Connect with us

എന്റെ ഭർത്താവിനോടായിരുന്നു ഇത് ചെയ്തിരുന്നതെങ്കിൽ പിന്നെ കേക്ക് കഴിക്കാൻ അവനായാലും അവളായാലും ഉണ്ടാവില്ലായിരുന്നു; ദിയ കൃഷ്ണ

Social Media

എന്റെ ഭർത്താവിനോടായിരുന്നു ഇത് ചെയ്തിരുന്നതെങ്കിൽ പിന്നെ കേക്ക് കഴിക്കാൻ അവനായാലും അവളായാലും ഉണ്ടാവില്ലായിരുന്നു; ദിയ കൃഷ്ണ

എന്റെ ഭർത്താവിനോടായിരുന്നു ഇത് ചെയ്തിരുന്നതെങ്കിൽ പിന്നെ കേക്ക് കഴിക്കാൻ അവനായാലും അവളായാലും ഉണ്ടാവില്ലായിരുന്നു; ദിയ കൃഷ്ണ

പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. ഇതിൽ ദിയയോട് പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. എന്തും തുറന്ന് സംസാരിക്കുന്ന, ജാഡയില്ലാത്ത ദിയയുടെ സ്വഭാവമാണ് ഒരുപാട് ഇഷ്ടമെന്ന് ആരാധകർ പലപ്പോഴും പറായറുമുണ്ട്.

കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ദിയയുടെ വിവാഹം. ആഘോഷപൂർവം ന‌ടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്നെ സ്നേഹിക്കുന്നവരും താൻ സ്നേഹിക്കുന്നവരും മാത്രമുള്ള ഒരു ചെറിയ വിവാഹമായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നാണ് ദിയ പറഞ്ഞിരുന്നത്. ഭർത്താവ് അശ്വിൻ ഗണേശിനൊപ്പം വിവാഹ ജീവിതത്തിലെ സന്തോഷകരമായ നാളുകൾ ആസ്വദിക്കുകയാണ് ദിയ.

കഴിഞ്ഞ ദിവസമാണ് ഇരുവരും ഹണിമൂൺ ട്രിപ്പ് കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയത്. ലണ്ടനിലേക്കായിരുന്നു ഇരുവരുടെയും ഹണിമൂൺ. ഇരുവരുടെയും സുഹൃത്തുക്കളായ അഞ്ജലിയും പാട്നറും ലണ്ടനിൽ സെറ്റിൽഡാണ് അതിനാലാണ് ഇരുവരും അവിടേക്ക് തന്നെ ഹണിമൂൺ ട്രിപ്പ് പോയത്. ലണ്ടനിലേക്ക് ബിസിനസ് ക്ലാസിൽ യാത്ര ചെയ്തതിന്റെയും സുഹൃത്തുക്കൾക്കൊപ്പം ചിക്കൻ കറി വെച്ചതിന്റെയും മറ്റുമെല്ലാം വ്ലോ​ഗ് ദിയ പങ്കിട്ടിരുന്നു.

കൂടാതെ ഹണിമൂൺ ട്രിപ്പിനിടെ പകർത്തിയ റൊമാന്റിക്ക് ചിത്രങ്ങളും റീലുമെല്ലാം ദിയ പങ്കുവെച്ചത് വൈറലായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ദിയ ഇപ്പോൾ അശ്വിന്റെ വീട്ടിലാണ്. അവിടുത്തെ വിശേഷങ്ങൾക്കൊപ്പം ബി​ഗ് ബോസ് താരം സിജോയുടെ വിവാഹ റിസപ്ഷന് എത്തിയ ബി​ഗ് ബോസ് താരം നോറ സിജോയുടെ മുഖത്ത് കേക്ക് തേക്കുന്ന വീഡിയോ ദിയ സ്റ്റോറിയായി പങ്കിട്ടിരുന്നു.

വിവാഹശേഷം നടത്തിയ റിസപ്ഷനിൽ പങ്കെടുക്കാൻ ഇതുവരെയുള്ള സീസണുകളിലെ ഒട്ടുമിക്ക ബി​ഗ് ബോസ് മത്സരാർത്ഥികളും എത്തിയിരുന്നു. റിസപ്ഷൻ പുരോ​ഗമിക്കുന്നതിനിടെയാണ് നോറ കേക്കുമായി എത്തി സിജോയുടെ മുഖത്ത് തേച്ചത്. ഈ വീഡിയോ പങ്കിട്ടാണ് ഇത്തരം പ്രവൃത്തികളോടുള്ള തന്റെ എതിർപ്പ് ദിയ അറിയിച്ചത്.

ഇവർ ആരൊക്കെയാണെന്ന് എനിക്കറിയില്ല. ഞങ്ങളുടെ സ്‌പെഷൽ ഡേയിൽ എന്റെ ഭർത്താവിനോട് ആരെങ്കിലും ഇങ്ങനെ ചെയ്താൽ പിന്നെ കേക്ക് കഴിക്കാൻ അവനായാലും അവളായാലും ഉണ്ടാവില്ലെന്നായിരുന്നു എന്നാണ് ദിയ കുറിച്ചത്. നോറ കേക്ക് മുഖത്ത് തേച്ചപ്പോൾ സിജോയും തിരിച്ച് കേക്ക് തേക്കുന്നുണ്ടായിരുന്നു. തന്റെ പിറന്നാളിന് സിജോ മുഖത്ത് കേക്ക് തേച്ചിരുന്നുവെന്നും അന്ന് താൻ ആ​ഗ്രഹിച്ച് ധരിച്ച ഡ്രസ് പിന്നീട് ഉപയോ​ഗിക്കാൻ പറ്റാത്ത സ്ഥിതിയായിയെന്നും അതിന്റെ പകരമാണ് താൻ വീട്ടിയതെന്നുമാണ് നോറ കേക്ക് സിജോയുടെ മുഖത്ത് തേക്കാനുള്ള കാരണം വെളിപ്പെടുത്തി പറഞ്ഞത്.

ബിഗ്‌ ബോസ് സീസൺ ഫൈവിലൂടെ ശ്രദ്ധ നേടി താരങ്ങളാണ് നോറ, സിജോ, ഗബ്രി, ജാസ്മിൻ, സായി കൃഷ്ണ, അഭിഷേക്, ശോഭ തുടങ്ങിയവർ. വലിയ സൗഹൃദത്തിലാണ് ഇവരെല്ലാവരും. അടുത്തിടെയായിരുന്നു സിജോയുടെ വിവാഹം. ദീർഘകാലമായി തന്റെ പ്രണയിനിയായിരുന്ന ലിനു മരിയയെയാണ് സിജോ വിവാഹം കഴിച്ചത്. വിവാഹത്തിന് ബിഗ് ബോസ് താരങ്ങളെല്ലാം എത്തി ചടങ്ങുകൾ ആഘോഷമാക്കിയിരുന്നു.

More in Social Media

Trending

Recent

To Top