സ്റ്റൈൽ മന്നന്റെ സിനിമ ജീവിതത്തിന് 44 വയസ്; ആഘോഷരാവുകൾ ആരംഭിച്ച് സമൂഹമാധ്യമങ്ങൾ
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം സ്റ്റൈൽ മന്നൻ രജനീകാന്ത് സിനിമയിലെത്തിയിട്ട് ഇന്ന് 44 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.സിനിമയിലായാലും ജീവിതത്തിലായാലും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ഗംഭീര കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തലൈവരുടെ സിനിമാജീവിതത്തിലെ സുപ്രധാന വഴിത്തിരിവ് ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍. സ്പെഷല്‍ വീഡിയോയും ഹാഷ് ടാഗുമൊക്കെ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. 5 പതിറ്റാണ്ടിലേക്ക് കടക്കുന്ന സിനിമാജീവിതത്തിന് ആശംസ നേര്‍ന്ന് ആരാധകലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ് സിനിമയിലെ പ്രധാന നേട്ടങ്ങളും കഥാപാത്രങ്ങളുമൊക്കെ ചേര്‍ത്തൊരുക്കിയ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്വ്വരാഗങ്ങളിലൂടെയായിരുന്നു അദ്ദേഹം സിനിമയില്‍ അരങ്ങേറിയത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ശിവാജിയിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ഏഷ്യയിലെ തന്നെ ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന താരമായി മാറിയത്. പത്മഭൂഷണ്‍ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും തിരക്കഥയിലുമൊക്കെ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംവിധായകര്‍ അദ്ദേഹത്തോട് നിര്‍ദേശങ്ങള്‍ ആരായാറുണ്ട്. കൃത്യമായ മാര്‍ഗനിര്‍ദേശമാണ് അദ്ദേഹം നല്‍കാറുള്ളത്.
ഇടയ്ക്ക് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിച്ചപ്പോഴും ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു ആരാധകലോകം. ബസ് കണ്ടക്ടറായിത്തുടങിയ ജീവിതം ഇന്ന് പ്രശസ്തിയുടെ കൊടുമുടിയിലെത്തി നില്‍ക്കുകയാണ്. അഭിനേതാവെന്ന നിലയില്‍ അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങള്‍ നിരവധിയാണ്. മറാത്തിയായിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷ. തമിഴ് അത്ര എളുപ്പമായിരുന്നില്ല അദ്ദേഹത്തിന്. അഭിനയം പഠിക്കുന്നതിനൊപ്പം തമിഴും സ്വായത്തമാക്കുകയായിരുന്നു അദ്ദേഹം.
rajinikanth-44th film anniversary social media- fans
