ജാസ്മിന് ചേരുന്ന നല്ല ഒരു പയ്യന്‍ ആയിരുന്നു ഗബ്രി; എല്ലാത്തിനും കാരണം ജാസ്മിന്റെ സ്വഭാവം? ഗബ്രിയുമായി പിരിഞ്ഞു? എല്ലാം പുറത്ത്!!
By
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി വന്ന കോമ്പോ ആയിരുന്നു ഗബ്രിയുടെയും ജാസ്മിന്റെയും. സീസൺ തുടങ്ങിയപ്പോൾ മുതൽ രണ്ട് പേരും കോമ്പോ ആയിട്ടാണ് നിന്നത്.
ബിഗ് ബോസിനകത്തും പുറത്തും ഈ കോമ്പോയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇരുവരും കോമ്പോ തുടർന്നു. എന്നാല്‍ പുറത്തു കമ്മിറ്റഡ് ആണെന്ന് പേരില്‍ ജാസ്മിന്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഉറപ്പിച്ചു വച്ചിരുന്ന കല്യാണം പോലും മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തി.
എന്നാല്‍ മത്സരത്തിനുശേഷം ജാസ്മിനെയും ഗബ്രിയേയും ചേര്‍ത്ത് പിടിക്കുകയാണ് ആരാധകര്‍. പൊതു പരിപാടികളിലും ഉദ്ഘാടനകളിലുമെല്ലാം ജാസ്മിന്‍-ഗബ്രി എന്ന ജോഡി ആയിട്ടാണ് താരങ്ങള്‍ എത്താറുള്ളത്.
ഇരുവരും ജീവിതത്തിലും ഒന്നിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്. എങ്കിലും സുഹൃത്തുക്കളായി തുടരുകയാണെന്നാണ് രണ്ടാളും പറയുന്നത്. ഒന്നിച്ച് യാത്ര ചെയ്യുന്നതിന്റേയും ഒരുമിച്ച് സമയം പങ്കിടുന്നതിന്റേയുമെല്ലാം വീഡിയോ ഇരുവരും ഇടയ്ക്കിടെ പങ്കിടാറുണ്ട്.
ആരാധകർ ഇഷ്ടത്തോടെ വിളിക്കുന്ന ജബ്രി വീഡിയോകൾ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഒന്നിച്ച് ജീവിച്ചൂടെ എന്നാണ് ഇവരോട് ആരാധകർ ചോദിക്കുന്നത്. എന്നാൽ തങ്ങൾ തമ്മിൽ പ്രണയമല്ലെന്നാണ് ജാസ്മിനും ഗബ്രിയും തുറന്ന് പറഞ്ഞിരുന്നു.
പതിവായി ജാസ്മിനും ഗബ്രിയും ഒരുമിച്ചാണ് വീഡിയോകൾ എത്താറുള്ളതെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകൾ ഇപ്പോൾ കുറവാണ്. രണ്ട് പേരും പിണങ്ങിയോ എന്ന ചോദ്യം ഉയർന്നുവന്നിട്ടുണ്ട്.
ഇപ്പോഴിതാ പുതിയൊരു ജാസ്മിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തായ്‌ലാന്റിലേക്ക് യാത്ര പോവുകന്ന വിശേഷമാണ് ജാസ്മിൻ പങ്കുവെച്ചത്. ഇതിന് മുന്നോടിയായുള്ള തന്റെ ഒരുക്കങ്ങളാണ് വീഡിയോയിലൂടെ ജാസ്മിന്‍ പറയുന്നത്. എല്ലാത്തിനും ജാസ്മിന്റെ കൂടെയുള്ള ഗബ്രി ഇത്തവണത്തെ യാത്രയില്‍ കൂടെയില്ല. ഇക്കാര്യം ആരാധകരും ശ്രദ്ധിച്ചിട്ടുണ്ട്. അവര്‍ അത് കമന്റിലൂടെ ചൂണ്ടിക്കാണിക്കുകയാണ്.
ട്രിപ്പുകള്‍ പോകുമ്പോഴും മറ്റുമെല്ലാം കൂടെയുണ്ടാകാറുള്ള ഗബ്രി എന്താണ് ഇപ്പോള്‍ കൂടെ വരാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സമീപകാലത്തായി ജാസ്മിന്‍ പങ്കുവെക്കുന്ന വീഡിയോകളില്‍ ഗബ്രിയെ കാണാറില്ലെന്നതും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. ഇരുവരും പിണങ്ങിയോ എന്നാണ് ആരാധകരുടെ സംശയം. എന്നാല്‍ ഗബ്രിയെക്കുറിച്ചുള്ള കമന്റുകള്‍ക്കൊന്നും ജാസ്മിന്‍ മറുപടി നല്‍കിയിട്ടില്ല.
അതേസമയം വീഡിയോയിലെ ജാസ്മിന്റെ സംസാരവും പെരുമാറ്റവും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഒരു പിരി ഇളകിയിട്ടുണ്ടെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. എക്‌സൈറ്റ്‌മെന്റ് കൂടി ഭ്രാന്തായതാണ്, കുറച്ച് ഓവര്‍ ആണ്, എന്തോ കാര്യമായിട്ട് ജാസ്മിന് പറ്റിയിട്ടുണ്ട് എന്നാക്കെയാണ് ചിലര്‍ കമന്റ് ചെയ്യുന്നത്.
‘എന്തു വെകിളി പിടിച്ച സ്വഭാവം ആണ്. ഇത് കുറച്ച് പക്വതയോടെയും, പ്രായോഗിക ബുദ്ധിയോടെയും നന്നായി പോവുകയാണെങ്കില്‍ ഒരു പക്ഷെ ഗബ്രി ഒരു നല്ല ലൈഫ് പാര്‍ട്ണര്‍ ആയി വരുമായിരുന്നിരിക്കാം.
പക്ഷെ ഈ വട്ട് പിടിച്ച കുഞ്ഞിളം പൈതല്‍ ആണെന്നുള്ള, ഈ പ്രായത്തിനു തക്ക വളര്‍ച്ചയില്ലാത്ത, സ്വഭാവം കരുതി കൂട്ടി കാണിക്കുന്നത് കാരണം അത് നഷ്ടപ്പെട്ടു പോകും, ഗബ്രി ജാസ്മിന് ചേരുന്ന നല്ല ഒരുപയ്യന്‍ ആയിരുന്നു. ജാസ്മിനെ മനസിലാക്കാന്‍ ഉള്ള കഴിവ് ആ പയ്യനുണ്ട് എന്നായിരുന്നു മറ്റൊരു കമന്റ്. ആരാധകരുടെ സംശയങ്ങള്‍ക്കും കമന്റുകള്‍ക്കും ജാസ്മിന്‍ മറുപടി നല്‍കുമെന്നാണ് അവർ കരുതുന്നത്.
