Connect with us

ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റു വാങ്ങിയ ചിത്രം തെലുങ്കിലേയ്ക്ക്; വിറ്റത് വന്‍ തുകയ്ക്ക്

Malayalam

ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റു വാങ്ങിയ ചിത്രം തെലുങ്കിലേയ്ക്ക്; വിറ്റത് വന്‍ തുകയ്ക്ക്

ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റു വാങ്ങിയ ചിത്രം തെലുങ്കിലേയ്ക്ക്; വിറ്റത് വന്‍ തുകയ്ക്ക്

കേരള ബോക്‌സ് ഓഫീസില്‍ ഓപ്പണിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ചിത്രമായിരുന്നു വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ‘ഒടിയന്‍’. എന്നാല്‍ ചിത്രത്തിന് നേരെ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മോഹന്‍ലാലിന്റെ ലുക്കും മഞ്ജു വാര്യരുടെ ഡയലോഗുമെല്ലാം ട്രോളുകളില്‍ ഇടം നേടിയിരുന്നു.

ഇപ്പോഴിതാ, ഒടിയനെ കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റ് ആണ് ശ്രദ്ധ നേടുന്നത്. 2018ല്‍ മലയാളത്തില്‍ റിലീസ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് വരാന്‍ പോവുകയാണ്. ഒടിയന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ ഒ.ടി.ടി സ്ട്രീമിംഗ് റൈറ്റ്‌സ് ഇടിവി വിന്‍ വന്‍ തുകയ്ക്ക് നേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഒടിയന്‍ തെലുങ്ക് ഈനാട് ഗ്രൂപ്പിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ഇടിവി വിന്‍ നവംബര്‍ 24ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തെലുങ്കില്‍ നിരവധി ആരാധകരുള്ള മലയാള താരമാണ് മോഹന്‍ലാല്‍. അതിനാല്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒ.ടി.ടിയില്‍ എത്തുമ്പോള്‍ ആരാധകര്‍ ഏറ്റെടുക്കും എന്നാണ് പ്രതീക്ഷ.

അതേസമയം, ചിത്രത്തിന്റെ മലയാളം പതിപ്പ് ജിയോ സിനിമാസ് ഒ.ടി.ടിയില്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വലിയ പ്രതീക്ഷയോടെ തിയേറ്ററിലേക്ക് എത്തിയ സിനിമാപ്രേമികളെ നിരാശപ്പെടുത്തിയ സിനിമയായിരുന്നു ഒടിയന്‍. എങ്കിലും ചിത്രം 50 കോടി കളക്ഷനില്‍ ഇടം നേടിയിരുന്നു.

More in Malayalam

Trending

Recent

To Top