News
ഫോര്‍ബ്‌സ് മാസിക പുറത്ത് വിട്ട മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ട് മലയാള ചിത്രങ്ങളും
ഫോര്‍ബ്‌സ് മാസിക പുറത്ത് വിട്ട മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ട് മലയാള ചിത്രങ്ങളും
ഒട്ടേറെ മികച്ച സിനിമകളാണ് മലയാളത്തില്‍ ഈ വര്‍ഷം റിലീസ് ചെയ്തത്. 2022 എന്ന വര്‍ഷം അവ,ാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഇപ്പോഴിതാ ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫോര്‍ബ്‌സ് മാസിക. ഫോര്‍ബ്‌സ് പട്ടികയില്‍ രണ്ട് മലയാള ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്.
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ‘റോഷാക്കും’ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ‘ന്നാ താന്‍ കേസ് കൊടും’ ആണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. റോഷാക്ക് സംവിധാനം ചെയ്തത് നിസാം ബഷീര്‍ ആണ്. ന്നാ താന്‍ കേസ് കൊട് ഒരുക്കിയത് രതീഷ് ബാലകൃഷ്ണ പൊതുവാളും ആണ്.
ഇരു ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. വമ്പന്‍ മേക്കോവറില്‍ എത്തിയ കുഞ്ചാക്കോ ബോബനാണ് ശരിക്കും മലയാളികളെ ഞെട്ടിച്ചത്. ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ ചിത്രം വിവാദത്തില്‍ പെട്ടതും ഏറെ വാര്‍ത്തയായിരുന്നു.
പിന്നാലെ ഒട്ടവനധി ചിത്രങ്ങളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. രാജമൗലിയുടെ ആര്‍ആര്‍ആര്‍, അമിതാഭ് ബച്ചന്റെ ഗുഡ്‌ബൈ, ദ സ്വിമ്മേര്‍സ്, സായ് പല്ലവിയുടെ ഗാര്‍ഖി, എവരിതിങ് എവരിവെയര്‍ ആള്‍ അറ്റ് ഒണ്‍, ആലിയ ഭട്ടിന്റെ ഗംഗുഭായ്, പ്രിസണേഴ്‌സ് ഓഫ് ഗോസ്റ്റ്‌ലാന്റ്, ടിന്‍ഡര്‍ സ്വിന്‍ഡ്‌ലര്‍, ഡൗണ്‍ ഫാള്‍ : ദ കേസ് എഗൈന്‍സ് ബോയ്ങ് എന്നിവയാണ് മറ്റ് മികച്ച ഇന്ത്യന്‍ ചിത്രങ്ങള്‍.
