Connect with us

അറുപതിൽ തിളങ്ങി ഉലകനായകന്റെ സിനിമാ ജീവിതം!

Tamil

അറുപതിൽ തിളങ്ങി ഉലകനായകന്റെ സിനിമാ ജീവിതം!

അറുപതിൽ തിളങ്ങി ഉലകനായകന്റെ സിനിമാ ജീവിതം!

ഉലകനായകൻ കമലഹാസന്റെ ആദ്യ ചിത്രത്തിന് അറുപതു വയസാകുന്നു. ലോകമെബാടും ആരാധകരുള്ള നടനാണ് കമലഹാസൻ വാക്കുകളിൽ തീർക്കാൻ കഴിയാത്തതാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രവും . ഉലകനായകൻ തന്നെയാണ്, അദ്ദേഹം ചെയ്യാത്തതായി ഒന്നുമില്ല ,ഒരു കഥാപാത്രവുമില്ല , സിനിമയിലെ ഒരു മേഖലയുമില്ല നിറഞ്ഞഞ്ഞു നിന്ന താരം ഉലകനായകൻ കമലഹാസൻ .

.ഇന്ത്യന്‍ സിനിമയുടെ ഉലകനായകനാണ് കമല്‍ഹാസന്‍. അദ്ദേഹത്തിന്റെ ആദ്യസിനിമയായ കളത്തൂര്‍ കണ്ണമ്മ റിലീസ് ചെയ്തിട്ട് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. ജെമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് അദ്ദേഹം തന്റെ ആറാം വയസില്‍ കളത്തൂര്‍ കണ്ണമ്മയിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. ഇന്ന് കമല്‍ഹാസന്‍ ഇന്ത്യന്‍ സിനിമയില്‍ സംവിധായകന്‍, നിര്‍മ്മാതാവ്, കൊറിയോഗ്രാഫര്‍, ഗായകന്‍, ഗാനരചയിതാവ് എന്നു തുടങ്ങി എല്ലാ മേഖലയിലും കൈ വെച്ചു കഴിഞ്ഞു.

1954 നവംബര്‍ 7നാണ് അഭിഭാഷകനായ ടി.ശ്രീനിവാസന്റെയും രാജലക്ഷ്മി അമ്മാളുടേയും മകനായി കമലഹാസന്‍ ജനിച്ചത്. കളത്തൂര്‍ കണ്ണമ്മയിലൂടെ അരങ്ങേറ്റം കുറിച്ച കമല്‍ പിന്നീട് മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷാചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. എ ഭീം സിങ്ങ് സംവിധാനം ചെയ്ത കളത്തൂര്‍ കണ്ണമ്മയിലെ അഭിനയത്തിന് പ്രസിഡന്റിന്റെ കയ്യില്‍ നിന്നും ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സ്വര്‍ണമെഡലും കമല്‍ഹാസന്‍ സ്വന്തമാക്കി. കമലഹാസന്‍ ഒരു നടന്‍ എന്ന നിലയിലേക്ക് മുന്‍ നിരയിലേക്കു വരുന്നത് കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വ രാഗങ്ങള്‍ എന്ന സിനിമയിലൂടെയായിരുന്നു. തന്നേക്കാള്‍ പ്രായം കൂടിയ സ്ത്രീയുമായി പ്രണയത്തിലാവുന്ന ഒരു യുവാവിന്റെ കഥാപാത്രമായിരുന്നു കമലഹാസന്‍ ഈ സിനിമയില്‍ ചെയ്തത്.

1983ല്‍ മൂന്നാം പിറൈ എന്ന സിനിമയിലെ അഭിനയത്തിന് കമലഹാസന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി. നിഷ്‌കളങ്കനായ ഒരു സ്‌കൂള്‍ അദ്ധ്യാപകന്റെ വേഷമാണ് അദ്ദേഹം അതില്‍ ചെയ്തത്. മണിരത്‌നം സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ വളരെ പ്രശസ്തനാക്കി. ഈ ചിത്രത്തിലൂടെ കമലഹാസന്‍ രണ്ടാമത്തെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. ടൈം മാഗസിന്‍ ഈ ചിത്രത്തെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്. കമലഹാസന്‍ മൗലികമായ പല പരീക്ഷണ ശ്രമങ്ങളും സിനിമയില്‍ നടത്തി ചരിത്രം സൃഷ്ടിച്ചു. നിശ്ശബ്ദ ചിത്രമായ പുഷ്പക വിമാനം, അദ്ദേഹം സ്ത്രീ വേഷത്തില്‍ അഭിനയിച്ച അവ്വൈ ഷണ്മുഖി, ഇന്ത്യന്‍, അപൂര്‍വ്വ സഹോദരങ്ങള്‍ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.

അഭിനയം കൂടാതെ സിനിമയുടെ പല മേഖലകളിലും കമലഹാസന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. രാജ പാര്‍വൈ, അപൂര്‍വ്വ സഹോദരങ്ങള്‍, മൈക്കിള്‍ മദന കാമരാജന്‍, തേവര്‍ മകന്‍, മഹാനദി, ഹേറാം, ആളവന്താന്‍, അന്‍പേ ശിവം, നള ദമയന്തി, വിരുമാണ്ടി, ദശാവതാരം, മന്‍മദന്‍ അമ്പ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥ അല്ലെങ്കില്‍ തിരക്കഥ തയ്യാറാക്കിയത് കമലഹാസന്‍ തന്നെയായിരുന്നു. കമലഹാസന്റെ സിനിമാ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഇന്റര്‍നാഷണല്‍ ധാരാളം സിനിമകളും നിര്‍മ്മിച്ചിട്ടുണ്ട്.

നാലു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 19 ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പ്പെടെ ധാരാളം ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. മികച്ച വിദേശ ഭാഷാ ചിത്രങ്ങള്‍ക്കായുള്ള അക്കാദമി അവാര്‍ഡിനു വേണ്ടി സമര്‍പ്പിച്ച ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കമലഹാസന്‍ അഭിനയിച്ച ചിത്രങ്ങളാണ്. കമലഹാസന്റെ ചലച്ചിത്രനിര്‍മ്മാണ കമ്പനി ആയ രാജ് കമല്‍ ഇന്റര്‍നാഷണല്‍ ആണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും നിര്‍മ്മാതാക്കള്‍. 1990ല്‍ ഇന്ത്യന്‍ സിനിമാ ലോകത്തിനു കമലഹാസന്‍ നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. സത്യഭാമ സര്‍വ്വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.

Sixty of Kamal Haasan and Kalathur Kannamma



More in Tamil

Trending

Recent

To Top