ലക്ഷങ്ങളുടെ ആ സമ്മാനമെത്തി ഗബ്രിയുടെ ഗിഫ്റ്റിൽ ഞെട്ടി കണ്ണുനിറഞ്ഞ് ജാസ്മിൻ ചെയ്തത് ഞെട്ടിവിറച്ച് കുടുംബം
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി വന്ന കോമ്പോ ആയിരുന്നു ഗബ്രിയുടെയും ജാസ്മിന്റെയും. സീസൺ തുടങ്ങിയപ്പോൾ മുതൽ രണ്ട് പേരും കോമ്പോ ആയിട്ടാണ് നിന്നത്.
ബിഗ് ബോസിനകത്തും പുറത്തും ഈ കോമ്പോയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇരുവരും കോമ്പോ തുടർന്നു. എന്നാല്‍ പുറത്തു കമ്മിറ്റഡ് ആണെന്ന് പേരില്‍ ജാസ്മിന്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഉറപ്പിച്ചു വച്ചിരുന്ന കല്യാണം പോലും മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തി.
എന്നാല്‍ മത്സരത്തിനുശേഷം ജാസ്മിനെയും ഗബ്രിയേയും ചേര്‍ത്ത് പിടിക്കുകയാണ് ആരാധകര്‍. പൊതു പരിപാടികളിലും ഉദ്ഘാടനകളിലുമെല്ലാം ജാസ്മിന്‍-ഗബ്രി എന്ന ജോഡി ആയിട്ടാണ് താരങ്ങള്‍ എത്താറുള്ളത്. ഇരുവരും ജീവിതത്തിലും ഒന്നിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്.
എങ്കിലും സുഹൃത്തുക്കളായി തുടരുകയാണെന്നാണ് രണ്ടാളും പറയുന്നത്. ഒന്നിച്ച് യാത്ര ചെയ്യുന്നതിന്റേയും ഒരുമിച്ച് സമയം പങ്കിടുന്നതിന്റേയുമെല്ലാം വീഡിയോ ഇരുവരും ഇടയ്ക്കിടെ പങ്കിടാറുണ്ട്. ആരാധകർ ഇഷ്ടത്തോടെ വിളിക്കുന്ന ജബ്രി വീഡിയോകൾ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഒന്നിച്ച് ജീവിച്ചൂടെ എന്നാണ് ഇവരോട് ആരാധകർ ചോദിക്കുന്നത്. എന്നാൽ തങ്ങൾ തമ്മിൽ പ്രണയമല്ലെന്നാണ് ജാസ്മിനും ഗബ്രിയും തുറന്ന് പറഞ്ഞിരുന്നു.
പതിവായി ജാസ്മിനും ഗബ്രിയും ഒരുമിച്ചാണ് വീഡിയോകൾ എത്താറുള്ളതെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി ജാസ്മിനെ മാത്രമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടാറുള്ളത്. അതിന് കാരണം മറ്റൊന്നുമല്ല, ഇത്തവണ ഗബ്രിയും സുഹൃത്തുക്കളും ജോർജിയയിലേക്ക് ഒരു യാത്ര പോയിരുന്നു.
ഇപ്പോഴിതാ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ് ഗബ്രി. ജാസ്മിന് ഒരുപാട് സമ്മാനങ്ങളുമായിട്ടാണ് ഗബ്രി വന്നിരിക്കുന്നത്. ഗബ്രി തന്നെ കാണാൻ എത്തിയതിന്റെ വീഡിയോ ജാസ്മിൻ യുട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. ഗബ്രി തന്റെ ഫ്ലാറ്റിലേക്ക് കയറിയ ഉടനെ തനിക്ക് കൊണ്ടുവന്ന സമ്മാനങ്ങളെ കുറിച്ചാണ് ജാസ്മിൻ ചോദിക്കുന്നത്.
ഗബ്രി ജോർജിയയിലേക്ക് പോകുമ്പോൾ നിരവധി സാധനങ്ങൾ കൊണ്ടുവരാൻ താൻ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ജാസ്മിൻ വീഡിയോയിൽ പറയുന്നത്. എന്തായാലും അതിൽ കൂടുതൽ കിട്ടിയതിന്റെ സന്തോഷത്തിലാണ് ജാസ്മിൻ. എനർജി ബാർ, ചോക്ലേറ്റ്, ജോർജിയൻ സ്പെഷ്യൽ മ്യൂസിക് ബോക്സ്, പെർഫ്യൂം, ലിപ്സ്റ്റിക്, കമ്മൽ, മാല എന്നിവയെല്ലാമാണ് ഗബ്രി ജാസ്മിനായി കൊണ്ടുവന്നത്.
മാലയും കമ്മലും കൊണ്ടുവരണമെന്ന് താൻ ഗബ്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ജാസ്മിൻ പറയുന്നത്. ജാസ്മിൻ ആവശ്യപ്പെട്ടത് പ്രകാരം മനോഹരമായ മാലകളും കമ്മലുകളുമാണ് ഗബ്രി കൊണ്ടുവന്നത്. അബുദാബി സീ വേൾഡിൽ നിന്നും ഇരട്ടി പൈസക്കാണ് താൻ അത് വാങ്ങിയതെന്നാണ് ഗബ്രി പറയുന്നത്.
എന്റെ രണ്ട് മാസത്തെ ശമ്പളമാണ് ഈ ഇരിക്കുന്നതെന്ന് തമാശയായി ഗബ്രി പറഞ്ഞു. അതേസമയം ഗബ്രി കൊണ്ടുവന്ന പെർഫ്യൂമും ജാസ്മിൻ ഉപയോഗിച്ച് നോക്കുന്നുണ്ട്. നേരത്തേ പെർഫ്യൂം ഉപയോഗിക്കില്ലെന്നും അത് തനിക്ക് ഹറാം ആണെന്നും ജാസ്മിൻ പറഞ്ഞിരുന്നു.
ഇതിന്റെ പേരിൽ താൻ ഇപ്പോഴും പരിഹാസം കേൾക്കാറുണ്ടെന്നാണ് ചിരിച്ചുകൊണ്ട് ജാസ്മിൻ പറയുന്നത്. ഗബ്രി ജാസ്മിനായി കൊണ്ടുവന്ന മറ്റൊരു ഗിഫ്റ്റ് ഓസ്മോ ക്യാമറയാണ്. യുട്യൂബ് വ്ലോഗർമാരായ ഇരുവർക്കും വളരെ അധികം ഉപകാരപ്പെടുന്നതാണ് ഈ ക്യാമറ.
ക്യാമറ കൂടാതെ മനോഹരമായൊരു വാച്ചും ഗബ്രി ജാസ്മിനായി നൽകി. എന്തായാലും ഗബ്രിയുടെ സമ്മാനങ്ങളിൽ വലിയ സന്തോഷമാണ് ജാസ്മിൻ പ്രകടിപ്പിച്ചത്. ഇനി വൈകാതെ തന്നെ തങ്ങൾ വീണ്ടും ഒന്നിച്ചൊരു യാത്ര പോകാൻ പ്ലാൻ ഉണ്ടെന്നും ജാസ്മിനും ഗബ്രിയും വീഡിയോയിൽ പറഞ്ഞു.
എന്നാൽ അത് എവിടേക്കാണെന്നത് സർപ്രൈസ് ആണെന്നായിരുന്നു ഗബ്രി പറഞ്ഞത്. അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. രണ്ട് പേരുടേയും വീഡിയോ കാണുമ്പോൾ ഒരിക്കലും മടുക്കില്ലെന്നും ഈ സ്നേഹം ഇതുപോലെ തന്നെ എല്ലാ കാലത്തും ഇരുവർക്കും നിലനിർത്താൻ കഴിയട്ടെയെന്നുമാണ് ആരാധകർ കുറിച്ചിരിക്കുന്നത്.
