Connect with us

വെള്ള വസ്ത്രം കൊണ്ട് ശരീരമാസകലം മൂടി ഒരാള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടു ഞെട്ടി മത്സരാർത്ഥികൾ! ബിഗ്‌ബോസ് വീട്ടിലെ വമ്പൻ ട്വിസ്റ്റ്

Malayalam

വെള്ള വസ്ത്രം കൊണ്ട് ശരീരമാസകലം മൂടി ഒരാള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടു ഞെട്ടി മത്സരാർത്ഥികൾ! ബിഗ്‌ബോസ് വീട്ടിലെ വമ്പൻ ട്വിസ്റ്റ്

വെള്ള വസ്ത്രം കൊണ്ട് ശരീരമാസകലം മൂടി ഒരാള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടു ഞെട്ടി മത്സരാർത്ഥികൾ! ബിഗ്‌ബോസ് വീട്ടിലെ വമ്പൻ ട്വിസ്റ്റ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാന ആഴ്ചകളിൽ എത്തിനിൽക്കുകയാണ്. ഷോ അവസാനിക്കാൻ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വമ്പൻ ട്വിസ്റ്റുകൾ തന്നെയാണ് അതിനിടയിൽ ഒരുക്കിയതും.. രണ്ടാഴ്ചയ്ക്കിപ്പുറം ഈ സീസണിലെ ടൈറ്റില്‍ വിജയിയെ അറിയാം. ശനിയാഴ്ച എപ്പിസോഡില്‍ നടന്ന നന്ദനയുടെ എവിക്ഷന് ശേഷം ഞായറാഴ്ച ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കായി ഒരു സര്‍പ്രൈസും ഒരുക്കിയിരുന്നു. നോറയുടെ എവിക്ഷന്‍ ആയിരുന്നു അത്. നന്ദന പുറത്തായതിന് ശേഷം നോമിനേഷന്‍ ലിസ്റ്റില്‍ ആറ് പേരാണ് അവശേഷിച്ചിരുന്നത്. ഇവരില്‍ നോറയാണ് എവിക്റ്റ് ആവുന്നതെന്ന തോന്നല്‍ ബിഗ് ബോസ് നാടകീയമായി സൃഷ്ടിച്ചു. എന്നാല്‍ പ്രധാന വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയ നോറയെ ഒരു സീക്രട്ട് റൂമിലേക്കാണ് ബിഗ് ബോസ് എത്തിച്ചത്.

അവിടെ ബിഗ് ബോസ് ലൈവ് സ്ട്രീമിംഗ് കാണാന്‍ ടിവിയും ഹെഡ് ഫോണും നല്‍കിയിരുന്നു. എന്നാല്‍ നോറയുടെ സീക്രട്ട് റൂം വാസം അധികം നീണ്ടില്ല. ലൈറ്റ് ഓഫ് ആക്കി മിക്കവരും കിടന്ന സമയത്തായിരുന്നു നോറയുടെ റീ എന്‍ട്രി. ഹൊറര്‍ ചിത്രത്തിലെ പുതുമഴയായ് എന്ന ഗാനം ബിഗ് ബോസ് ഹൗസില്‍ പ്ലേ ചെയ്യുകയായിരുന്നു. സാധാരണ വൈല്‍ഡ് കാര്‍ഡുകളും മറ്റും എത്തുമ്പോഴാണ് ഹൗസില്‍ ഇത്തരത്തില്‍ ഗാനങ്ങള്‍ പ്ലേ ചെയ്യുന്നത്. ഉടന്‍തന്നെ ഓടി ഹാളിലേക്ക് വന്ന മത്സരാര്‍ഥികള്‍ മുറ്റത്ത് ഒരു കാഴ്ച കണ്ടു.

വെള്ള വസ്ത്രം കൊണ്ട് ശരീരമാസകലം മൂടി ഒരാള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതായിരുന്നു അത്. എന്നാല്‍ ആളിന്‍റെ നടപ്പ് കണ്ട് അത് നോറയാണെന്ന് മിക്കവരും മനസിലാക്കി. ശനിയാഴ്ച പുറത്തായ നന്ദനയും ഇങ്ങനെ എത്തുമോ എന്ന് സായ് അടക്കം ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അതേസമയം ഈ വാരം നോമിനേഷന്‍ ഇല്ല. ടിക്കറ്റ് ടു ഫിനാലെയിലെ വിജയി അഭിഷേക് ഒഴികെയുള്ള എല്ലാ മത്സരാര്‍ഥികളും ഇത്തവണ നോമിനേഷനില്‍ ഉണ്ട്.

More in Malayalam

Trending

Recent

To Top