Connect with us

42-ആം വയസില്‍ അനുഷ്‌ക ഷെട്ടിയുടെ വിവാഹം! വരൻ ആരാണെന്ന് കണ്ടോ?

Malayalam

42-ആം വയസില്‍ അനുഷ്‌ക ഷെട്ടിയുടെ വിവാഹം! വരൻ ആരാണെന്ന് കണ്ടോ?

42-ആം വയസില്‍ അനുഷ്‌ക ഷെട്ടിയുടെ വിവാഹം! വരൻ ആരാണെന്ന് കണ്ടോ?

അനുഷ്‌ക ഷെട്ടി ഒരു സിനിമ നിര്‍മാതാവിനെ വിവാഹം ചെയ്യാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കന്നട സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള പ്രൊഡ്യൂസറെയാണ് വിവാഹം ചെയ്യാന്‍ പോകുന്നതെന്നാണ് വാര്‍ത്തകള്‍. ഇരുവരുടെയും എന്‍ഗേജ്‌മെന്റ് ഉടന്‍ ഉണ്ടാവുമെന്നും അനുഷ്‌കയുടെ വിവാഹം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ മലയാള സിനിമയായ കത്തനാരില്‍ ആണ് അനുഷ്‌ക അഭിനയിക്കുന്നത്. ഇതിനിടെയാണ് വിവാഹ വാര്‍ത്തകളും പ്രചരിക്കുന്നത്. എന്തുതന്നെയായാലും നടി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം നേരത്തെ ഇത്തരത്തില്‍ വന്ന വിവാഹ വാര്‍ത്തകളെ നടി ചിരിച്ച് തള്ളിയുരുന്നു. വിവാഹം സമയമാകുമ്പോള്‍ നടക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. ആ സമയം ആയോ എന്നും പ്രഭാസുമായി അല്ലേ അപ്പോള്‍ വിവാഹം എന്നുമൊക്കെയാണ് ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം. ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാര്‍. അനുഷ്‌ക ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് കത്തനാര്‍. മലയാളത്തില്‍ മാത്രമല്ല, തെലുഗു ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലുമായി നരിവധി സിനിമകള്‍ ചെയ്തിട്ടുള്ള അനുഷ്‌കയുടെ യെന്നൈ അറിന്താള്‍, വേട്ടൈക്കാരന്‍, വാനം, ദൈവ തിരുമകള്‍, സിങ്കം 1,2 , രുദ്രമാ ദേവി, ബാഹുബലി സീരീസ്, സൈസ് സീറോ, താണ്ഡവം തുടങ്ങിയ ചിത്രങ്ങളാല്‍ തന്നെ സൗത്ത് ഇന്ത്യ മുഴുവന്‍ പേരെടുത്ത നടിയാണ്. അനുഷ്‌ക അഭിനയിച്ച ഹൊറര്‍ ത്രില്ലറായ ബാഗമതിയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More in Malayalam

Trending

Recent

To Top