Malayalam
സംയുക്ത വര്‍മ്മയുടെയും ബിജു മേനോൻറെയും പ്രണയഗാഥയ്ക്ക് ഇന്ന് 17 വര്ഷം!
സംയുക്ത വര്‍മ്മയുടെയും ബിജു മേനോൻറെയും പ്രണയഗാഥയ്ക്ക് ഇന്ന് 17 വര്ഷം!
മലയാളികളുടെ എന്നത്തേയും ബിഗ്‌സ്‌ക്രീൻ താരജോഡികളും എന്നത്തേയും ജീവിതത്തിലെ താരജോഡികളായും ഏറെ മലയാളികൾ ഇഷ്ടപെടുന്ന ജോഡികളാണ് ബിജു മേനോനും സംയുക്ത വർമയും.ഇരുവരും എന്നും ആരാധകർ ഏറെ പിന്തുണയാണ് അന്നും ഇന്നും നൽകുന്നത്.മലയാളി പ്രേക്ഷകർ ഇന്നും ആഗ്രഹിക്കുന്നത് ബിജു മേനോനും സംയുക്ത വർമയും വീണ്ടും ബിഗ്‌സ്‌ക്രീനിൽ ഒന്നിക്കണമെന്ന്.സംയുക്ത സിനിമയിലേക്ക് തിരിച്ചു വരണമെന്നാഗ്രഹിക്കുന്നവരാണ് മലയാളികൾ ഒന്നടങ്കം.
സംയുക്ത മേനോനും ബിജു മേനോനും മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. വളരെ കുറഞ്ഞ കാലം മാത്രമേ സംയുക്ത വര്‍മ്മ സിനിമയില്‍ അഭിനയിച്ചിട്ടുള്ളു. എന്നാല്‍ അക്കാലയളവിനുള്ളില്‍ ചെയ്ത സിനിമകളെല്ലാം ജനപ്രിയ ചിത്രങ്ങളായിരുന്നു. ബിജു മേനോനുമായിട്ടുള്ള വിവാഹത്തോടെയാണ് നടി സിനിമയില്‍ നിന്നും മാറി നിന്നത്. ഇനി ഒരു തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
അടുത്തിടെ പല അഭിമുഖങ്ങൡലും സംയുക്ത വര്‍മ്മയെ കുറിച്ചും തങ്ങളുടെ പ്രണയം ആരംഭിച്ച കാലത്തെ കുറിച്ചുമെല്ലാം ബിജു മേനോന്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ താരദമ്പതികള്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവര്‍ക്കും ആശംസാപ്രവാഹമാണ്.
നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ 2002 നവംബര്‍ 21 നായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. ഇന്ന് തങ്ങളുടെ പതിനേഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരദമ്പതികള്‍. സിനിമാ താരങ്ങളില്‍ പലരുടെയും ദാമ്പത്യ ജീവിതം കുറച്ച് കാലം മാത്രമേ ഉണ്ടാവാറുള്ളു എന്ന് പറയാറുണ്ടെങ്കിലും സംയുക്ത വര്‍മ്മയും ബിജു മേനോനും അവര്‍ക്ക് മാതൃകയാണ്. ഏകമകന്‍ ദഷ് ധര്‍മ്മിക്കിനെ പരിചരിക്കാന്‍ വേണ്ടി സംയ്കുത സിനിമയില്‍ നിന്നും സ്വയം മാറി നിന്നതാണ്. അവള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ സിനിമയിലേക്ക് വരാന്‍ ഒരു തടസവുമില്ലെന്നാണ് ബിജു മേനോന്‍ നേരത്തെ മുതല്‍ പറഞ്ഞിരുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത് ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ആദ്യമായി ബിജു മേനോനും സംയുക്ത വര്‍മ്മയും കണ്ടുമുട്ടുന്നത്. ദിലീപിനും കാവ്യ മാധവനുമൊപ്പം ബിജു മേനോനും സംയുക്ത വര്‍മ്മയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്ന് ദിലീപിന്റെ ഭാര്യയായി സംയ്കുത അഭിനയിച്ചപ്പോള്‍ കാവ്യ മാധവനും ബിജു മേനോനും ഭാര്യ ഭര്‍ത്തക്കന്മാരായി അഭിനയിച്ചു. ഇന്ന് യഥാര്‍ഥ ജീവിതത്തില്‍ ബിജുവിന്റെ ഭാര്യയായി സംയുക്തയും ദിലീപിന്റെ ഭാര്യയായി കാവ്യയും എത്തി. പിന്നീടും ബിജു മേനോനും സംയുക്തയും നായിക നായകന്മാരായി വേറെയും സിനിമകളില്‍ അഭിനയിച്ചിരുന്നു.
ചന്ദ്രനുദിക്കുന്ന ദിക്കിന് ശേഷം മഴ എന്ന ചിത്രത്തിലൂടെയായിരുന്നു ബിജു മേനോനും സംയുക്ത വര്‍മ്മയും വീണ്ടും ഒന്നിച്ചത്. ഈ സിനിമ ശ്രദ്ധേയമായിരുന്നു. മഴ ഇറങ്ങിയതിന് പിന്നാലെ ആ വര്‍ഷം തന്നെ മധുരനൊമ്പരക്കാറ്റ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലും ഇരുവരും നായിക നായകന്മാരായി അഭിനയിച്ചു. ശേഷം മേഘമല്‍ഹാറാണ് ഈ കൂട്ടുകെട്ടിലെത്തിയ മറ്റൊരു സിനിമ. അടുപ്പിച്ച് അടുപ്പിച്ച് സിനിമകള്‍ വന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നു. ആ സമയത്തൊന്നും അതേ കുറിച്ച് ഞങ്ങള്‍ ആലോചിട്ട് പോലുമില്ലായിരുന്നെന്നാണ് ബിജു മേനോന്‍ പറയുന്നത്.
മേഘമല്‍ഹാറില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും തങ്ങള്‍ ഒന്നിക്കേണ്ടവരാണെന്ന സത്യം തങ്ങള്‍ തിരിച്ചറിഞ്ഞതെന്നാണ് നേരത്തെ ഒരു അഭിമുഖത്തില്‍ താരദമ്പതികള്‍ പറഞ്ഞിരുന്നത്. സിനിമയിലെ പോലെ പൈങ്കിളിയായിരുന്നില്ല ഞങ്ങളുടെ പ്രണയം. രണ്ട് പേരും സിനിമയില്‍ സജീവമായാല്‍ മകന്റെ കാര്യം ശ്രദ്ധിക്കാന്‍ കഴിയില്ലെന്നതിനാല്‍ താന്‍ തന്നെ മാറി നില്‍ക്കാമെന്ന് സംയുക്ത തീരുമാനിക്കുകയായിരുന്നു. ആരെങ്കിലും ഒരാള്‍ സമ്പാദിച്ചാല്‍ മതിയെന്ന തീരുമാനമാണ് ഞങ്ങള്‍ക്കുള്ളതടക്കം നിരവധി കാര്യങ്ങള്‍ താരങ്ങള്‍ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്.
വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയിലേക്ക് എത്തുന്നത്. നാല് വര്‍ഷം മാത്രമേ അഭിനയിച്ചിട്ടുള്ളു അതിനുള്ളില്‍ പതിനെട്ടോളം സിനിമകളില്‍ നടി അഭിനയിച്ചു. തെങ്കാശി പട്ടണത്തിന്റെ തമിഴ് റീമേക്ക് ആണ് സംയുക്ത വര്‍മ്മ അവസാനം അഭിനയിച്ച സിനിമ. മലയാളത്തില്‍ ദിലീപ് നായകനായി അഭിനയിച്ച കുബേരന്‍ ആയിരുന്നു അവസാന ചിത്രം. മകന്‍ വലുതായതോടെ ഇനിയും നടി സിനിമയിലേക്ക് വരുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
17th wedding anniversary biju menon and samyuktha varma
