Connect with us

ഗു ണ്ടയെ കൊ ന്ന കേസിൽ ജാമ്യത്തിലിറങ്ങി മു ങ്ങിനടന്നു; 19 വർഷത്തിന് ശേഷം സിനിമാസംവിധായകനെ പിടികൂടി പോലീസ്

News

ഗുണ്ടയെ കൊ ലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സിനിമാസംവിധായകൻ എം. ഗജേന്ദ്രയെ (46) പിടികൂടി പോലീസ്. 19 വർഷത്തിനുശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. കന്നഡ സിനിമാസംവിധായകൻ ആണ് എം. ഗജേന്ദ്ര.

2004-ൽ ആയിരുന്നു സംഭവം. ഗു ണ്ടയായ കൊട്ട രവി എന്നയാളെ കൊ ലപ്പെടുത്തിയ കേ സിലെ എട്ടാംപ്ര തിയായിരുന്നു ഗജേന്ദ്ര. വിൽസൻ ഗാർഡൻ പോലീസായിരുന്നു ഗജേന്ദ്രയെ അ റസ്റ്റുചെയ്തിരുന്നത്.

എന്നാൽ ഇയാൾ ഒരു വർഷത്തോളം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞശേഷം ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. ഈ വേളയിൽ പോലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങുകയായിരുന്നു.

തമിഴ്‌നാട്ടിലെ വെല്ലൂരിൽ സ്ഥിരതാമസമാക്കിയ ഗജേന്ദ്ര ഒളിവിലാണെന്ന് 2008-ൽ പോലീസ് കോടതിയെ അറിയിച്ചിരുന്നു. അടുത്തിടെ കെട്ടിക്കിടക്കുന്ന കേസുകൾ പരിശോധിക്കുന്നതിനിടെയാണ് ഗജേന്ദ്രയുടെ കേസ് പോലീസ് ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ബെംഗളൂരുവിലെ പുതിയ വീട്ടിൽ നിന്ന് ഇയാളെ അ റസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം. 2019-ൽ ഗജേന്ദ്ര ‘പുട്ടാണി പവർ’ എന്നൊരു സിനിമ സംവിധാനം ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു.

More in News

Trending