
Malayalam
ഭൂമിയിലെ മാലാഖമാര്‍ക്ക് സല്യൂട്ടുമായി മംമ്തയുടെ ‘ലാല്‍ബാഗ്’ പോസ്റ്റര്‍
ഭൂമിയിലെ മാലാഖമാര്‍ക്ക് സല്യൂട്ടുമായി മംമ്തയുടെ ‘ലാല്‍ബാഗ്’ പോസ്റ്റര്‍

ലോക നഴ്സ് ദിനത്തില്‍ ഭൂമിയിലെ മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് മംമ്ത ഒരു പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. മംമ്ത നായികയാകുന്ന ‘ലാല്‍ബാഗ്’ ചിത്രത്തിന്റെ പോസ്റ്ററാണ് താരം പങ്കുവച്ചത്. നഴ്സിന്റെ വേഷത്തില്‍ കുഞ്ഞിനെയും കൈയിലെടുത്ത് നില്‍ക്കുന്നതാണ് പോസ്റ്റര്‍. ‘
തങ്ങളെ അമ്മമാരുടെ കൈകളില്‍ ഏല്‍പ്പിച്ച, ചിരിക്കാന്‍ സഹായിച്ച, ഞങ്ങളുടെ വേദന അവരുടേതായി കണ്ട, സ്വന്തം കുടുബത്തോടൊപ്പം നില്ക്കാന് വീട്ടില്‍ പോകാതെ രാത്രിയും ഞങ്ങളോടൊപ്പം ജോലി ചെയ്ത, ഇപ്പോള്‍ ഈ കോവിഡ് 19 മഹാമാരിയുടെ സമയത്ത് നിസ്വാര്‍ത്ഥമായി കഠിനമായി പ്രയത്നിച്ച് ലക്ഷങ്ങളെ രക്ഷിച്ച ഓരോരുത്തര്‍ക്കും വലിയ സല്യൂട്ട്’ എന്നാണ് മംമ്ത പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്. പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബംഗ്ലൂരുവില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സായാണ് മംമ്ത വേഷമിടുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ഒരു കുടുംബചിത്രമാകും എന്നാണ് സൂചനകള്‍.
mamtha mohandas
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...