Connect with us

14 വർഷത്തെ സൗഹൃദം; അവർ ഒന്നിക്കുന്നു; വരലക്ഷ്മിയുടെ വരനെ കണ്ടോ!!!

News

14 വർഷത്തെ സൗഹൃദം; അവർ ഒന്നിക്കുന്നു; വരലക്ഷ്മിയുടെ വരനെ കണ്ടോ!!!

14 വർഷത്തെ സൗഹൃദം; അവർ ഒന്നിക്കുന്നു; വരലക്ഷ്മിയുടെ വരനെ കണ്ടോ!!!

തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. നടന്‍ ശരത് കുമാറിന്റെ മകളായ വരലക്ഷ്‌മി അച്ഛന്റെ പാത പിന്തുടർന്നാണ് സിനിമയിൽ എത്തിയത്. താരപുത്രി എന്ന നിലയിൽ വരലക്ഷ്മിയുടെ സിനിമയിലേക്കുള്ള വരവ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴകത്തിന്റെ താരപുത്രി എന്ന വിശേഷണത്തെക്കാളും തന്റേതായ നിലയിൽ സിനിമയിൽ ഇടം നേടിയ നടിയാണ് വരലക്ഷ്മി. തമിഴിലും തെലുങ്കിലും കന്നഡത്തിലുമെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുന്ന വരലക്ഷ്മി മലയാളത്തിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട്.

വ്യത്യസ്തമായ കഥാപാത്രത്തിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം മുൻമ്പ് പറഞ്ഞിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് കഥാപാത്രങ്ങളേയും വരലക്ഷ്മി ഏറ്റെടുത്തിരുന്നു. നെഗറ്റീവ് സ്വഭാവവുമുള്ള കഥാപാത്രത്തിന്റെ വരവിന് ശക്തമായ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. സ്ഥിരം റൊമാന്റിക് നായിക കഥാപാത്രങ്ങളില്‍ നിന്നും മാറി കുറച്ച് ബോള്‍ഡ് ലുക്കുള്ള വേഷങ്ങളാണ് വരലക്ഷ്മി ഇതുവരെ ചെയ്തിട്ടുള്ളത്.

കസബയിലെ കമലയായും മാസ്റ്റർപീസിലെ ഭവാനി ദുർഗയായും കാറ്റിലെ മുത്തുലക്ഷ്മിയായും മലയാളികളുടെ മനസിലും ഇടം നേടാൻ വരലക്ഷ്മിയ്ക്ക് സാധിച്ചു. വരലക്ഷ്മി അവതരിപ്പിച്ചവയിൽ ഏറെയും വില്ലൻ ടച്ചുള്ള കഥാപാത്രങ്ങളായിരുന്നു. അവ അതിശയിപ്പിക്കുന്ന രീതിയിൽ സ്ക്രീനിൽ അവതരിപ്പിക്കാനും വരലക്ഷ്മിയ്ക്ക് സാധിച്ചു. 2012ല്‍ സിമ്പു നായകനായ പോടാ പോടി എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മി സിനിമയിലെത്തിയത്. നടി എന്നതിലുപരി നല്ലൊരു നർത്തകിയും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം.

ഇപ്പോഴിതാ നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നുള്ള സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. വരലക്ഷ്മിയുടെ രണ്ടാനമ്മയും നടിയുമായ രാധിക ശരത്കുമാറാണ് വരലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കിട്ടത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മി ശരത്കുമാർ അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്ദേവിൽ തന്റെ സോൾമേറ്റിനെ കണ്ടെത്തി. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഇന്നലെ മുംബൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം നടത്തി.

അവർക്ക് ഞങ്ങൾ സന്തോഷം നേരുന്നു’, എന്നാണ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് രാധിക കുറിച്ചത്. വളരെ സിംപിളായിരുന്നു ചടങ്ങ് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ഓഫ് വൈറ്റിൽ‌ ഗോൾഡൺ ബോഡറുള്ള സാരിയും റോസ് നിറത്തിലുള്ള ബ്രൊക്കേഡ് ബ്ലൗസും അതിനിണങ്ങിയ ആഭരണങ്ങളും അണിഞ്ഞ് സിംപിൾ ലുക്കിലാണ് ചടങ്ങിന് വരലക്ഷ്മി എത്തിയത്. ടിപ്പിക്കൽ തമിഴ് പയ്യനായി മുണ്ടും ഷർട്ടും ധരിച്ചാണ് വരലക്ഷ്മിയുടെ വരൻ നിക്കോളായ് സച്ച്ദേവ് എത്തിയത്. ചിത്രങ്ങൾ‌ വൈറലായതോടെ ലിസി ലക്ഷ്മി അടക്കമുള്ള താരങ്ങൾ വരലക്ഷ്മിക്കും വരനും ആശംസകൾ നേർന്ന് എത്തി.

വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായി സുഹൃത്തുക്കളാണ്. ഈ വർഷാവസാനത്തോട വിവാഹമുണ്ടാകുമെന്നും വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ശരത്കുമാറിന്റെയും ഛായയുടെയും മകളായി 1985 മാർച്ച് അഞ്ചിനാണ് വരലക്ഷ്മി ജനിച്ചത്. ശരത്കുമാറിന്റെ നാല് മക്കളിൽ ഏറ്റവും മൂത്ത മകളാണ് വരലക്ഷ്മി. വരലക്ഷ്മിയുടെ അമ്മ ഛായയിൽ നിന്നും വിവാഹമോചനം നേടിയ ശേഷമാണ് ശരത്കുമാർ നടി രാധികയെ വിവാഹം ചെയ്തത്.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ചെന്നൈയിലെ ഹിന്ദുസ്ഥാൻ ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്നും മൈക്രോബയോളജിയിൽ ബിരുദവും എഡിൻബർഗ് സർവകലാശാലയിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് വരലക്ഷ്മി. ഇതിനുശേഷം നടിയാകുന്നതിന് മുമ്പ് മുംബൈയിലെ അനുപം ഖേറിന്റെ ആക്ടിങ് സ്കൂളിലും പരിശീലനം നേടുകയുണ്ടായി.

അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് സൂപ്പർഹീറോ ചിത്രമായ ഹനു മാനാണ് നടിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ രായനിൽ കാളിദാസ് ജയറാം, എസ് ജെ സൂര്യ, സെൽവരാഘവൻ, പ്രകാശ് രാജ്, അപർണ ബാലമുരളി എന്നിവർക്കൊപ്പം വരലക്ഷ്മിയും അഭിനയിക്കുന്നുണ്ട്. 

More in News

Trending

Recent

To Top