Malayalam
ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടില്ല!! വേദനയോടെ ജാസ്മിൻ
ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടില്ല!! വേദനയോടെ ജാസ്മിൻ
ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ദിവസം നന്ദന കൂടി പുറത്തതായതോടെ ഇപ്പോൾ 9 മത്സരാർത്ഥികൾ മാത്രമാണ് ഉള്ളത്. എന്നാൽ എവിക്ഷന്‍ പ്രക്രിയക്ക് മുന്‍പ് ബിഗ് ബോസിലെ ഒരോ താരങ്ങളോടും കരിയർ ഗ്രാഫ് വരച്ച് അത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് ജാസ്മിനും ജിന്റോയുമെല്ലാം അവതരിപ്പിച്ച ഗ്രാഫുകള്‍ക്ക് വലിയ പ്രശംസയാണ് പ്രേക്ഷകർക്കിടയില്‍ നിന്നും ലഭിക്കുന്നത്. വലിയ ആത്മവിശ്വാസത്തോടെ തന്നെയാണ് ബിഗ് ബോസിലെ ആദ്യ ദിനം തന്നെ തുടങ്ങിയത് എന്ന് പറഞ്ഞുകൊണ്ടാണ് ജാസ്മിന്‍ തന്റെ ഗ്രാഫ് അവതരിപ്പിച്ച് തുടങ്ങിയത്.
ആദ്യ വീക്കില്‍ ഹീറോ എന്ന ടാഗ് ലഭിച്ചു. അതോടെ ആത്മവിശ്വാസം ഒന്നുകൂടെ വർധിച്ചു. രണ്ടാമത്തെ ആഴ്ചയില്‍ ലാലേട്ടന്‍ എന്നോട് കലിപ്പായി. ചായ കേസും അപ്പോഴാണ് ഉണ്ടാകുന്നതെന്ന് തോന്നുന്നു. അതും ഗ്രാഫില്‍ എഴുതിയിട്ടുണ്ട്. മൂന്നാം വീക്കില്‍ പതിയെ കയറി വന്നു. ലാലേട്ടനൊക്കെ പ്രശംസിച്ചു. നാലാമത്തെ ആഴ്ചയും ടീമായിട്ട് കളിക്കാന്‍ സാധിച്ചു. ആ ആഴ്ചയില്‍ തന്നെയാണ് ജിന്റോയേയും ഗബ്രിയേയും പുറത്താക്കുന്ന ഒരു കാര്യവും നടന്നത്. അഞ്ചാമത്തെ ആഴ്ച വൈല്‍ഡ് കാർഡ് എന്‍ട്രി വന്നു. അതോടെ എന്റെ ഗ്രാഫ് കുത്തനെ പോയി. ആ ആഴ്ചയാണ് എന്തിനാണ് ഇങ്ങനെ വിഷമിച്ചിരിക്കുന്നത്, ഹാപ്പിയായിട്ട് ഇരിക്കെന്ന് ലാലേട്ടന്‍ പറയുന്നത്. പൊതുവെ പറഞ്ഞതാണെങ്കിലും അത് എന്നോട് പറഞ്ഞതായിട്ട് തോന്നി.
അതോടെ ഗ്രാഫ് കുറച്ചൊന്ന് ഉയർന്ന് വന്നു. ഗ്രാഫ് ഉയർന്ന് നില്‍ക്കുമ്പോഴാണ് ഗബ്രി എവിക്ടായി പോകുന്നത്. അതോടെ ഞാന്‍ ആകെ അടിയിലായി പോകുന്നത്. വലിയ തോതില്‍ വിഷമിച്ചു. ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. ആ താഴോട്ട് പോയ ഗ്രാഫിനെ പിന്നെ ഞാന്‍ മെല്ലെ മെല്ലെ ഉയർത്തിക്കൊണ്ടുവരികയാണ്. അതിനിടയിലാണ് ഒരു സമ്മാനം എന്ന രീതിയില്‍ കുടുംബം വരുന്നത്. അവർ വലിയ ഊർജ്ജവും സ്ട്രെങ്തും തന്നു. ടിക്കറ്റ് ഫിനാലെയിലും ഗ്രാഫ് ഉയർന്നു. അത് മുകളിലേക്ക് തന്നെ പോകുമെന്നാണ് കരുതുന്നതെന്നും ജാസ്മിന്‍ പറഞ്ഞു. ജിന്റോയും തന്റെ ഗ്രാഫ് മികച്ച രീതിയിലായിരുന്നു അവതരിപ്പിച്ചത്. ഷോയില്‍ നിന്നും ഇടക്ക് പുറത്താക്കിയതിനെക്കുറിച്ചെല്ലാം ജിന്റോ ഗ്രാഫില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജിന്റോയുടെ ഗ്രാഫ് കണ്ടപ്പോള്‍ വളരെ അധികം സന്തോഷം തോന്നിയെന്നാണ് പ്രേക്ഷകർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
