Malayalam Breaking News
വിമർശനങ്ങളിൽ നിന്നും ഫീനിക്സ് പക്ഷിയായി കുതിച്ചുയർന്നു ഒടിയൻ നൂറാം ദിനത്തിലേക്ക് !
വിമർശനങ്ങളിൽ നിന്നും ഫീനിക്സ് പക്ഷിയായി കുതിച്ചുയർന്നു ഒടിയൻ നൂറാം ദിനത്തിലേക്ക് !
By
ഇത്രയധികം പ്രതീക്ഷ ഉയർത്തിയ ഒരു മലയാള ചിത്രം മുൻപ് ഉണ്ടായിട്ടില്ല. അതായിരുന്നു ഒടിയൻ . പ്രഖ്യാപനം മുതൽ തന്നെ ഒടിയനു വേണ്ടി ആരാധകർ കാത്തിരുന്നു. വലിയ ആഘോഷത്തോടെയാണ് റിലീസ് ദിവസം ചിത്രം കാണാൻ തിയറ്ററുകളിൽ ആരാധകർ എത്തിയത്. പക്ഷെ പിന്നീടങ്ങോട്ട് നെഗറ്റീവ് കമന്റുകളുടെ പൂരമായിരുന്നു. മോശം റിവ്യൂവും എല്ലാമെഴുതി ചിത്രത്തെ ആളുകൾ ഡീഗ്രേഡ് ചെയ്തു.
എന്നാൽ വിമർശനങ്ങളെ അതിജീവിച്ച് ഒടിയൻ നൂറാം ദിനം പൂർത്തിയാക്കിയിരിക്കുകയാണ്. 2018 ഡിസംബർ 14 നായിരുന്നു ചിത്രം റിലീസിനെത്തിയത്. പരസ്യസംവിധായകനായ ശ്രീകുമാര്‍ മേനോന്റെ ആദ്യചിത്രമാണ് ‘ഒടിയന്’. പാലക്കാടൻ പശ്ചാത്തലത്തിൽ ഒടിവിദ്യ വശമുള്ള മാണിക്യന്റെ കഥ പറഞ്ഞ ചിത്രം നിർമ്മിച്ചത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു.
ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രം കൂടിയായിരുന്നു ‘ഒടിയൻ’. സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ശരീരഭാരം കുറച്ച് കൂടുതൽ ചെറുപ്പമായി മാറിയ വാർത്തയെ കൗതുകത്തോടെയാണ് പ്രേക്ഷകർ കേട്ടത്.അതുകൊണ്ടുതന്നെ ‘ഒടിയനാ’യി മോഹൻലാൽ പരകായപ്രവേശം നടത്തുന്ന കാണാനുള്ള ആകാംക്ഷയും ചിത്രത്തെ ഏറെ പ്രതീക്ഷയുള്ളതാക്കിയിരുന്നു. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാൽ മാണിക്യന് എന്ന വേഷത്തിലൂടെ അവതരിപ്പിച്ചത്. ആകാശത്തോളം പ്രതീക്ഷകള്‍ തന്ന് ആഴക്കടലോളം നിരാശയിലേക്ക് കൂപ്പുകുത്തിച്ചെന്നും അങ്ങനെയല്ല, ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഒടിയൻ എന്നും സമ്മിശ്രമായ പ്രതികണങ്ങളാണ് ചിത്രത്തിന് കേൾക്കേണ്ടി വന്നത്.
ചിത്രത്തിലെ ഡയലോഗുകൾ വരെ സമൂഹമാധ്യമങ്ങളിൽ ട്രോളായി മാറുകയായിരുന്നു. എന്നാൽ ഈ വിമർശനങ്ങളെയും ആദ്യദിവസങ്ങളിലെ സൈബർ ആക്രമണങ്ങളെയും അതിജീവിച്ച് ഒടിയൻ ബോക്സ് ഓഫീസിൽ പിടിച്ചു കയറുന്ന കാഴ്ചയാണ് പ്രേക്ഷകർ പിന്നെ കണ്ടത്. ആ അതിജീവന യാത്രയാണ് ഇപ്പോൾ തിയേറ്ററുകളിൽ നൂറുദിവസം പിന്നിട്ടിരിക്കുന്നത്.
100 days of odiyan
