Connect with us

28 വർഷം മുൻപുള്ള ഞാൻ; ചിത്രം പങ്കുവെച്ച് സംവിധായകൻ

Malayalam

28 വർഷം മുൻപുള്ള ഞാൻ; ചിത്രം പങ്കുവെച്ച് സംവിധായകൻ

28 വർഷം മുൻപുള്ള ഞാൻ; ചിത്രം പങ്കുവെച്ച് സംവിധായകൻ

28 വർഷം മുൻപുള്ള ഞാൻ എന്ന് പറഞ്ഞ് കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. മലയാളസിനിമയിലെ പ്രഗത്ഭരായ യുവ സംവിധായകരെ പരിഗണിച്ചാൽ അതിൽ മുന്നിൽ തന്നെ ഈ സംവിധായകനുണ്ടാകും

സഹോദരങ്ങൾക്കൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ച് നടനും സംവിധായകനുമായ ദിലീഷ് പോത്തനാണ്

” 28 വർഷം മുൻപ് ഒരു ദിലീഷ് ഫിലിപ്പും ജിൻസി ഫിലിപ്പും ജോയ്സി ഫിലിപ്പും ഉണ്ടായിരുന്നു. ഇന്നവർ ദിലീഷ് പോത്തനും ജിൻസി സനിലും ജോയ്സി കെവിനുമാണ്,സഹോദരങ്ങൾ, ജീവിതം മാറും, സ്നേഹം നിലനിൽക്കും” തന്റെ രണ്ട് സഹോദരിമാർക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീഷ് കുറിച്ചു

2010-ൽ പുറത്തിറങ്ങിയ ‘9 KK റോഡ്’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് ദിലീഷ് സിനിമയിൽ എത്തുന്നത്.. തുടർന്ന് ഏഴോളം ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. ഫഹദ് ഫാസിൽ നായകനായ ഈ ചിത്രത്തെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ചു. ചലച്ചിത്രത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് കടന്നുള്ള ദിലീഷ് പോത്തന്റെ സംവിധാന മികവിനെ സൂചിപ്പിക്കുവാൻ ആരാധകരും മാധ്യമങ്ങളും “പോത്തേട്ടൻസ് ബ്രില്ല്യൻസ്” എന്ന സംജ്ഞ ഉപയോഗിക്കുന്നു

More in Malayalam

Trending

Recent

To Top