Connect with us

2019 ൽ പ്രേക്ഷകർക്ക് നിരാശനൽകിയ സിനിമകളിൽ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളും!

Malayalam

2019 ൽ പ്രേക്ഷകർക്ക് നിരാശനൽകിയ സിനിമകളിൽ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളും!

2019 ൽ പ്രേക്ഷകർക്ക് നിരാശനൽകിയ സിനിമകളിൽ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളും!

അങ്ങനെ 2019 തും അവസാനിക്കാൻ പോകുന്നു.പ്രേക്ഷകർ നിറഞ്ഞ കയ്യോടെ സ്വീകരിച്ച നിരവധി ചിത്രങ്ങൾ ഈ വര്ഷം നമുക്ക് സമ്മാനിച്ചിട്ടുണ്ട് ചലച്ചിത്രലോകം.പ്രേക്ഷകരുടെ പ്രതീക്ഷകൾക്കുമപ്പുറം പോയ ചിത്രങ്ങൾ നിരവധിയാണ്.എന്നാൽ അവയ്ക്കൊപ്പം തന്നെ ബോക്സ്ഫോസിൽ പ്രതീക്ഷിച്ച വിജയം നേടാതെ പേയാ ചിത്രങ്ങളുമുണ്ട്.പല സിനിമകളും വലിയ പ്രതീക്ഷകൾ നൽകി ഒടുവിൽ മലയാളികളെ നിരാശപ്പെടുത്തി.അവ ഏതൊക്കെയെന്ന് നോക്കാം.

താരരാജാക്കന്മരുടെ മക്കൾ സിനിമയിലേക്കെത്തുമ്പോൾ അത് ആരാധകർ വലിയ വിജയമാക്കാറുണ്ട്.ദുൽഖറിന് പിന്നാലെ പ്രണവ് മോഹൻലാൽ സിനിമയിൽ എത്തുന്നു എന്നത് മലയാളി പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്.ആദിയ്ക്ക് ശേഷം പ്രണവ് മേഹാൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. 2019 ജനുവരി 25 ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല.

മലയാള സിനിമയ്ക്ക് ഒരുപാട് നല്ല സിത്രങ്ങൾ സമ്മാനിച്ച നടനാണ് പൃഥ്വിരാജ്.അഭിനയത്തിന് പുറമെ ഇപ്പോൾ സംവിധാനത്തിലേക്കും താരം കടന്നു കഴിഞ്ഞു.അതിൽ വിജയവും കണ്ടു. പൃഥ്വിരാജിനെ നായകനാക്കി നടൻ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രദേഴ്സ് ഡേ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. കോമഡി ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ഓണം റിലീസായിട്ടായിരുന്നു തിയേറ്ററുകളിൽ എത്തിയത്. ട്രാഫിക്,ഹൗ ഓൾഡ് ആർ യൂ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസിൻറ്റെ ബാനറിൽ നിർമ്മിച്ച ചിത്രമാണിത്.എന്നാൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞില്ല എന്ന് വെൻബം പറയാൻ.

കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മിസ്റ്റർ ആൻഡ് മിസിസ് റൗഡി. അപർണ്ണ ബാലമുരളിയായിരുന്നു ചിത്രത്തിൽ നായികായയി എത്തിയത്. ണപതി, വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, വിജയ്ബാബു, ശരത് സഭ,സായികുമാർ,വിജയരാഘവൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് വേണ്ടത്ര പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗാനരചന ഹരിനാരായണന്‍. സംഗീത സംവിധാനം നവാഗതനായ അരുണ്‍ വിജയ്‌. സെൻട്രൽ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രം ഫെബ്രുവരി 22ന് തിയേറ്ററുകളിൽ എത്തും.

ദുൽഖർ സൽമാൻ അച്ഛനെ പോലെതന്നെ മികച്ച ഒരു നടനാണെന്ന് പല കുറി തെളിയിച്ചതാണ്.എന്നാൽ ആർക്കും ഒരബദ്ധം പറ്റില്ലേ.ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ മടങ്ങിയെത്തിയ ചിത്രമായ ഒരു യമണ്ടൻ പ്രേമകഥ പ്രേതീക്ഷിച്ചത്ര വിജയം നേടിയില്ല .2019 ഏപ്രിൽ 25ന് പ്രദർശനത്തിനത്തിനെത്തിയ ഒരു മലയാളഭാഷ കോമഡി റൊമാന്റിക് ത്രില്ലർ ചിത്രമായിരുന്നു ഇത്. ദുൽഖറിനോടൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ് കൂട്ട്ക്കെട്ട് ഒന്നിച്ചപ്പോൾ ഏറെ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകർ തിയേറ്ററുകളിൽ എത്തിയത്. എന്നാൽ മുമ്പത്തെ പോലെ ഒരു ഹിറ്റ് ഒരുക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല.

പരസ്യചിത്ര സംവിധായകൻ സനിൽ കളത്തിൽ സംവിധാനം ചെയ്ത 2019 ജൂലൈ 12ന് പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു മാർക്കോണി മത്തായി. ജയറാം നായകനായ ഈ ചിത്രത്തിൽ ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതയായ ആത്മീയ രാജനാണ് നായിക.ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നമക്കൾ ശെൽവൻവിജയ് സേതുപതി ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തു.നരേൻ,അജു വർഗീസ്, സിദ്ധാർത്ഥ് ശിവ,മല്ലിക സുകുമാരൻ, ലക്ഷ്മിപ്രിയ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റ സംഗീത സംവിധാനം നിർവ്വഹിച്ചത് എം ജയചന്ദ്രനാണ്.

ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു അഡാറ് ലവ്.ചിത്രത്തിന്റെ സോങ്ങും ട്രെയ്‌ലറും ഒക്കെ വലിയ പ്രതീക്ഷ ആരാധകർക്ക് നൽകിയിരുന്നു. പുതുമുഖങ്ങളെ പ്രധാന കഥാപാത്രമക്കി ഒമർ ലുലു ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ പല റെക്കോഡുകളും കീഴടക്കുകയും ചെയ്‌തു. ആദ്യം പുറത്തിങ്ങിയ ചിത്രത്തിലെ ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. എന്നാൽ പാട്ടിന് ലഭിച്ച സ്വീകാര്യത തിയേറ്ററിൽ ചിത്രത്തിന് ലഭിച്ചില്ല.ചിത്രം പ്രേക്ഷകർക്ക് നിരാശനൽകി.എന്നാൽ 2020 മലയാളികളെ സംബന്ധിച്ചിടത്തോളം മികച്ച പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്.മാത്രമല്ല മമ്മൂട്ടിയുടെ ൪ ഹിറ്റ് ചിത്രങ്ങൾ അടുത്ത വര്ഷം ഉണ്ടാകുമെന്ന വാർത്തയും ഒരുപാട് പ്രതീക്ഷ നൽകുന്നു.

about 2019 flop movies

More in Malayalam

Trending

Recent

To Top