Connect with us

ബിഗ് ബോസില്‍ വമ്പന്‍ മാറ്റം! സല്‍മാന്‍ ഖാന് പകരം അനില്‍ കപൂര്‍ എത്തുമ്പോൾ കിട്ടുന്നത് പ്രതിഫലത്തിൽ ആറിലൊരു ഭാഗം മാത്രം.

Uncategorized

ബിഗ് ബോസില്‍ വമ്പന്‍ മാറ്റം! സല്‍മാന്‍ ഖാന് പകരം അനില്‍ കപൂര്‍ എത്തുമ്പോൾ കിട്ടുന്നത് പ്രതിഫലത്തിൽ ആറിലൊരു ഭാഗം മാത്രം.

ബിഗ് ബോസില്‍ വമ്പന്‍ മാറ്റം! സല്‍മാന്‍ ഖാന് പകരം അനില്‍ കപൂര്‍ എത്തുമ്പോൾ കിട്ടുന്നത് പ്രതിഫലത്തിൽ ആറിലൊരു ഭാഗം മാത്രം.

ബിഗ് ബോസ് ഹിന്ദി സീസണ്‍ തരംഗമായപ്പോള്‍ അടുത്തിടെ പുറത്തിറക്കിയ ഷോയായിരുന്നു ബിഗ് ബോസ് ഒടിടി. ഇത് ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയിലായിരുന്നു സ്ട്രീം ചെയ്തിരുന്നത്. വിചാരിച്ചതിലും വലിയ ഹിറ്റായി ഇത് മാറിയിരുന്നു. ഈ ഷോയുടെ മൂന്നാം സീസണ്‍ ഇപ്പോള്‍ വരാന്‍ പോവുകയാണ്. എന്നാൽ ഇനി വരാൻ പോകുന്ന മൂന്നാം സീസണില്‍ സല്‍മാന്‍ ഖാന്‍ ആയിരിക്കില്ല അവതാരകനായി എത്തുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ .കഴിഞ്ഞ സീസണില്‍ സല്‍മാനായിരുന്നു അവതാരകന്‍. ഇത്തവണ പുതിയൊരാള്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

ബോളിവുഡ് നടന്‍ അനില്‍ കപൂറായിരിക്കും പുതിയ അവതാരകെന്നാണ് അഭ്യൂഹങ്ങള്‍. സല്‍മാന്‍ ഖാന്‍ സിനിമകളും മറ്റ് കാര്യങ്ങളും ഇതേ തിയതിയില്‍ വരുന്നതിനാല്‍ അവതാരകനായി എത്താന്‍ സാധിക്കില്ല. വൈകാതെ തന്നെ ജിയോ സിനിമ ബിഗ് ബോസ് ഒടിടി മൂന്നാം സീസണിന്റെ അവതാരകനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേക ടീസര്‍ പ്രൊമോ പുറത്തിറക്കുന്നുണ്ട്. അതിലാണ് അനില്‍ കപൂറിന്റെ പേര് പുറത്തുവിടുക. അതേസമയം സല്‍മാന്‍ ഖാനെ അപേക്ഷിച്ച് പ്രതിഫലത്തിന്റെ കാര്യത്തില്‍ വലിയ കുറവാണ് അനില്‍ കപൂറിനുള്ളത്. സല്‍മാന്‍ ഖാന്‍ ബോളിവുഡിലെ സൂപ്പര്‍ താരമായതിനാല്‍ ഒരു എപ്പിസോഡിന് പന്ത്രണ്ട് കോടിയാണ് പ്രതിഫലമായി ലഭിച്ചിരുന്നത്. എന്നാല്‍ അനില്‍ കപൂറിന് പ്രതിഫലത്തിൽ ആറിലൊരു ഭാഗം മാത്രമേ ഉള്ളൂ. അതായത് അനില്‍ കപൂറിന് ഈ ഷോയുടെ എല്ലാ എപ്പിസോഡിലും അവതാരകനായാല്‍ രണ്ട് കോടി രൂപ മാത്രമാണ് ലഭിക്കുക. ഇക്കാര്യത്തില്‍ പക്ഷേ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

More in Uncategorized

Trending

Recent

To Top