Connect with us

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ടീം ഉടമയായി പ്രിയദർശൻ

Malayalam

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ടീം ഉടമയായി പ്രിയദർശൻ

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ടീം ഉടമയായി പ്രിയദർശൻ

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്വന്റി-20 കേരള ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തു. സെപ്റ്റംബർ രണ്ടു മുതൽ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗിൽ പങ്കെടുക്കുന്ന ആറു ടീമുകളെ മത്സര സ്വഭാവമുള്ള ടെർഡർ നടപടി ക്രമങ്ങളിലൂടെയാണ് തിരഞ്ഞെടുത്തത്.

സംവിധായകൻ പ്രിയദര്‍ശന്‍- ജോസ് പട്ടാറ കണ്‍സോർട്യം, സോഹന്‍ റോയ് (ഏരീസ് ഗ്രൂപ്), സജാദ് സേട്ട് (ഫൈനസ് കണ്‍സോർട്യം) ടി.എസ്. കലാധരന്‍ (കണ്‍സോള്‍ ഷിപ്പിങ് സര്‍വിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സുഭാഷ് ജോര്‍ജ് മാനുവല്‍ (എനിഗ്മാറ്റിക് സ്മൈല്‍ റിവാര്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നിവര്‍ക്കാണ് ഫ്രാഞ്ചൈസികള്‍ ലഭിച്ചത്. ടീമുകളുടെ പേരും മറ്റും പിന്നീട് പ്രഖ്യാപിക്കും. കേരളത്തിൽ രജിസ്റ്റർ ചെയ്ത താരങ്ങളില്‍നിന്ന് ലേലത്തില്‍ പങ്കെടുക്കാനുള്ള കളിക്കാരെ തെരഞ്ഞെടുക്കും. ഫ്രാഞ്ചൈസി ലഭിച്ച ടീം ഉടമകള്‍ ലേലത്തിലൂടെ താരങ്ങളെ സ്വന്തമാക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, നാസര്‍ മച്ചാന്‍, പി.ജെ. നവാസ് എന്നിവര്‍ പങ്കെടുത്തു.

More in Malayalam

Trending

Recent

To Top