
Malayalam Breaking News
‘കാസ്റ്റിംഗ് കൗച്ചുകള്‍ വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ‘ : വെളിപ്പെടുത്തലുമായി ഷക്കീല
‘കാസ്റ്റിംഗ് കൗച്ചുകള്‍ വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ‘ : വെളിപ്പെടുത്തലുമായി ഷക്കീല
Published on

തനിക്ക് കാസ്റ്റിംഗ് കൗച്ച് പോലുള്ള അനുഭവങ്ങള്‍ സിനിമയില്‍ വരുന്ന കാലത്ത് ഉണ്ടായിട്ടില്ലെന്ന് നടി ഷക്കില. ഇപ്പോൾ നടക്കുന്ന കാസ്റ്റിംഗ് കൗച്ചിനെതിരെ രൂക്ഷ വിമർശനവുമായി ഷക്കീല രംഗത്ത് വന്നിരിക്കുന്നു.
ഇപ്പോൾ നടക്കുന്ന കാസ്റ്റിംഗ് കൗച്ച് വാർത്തകൾ പലതും പബ്ലിക് സ്റ്റണ്ടിന്റെ ഭാഗമായാണ് നടക്കുന്നതെന്ന് നടി അഭിപ്രായപ്പെട്ടു. പൊതു സ്ഥലങ്ങളിൽ തന്നെ കളിയാക്കുന്ന പലരും ആരും അറിയാതെ തലയിൽ മുണ്ടുമിട്ട് തന്റെ ചിത്രങ്ങള്‍ കാണാന്‍ വരുന്നത്.
തന്റെ ബി ഗ്രേഡ് സിനിമകള്‍ യുവത്വത്തെ നശിപ്പിക്കുന്നു എന്ന് ആരോപിക്കുന്നവരും ഇതാണ് ചെയ്തത്. എന്നാൽ പൊതുയിടങ്ങളിൽ തന്നെ വിമർശിക്കുന്നവർണ് ഇത്തരക്കാർ.
തമിഴ്നാട് മുഖ്യമന്ത്രിയായാല്‍ എന്തുചെയ്യും എന്ന ചോദ്യത്തിനോട് മാനഭംഗത്തിന് ശിക്ഷ കഠിനമാക്കാനും നിയമനടപടികള്‍ വേഗത്തില്‍ സ്വീകരിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്ന് അവര്‍ പ്രതികരിച്ചു. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷക്കീല വെളിപ്പെടുത്തിയത്.
സണ്ണി ലിയോണ്‍ എന്ന നടി കേരളത്തിൽ വന്ന സമയത്ത് മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അവരോടൊപ്പം സെൽഫി എടുത്തതും അവർ വന്നത് സെലിബ്രേഷൻ ആക്കി മാറ്റിയതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഷക്കീല ഇങ്ങനെ മറുപടി പറഞ്ഞു ‘ഇതിനുമുമ്പും പലരും ഇക്കാര്യം എന്നോട് ചോദിച്ചിട്ടുണ്ട്. എന്റെകാലത്ത് സ്മാര്‍ട്ട് ഫോണുകളുണ്ടായിരുന്നില്ല.
മാത്രമല്ല ആളുകള്‍ ഇപ്പോള്‍ കുറേക്കൂടി അംഗീകരിച്ചുതുടങ്ങി. ആദ്യം ഞാന്‍ അവര്‍ക്കൊരു പ്രശ്നമായിരുന്നു. എന്നാല്‍ അവരുടെ പടങ്ങള്‍ ഓടാത്തതിനാല്‍ ഇപ്പോള്‍ സണ്ണി ലിയോണ്‍ പോലെ ആരെങ്കിലുമൊക്കെ വേണം’ . കാസ്റ്റിംഗ് കൗച്ച് തനിക്ക് അനുഭവപെട്ടിട്ടില്ല . തന്റെ പരിചയത്തിലുള്ളവര്‍ക്കും അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ല എന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...