Malayalam Breaking News
നടി അക്രമിക്കപെട്ടതിൽ അന്തിമ തീരുമാനം കോടതിയുടേത് , അതിനു മുൻപ് ദിലീപിന് നേരെയുള്ള വിചാരണകൾ വേണ്ട – സിദ്ദിഖ്
നടി അക്രമിക്കപെട്ടതിൽ അന്തിമ തീരുമാനം കോടതിയുടേത് , അതിനു മുൻപ് ദിലീപിന് നേരെയുള്ള വിചാരണകൾ വേണ്ട – സിദ്ദിഖ്
By
നടി അക്രമിക്കപെട്ടതിൽ അന്തിമ തീരുമാനം കോടതിയുടേത് , അതിനു മുൻപ് ദിലീപിന് നേരെയുള്ള വിചാരണകൾ വേണ്ട – സിദ്ദിഖ്
ദിലീപിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും സമൂഹത്തിന്റെ വിചാരണകളും സജീവമാണ്. എന്നാൽ കുറ്റാരോപിതനായ ദിലീപിനെതിരെ ഇത്തരം മാധ്യമ വിചാരണകൾ പാടില്ലെന്ന് നടൻ സിദ്ദിഖ് .
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്തിമ തീരുമാനം കോടതിയുടേതാണ് .
അതിനു മുന്‍പ് ദിലീപിനു നേരെയുള്ള വിചാരണകള്‍ ഒഴിവാക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങളാണു പൗരനെന്ന പേരില്‍ തന്റെ സ്വാതന്ത്ര്യം ഹനിച്ചതെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു .
തന്നെ ഉത്തരം പറയാന്‍ പോലും സമ്മതിക്കാതെ സ്വാതന്ത്ര്യം നിഷേധിക്കുന്നതു മാധ്യമങ്ങളാണെന്നും സിദ്ദീഖ് പറഞ്ഞു. ഒരു ചാനല്‍ അവതാരകന് തന്നെ നരാധമന് എന്നാണു വിളിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടനൊപ്പം നിന്നതിനാണ് അത്.
സംഭവത്തില്‍ സഹപ്രവര്ത്തകന് ഉള്‍പ്പെട്ടിട്ടുണ്ടെന്നു പറഞ്ഞതും ഗൂഢാലോചന നടത്തിയെന്നു പറഞ്ഞതും മറ്റൊരു കുറ്റവാളിയായ പള്‍സര്‍ സുനിയാണ്. പിന്നീട്, ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു പോലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ കോടതി തീരുമാനം പറയട്ടെയെന്നാണ് താരത്തിന്റെ നിലപാട്.
കൂടുതൽ വായിക്കുവാൻ >>>
Siddique about Dileep