താൻ അർഹിക്കുന്ന പ്രതിഫലം വാങ്ങി ; പാപ്പരാസികളുടെ വായടച്ച് കരീന
പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ റിയാലിറ്റി ഷോയായ ഡാൻസ് ഇന്ത്യൻ ഡാൻസിലെ ഒരു എപ്പിസോഡിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങി ബോളിവുഡ് നടി കരീന കപ്പൂർ. മൂന്ന് കോടി രൂപയാണ് റിയാലിറ്റി ഷോയുടെ ഓരോ എപ്പിസോഡിനും കരീന വാങ്ങുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത് . റിപ്പോർട്ട് പ്രകാരം ടിവി ഷോയിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കരീനയണ്.ഇതാണിപ്പോൾ ബോളിവുഡ് കോളങ്ങളിലെ ചർച്ച വിഷയം.എന്നാൽ, താൻ അർഹിക്കുന്ന പ്രതിഫലമാണ് വാങ്ങുന്നതെന്നാണ് ഇതിനെ കുറിച്ച് നടി പറയുന്നത്.
കരീനയുടെ വാക്കുകൾ ഇങ്ങനെ :-
ടിവിയിൽ ജോലി ചെയ്യുന്നത് അതികഠിനമായ അധ്വാനമാണ്. 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യണം. തൈമൂര്‍ ജനിച്ചതിനു ശേഷം ഞാന്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തിട്ടില്ല. ഒരു പുരുഷ ജഡ്ജിന് അത്രയും പ്രതിഫലം വാങ്ങാമെങ്കിൽ സ്ത്രീകൾക്കും വാങ്ങാം.
നടി എന്നതിലുപരി താൻ ഒരു അമ്മയും കൂടിയാണ്. എനിയ്ക്ക് അവനോടൊപ്പം സമയം ചെലവഴിക്കേണ്ടതായിട്ടുണ്ട്. തൈമൂർ രാത്രി ഭക്ഷണം കഴിക്കുന്നതിനു മുൻപ് തനിയ്ക്ക് വിട്ടിൽ എത്തണം. ആ സമയം എനിയ്ക്കും അവനും മാത്രമുള്ളതാണ്. അതു മാത്രമായിരുന്നു ഈ ഷോയുടെ ഷൂട്ടിനിടയിലുളള ബുദ്ധിമുട്ട്- കരീന അഭിമുഖത്തിൽ പറഞ്ഞു.
കുഞ്ഞു പിറന്നതിനു ശേഷം സിനിമയ്ക്ക് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം. എന്നാൽ , ടെലിവിഷനിൽ സജീവമായിരിക്കുകയാണ് താരം . ഇന്ത്യൻ ഡാൻസിനു മുൻപും താരത്തെ തേടി ടിവി ഓഫറുകൾ വന്നിരുന്നു.
kareena kapoor- tv- show
.
