Bigg Boss
നിങ്ങളെയൊക്കെ ബുളിങ് ജാസ്മിന് മരിച്ചാല്‍ തീരോ? ഇത് ഞാന്‍ എഴുതുന്നത് കേരളത്തില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ബുള്ളിങ് അനുഭവിച്ച സ്ത്രീകളില്‍ ഒരാളെന്ന നിലയിലാണ്- ദിയ സന
നിങ്ങളെയൊക്കെ ബുളിങ് ജാസ്മിന് മരിച്ചാല്‍ തീരോ? ഇത് ഞാന്‍ എഴുതുന്നത് കേരളത്തില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ബുള്ളിങ് അനുഭവിച്ച സ്ത്രീകളില്‍ ഒരാളെന്ന നിലയിലാണ്- ദിയ സന
ബിഗ് ബോസിലെ ജാസ്മിനുമായി ബന്ധപ്പെട്ട കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ നിറഞ്ഞ് നില്‍ക്കുന്നത്. ശക്തയായ മത്സരാര്‍ഥിയായ ജാസ്മിന് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ഫോണ്‍ വന്നതിന് ശേഷമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പിതാവ് വിളിച്ച് സംസാരിക്കുകയും അവിടെ നടക്കുന്ന ഗെയിം സ്ട്രാറ്റജിയില്‍ അതൃപ്തി പ്രകടിപ്പിച്ചെന്നുമാണ് ജാസ്മിന്റെ പിന്നീടുള്ള പെരുമാറ്റത്തില്‍ നിന്നും വ്യക്തമായത്. ഇതിനെതിരെ ശക്തയമായ പ്രതിഷേധമാണ് പുറത്ത് നിന്നും ഉയര്‍ന്ന് വന്നിരിക്കുന്നത്. പുറത്ത് നടക്കുന്നതെന്താണെന്ന് അകത്തേക്ക് വിളിച്ച് പറഞ്ഞ് ഗെയിം മാറ്റുകയാണെങ്കില്‍ പിന്നെ അതിലെന്ത് ന്യായമാണെന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ അതിലൊരു വിശദീകരണം നല്കി കൊണ്ട് മുന്‍ ബിഗ് ബോസ് താരം കൂടിയായ ദിയ സന രംഗത്ത് വന്നിരിക്കുകയാണ്. കുറെ പോസ്റ്റുകള്‍ ഇങ്ങനെ കാണുന്നത് കൊണ്ട് ചോദിക്കുന്നതാണ്.
നിങ്ങളാരും മുന്‍ സീസണുകള്‍ കണ്ടിട്ടില്ലേ. ലാലേട്ടന് വന്ന് ഹിന്റ് കൊടുക്കുന്നത് മുതല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അതുപോലെ പുറത്ത് പോയി അകത്തു വന്ന കണ്ടസ്റ്റന്റസ് ഇവരൊക്കെ കൃത്യമായാണോ ഗെയിം കളിക്കുന്നത്? ലാലേട്ടന് വന്ന് ഹിന്റ് കൊടുത്താല്‍ ഇതേ പ്രേക്ഷകര്‍ ഫേവറൈറ് ആയ ആളുകളെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ലാലേട്ടന് ഉള്‍പ്പെടെ തെറി കേള്‍ക്കണം. വൈല്‍ഡ് കാര്‍ഡ് പോയാല്‍ വെളിയിലെ കാര്യങ്ങള്‍ പറഞ്ഞു എന്ന് സ്ഥാപിച്ച് ആക്രമിക്കും.. സീസണ് 2 മുതല്‍ കണ്ണില്‍ തീനം മുതല്‍ മണിക്കുട്ടന് പുറത്ത് പോയി വന്നത് സൂര്യയോടുള്ള അടുപ്പക്കുറവ് ഡിംപലിന്റെ അച്ഛന് മരിച്ചപ്പോ പുറത്ത് പോയി വന്നിട്ട് കൂടുതല്‍ ബോണ്ടിങ് കണ്ടത് ഇതൊക്കെ പുറത്തെ കാര്യങ്ങള്‍ അറിഞ്ഞിട്ടല്ലേ? പിന്നെ അഖില്‍ വയ്യാതെ പുറത്ത് പോയി വന്നപ്പോ അഖിലിന്റെ ഓവര്‍ കോണ്‍ഫിഡന്‍സ് കണ്ട് ആളുകള്‍ അത് വിലയിരുത്തിയില്ലേ? പിന്നെ ഇവിടെ എല്ലാരും ആദ്യം നിലവിളിച്ചത് ജാസ്മിന് പറഞ്ഞു കൊടുക്കൂ ഇത്ര ബോധമില്ലേ എന്നൊക്കെയാണ്. അപ്പൊ തന്നെ അവരുടെ അച്ഛന്റെ പ്രശ്നം അറിഞ്ഞു തകര്‍ന്നിരുന്ന ഒരാളെ വലിച്ചു കീറുന്ന വൃത്തികെട്ട മനോഭാവം എന്ന് അവസാനിക്കും. ഒന്ന് ചോദിക്കട്ടെ നിങ്ങളെയൊക്കെ ബുളിങ് ജാസ്മിന് മരിച്ചാല്‍ തീരോ? ഇത് ഞാന്‍ എഴുതുന്നത് കേരളത്തില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ബുള്ളിങ് അനുഭവിച്ച സ്ത്രീകളില്‍ ഒരാളെന്ന നിലയിലാണ്. ദയവു ചെയ്ത് പ്രിയപ്പെട്ടവരേ നിങ്ങള്‍ ആശയപരമായ വിയോജിപ്പുകളും ദേഷ്യവും ഒക്കെ കാണിക്കൂ. എന്‍ഡ് ഓാഫ് ദി ടൈം ഇതൊരു ഗെയിം ഷോ ആണ്. ഇവിടെ ഗെയിം കളിക്കാന്‍ ആളുകള്‍ വരും പോകും.. അവര്ക് ചെയ്യുന്ന പണിക് പൈസയും കിട്ടും. അതിനും അപ്പുറത്തേക്ക് നിങ്ങളില്‍ ഓരോരുത്തരും എത്ര ശരി എന്ന് നമ്മളെ നോക്കി ചോദിക്കണം. വിവരക്കേടും തെറ്റും ഒക്കെ മനുഷ്യന് സംഭവിക്കും. അതിനൊക്കെ തിരിച്ചറിവും ഉണ്ടാകും. ഇനി തിരിച്ചറിഞ്ഞില്ലെങ്കില്‍ അനുഭവിക്കട്ടെ. നമ്മുടെ എനര്‍ജി എന്തിനാണ് ഇങ്ങനെ ഇല്ലാതാകുന്നതെന്നും’ പറഞ്ഞാണ് ദിയ സന കുറിപ്പ് അവസാനിപ്പിക്കുന്നത്.
