News
നടി സമീറ റെഡ്ഡിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു
നടി സമീറ റെഡ്ഡിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു
നടി സമീറ റെഡ്ഡിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. ഫേയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം വിവരം അറിയിച്ചത്.
മക്കള്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മകന് ഹന്സിന് കടുത്ത പനി ഉള്‍പ്പടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ടെസ്റ്റ് ചെയ്യുന്നത്. കോവിഡ് പോസിറ്റീവായതിന് പിന്നാലെ മകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി. സമീറയുടേയും ഭര്‍ത്താവിന്റേയും പരിശോധന ഫലം പോസിറ്റീവായി.
കഴിഞ്ഞ ആഴ്ച ഹന്സിന് കടുത്ത പനിയും തലവേദനയും ശരീരം വേദനയും വയറിന് ബുദ്ധിമുട്ടുമുണ്ടായി. നാല് ദിവസത്തോളം ഇത് തുടര്‍ന്നു. അസാധാരണമായതിനാല്‍ ഹന്‍സിനെ ടെസ്റ്റ് ചെയ്യിക്കുകയും പോസിറ്റീവാകുകയും ചെയ്തു. പിന്നാലെ നൈറയും ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. അവള്‍ക്ക് പനിയും വയറിന് ബുദ്ധിമുട്ടുമായിരുന്നു. കുട്ടികള്‍ക്ക് പോസിറ്റീവായതിന് ശേഷം ഞാനും അക്ഷയും പോസിറ്റീവായി- സമീറ കുറിച്ചു.
കോവിഡിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളെല്ലാം മക്കള്‍ക്ക് മാറിയെന്നും ഇപ്പോള്‍ രണ്ടുപേരും ആഘോഷത്തിലേക്ക് തിരിച്ചെത്തിയെന്നുമാണ് താരം കുറിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മരുന്നുകള്‍ കഴിക്കുന്നതെന്ന് വ്യക്തമാക്കിയ താരം കുട്ടികള്‍ക്ക് കോവിഡ് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.
