മി ഇനി വണ്ടി പ്രവര്‍ത്തിപ്പിക്കണമെന്നും ലോക്ഡൗണ്‍ കാലയളവിന് മുന്‍പേ കൊടുത്തതാണ് വാഹനമെന്നും അര്‍ച്ചന പറയുന്നു. രഞ്ജിനി മമ്മിയ്ക്ക് അതിന് സാധിച്ചില്ലെങ്കില്‍ കമ്മ്യൂണിറ്റിയിലുള്ള മറ്റാര്‍ക്കെങ്കിലും അത് കൊടുക്കുക. അവരെങ്കിലും തട്ടുകടയിലൂടെ ചെറിയ വരുമാനം ഉണ്ടാക്കി ജീവിക്കട്ടെ എന്നും അര്‍ച്ചന വീഡിയോയില്‍ പറയുന്നു. അര്‍ച്ചനയുടെ വീഡിയോ ഷെയര്‍ ചെയ്ത് സാബുമോനും എത്തി. ദേ ഇങ്ങോട്ടൊന്ന് വന്നേ… ട്ടപ്പേ…. ങ്ങാ, ഇനി പൊക്കോ എന്നായിരുന്നു അര്‍ച്ചനയുടെ വീഡിയോയ്ക്ക് അടിക്കുറിപ്പായി സാബുമോന്‍ എഴുതിയത്.

‘സാബുമോന്‍ ലൈവില്‍ വന്ന് പറഞ്ഞതിങ്ങനെയായിരുന്നു: ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയ്ക്ക് വേണ്ടി സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു സുഹൃത്ത് രംഗത്തെത്തിയിരുന്നു. തന്റെ കൂടെ ബിഗ് ബോസിലുണ്ടായിരുന്ന ദിയ സനയും അതേ ആവശ്യമുന്നയിച്ച് രംഗത്തെത്തി. പൊതുവായി വന്ന ആശയം എന്നത് ഒരു വണ്ടി എടുത്ത് കൊടുക്കുക എന്നതായിരുന്നു.

ഫുഡ് ഓണ്‍ വീല്‍സ് എന്ന ആശയമായിരുന്നു അതിനു പിന്നില്‍. സുഹൃത്ത് വണ്ടി വാങ്ങി നല്‍കി. വണ്ടി ഏറ്റുവാങ്ങിക്കഴിഞ്ഞ ശേഷം പ്രസ്തുത വ്യക്തി ആ വണ്ടി ആശയപരമായ കാര്യത്തിനുപയോഗിക്കാതെ ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായവും വാങ്ങിയെടുത്തു. അതിനു ശേഷം ഇപ്പോള്‍ ഏഴെട്ട് മാസമായി. പറഞ്ഞ സംഭവം അവര്‍ ചെയ്യുന്നുമില്ല, വണ്ടി ഉപയോഗിക്കുന്നുമില്ല.

അത് വളരെ മോശമാണ്. ഇത് വാങ്ങിയ ആളുടെ പേര് സാബു എന്നാണ്. പക്ഷേ അവര്‍ അങ്ങനെ വിളിക്കരുതെന്നാണ് പറഞ്ഞിരിക്കുന്നതെന്നും സാബു പറയുന്നു. സഹായം വാങ്ങിയതിന് ശേഷം അത് ഉപയോഗിച്ചിട്ടില്ല. ഇപ്പോള്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ അത് തനിക്ക് തരണമെന്നാവശ്യപ്പെട്ടെന്നും തന്റെ കോളേജില്‍ പഠിച്ചവരൊക്കെ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടെന്നും അവര്‍ക്ക് കൊടുത്തോളാണെന്ന് പറഞ്ഞതായും സാബു വ്യക്തമാക്കുന്നു.’.

about archana

Continue Reading
You may also like...

More in Malayalam

Trending

Recent

To Top