ഏത് ശക്തിക്കായാലും ജോലിയിൽ ആത്മാർത്ഥത പുലർത്തുന്ന ആളുകളുടെ മുന്നേറ്റത്തിനും തടസ്സം സൃഷ്ടിക്കാനാവില്ല ; വിനയൻ
പുതുമുഖങ്ങളെയും രണ്ടാംനിര താരങ്ങളെയും വെച്ച് നിരവധി സൂപ്പര്‍ഹിറ്റുകള്‍ തീര്‍ത്ത ചരിത്രമുണ്ട് സംവിധായകൻ വിനയന് . മലയാളത്തിലെ തന്നെ മികച്ച സംവിധായകരിലൊരാൾ .ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വൻ വിജയം നേടിയവയാണ് . അങ്ങനെയുള്ള അദ്ദേഹം ഇപ്പോൾ ജോലിയിലെ ആത്മാർത്ഥതയെ കുറിച്ച് പറയുകയാണ്
ഒരാൾ തങ്ങളുടെ ജോലിയിൽ പൂർണ ആത്മാർത്ഥത പുലർത്തുകയെണെങ്കിൽ അയാളെ ആർക്കും തടയാനാവില്ലെന്ന്അദ്ദേഹം പറഞ്ഞു . കൊച്ചിയില്‍ നടന്ന ‘ശക്തന് മാര്‍ക്കറ്റ്’ എന്ന സിനിമയുടെ ഓഡിയോ പ്രകാശനവേദിയിലാണ് വിനയന് ഇക്കാര്യം വ്യക്തമാക്കിയത്. ജോലിയിൽ ആത്മാർത്ഥത പുലർത്തുന്ന ആളുകളുടെ മുന്നേറ്റത്തിനും തടസ്സം സൃഷ്ടിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സിനിമ ചെയ്യാന്‍ വേണ്ടത് നല്ലൊരു തിരക്കഥയാണ് . ഒപ്പം കഥാപാത്രത്തോട് നീതിപുലര്‍ത്താനാവുന്ന അഭിനേതാക്കളും. വലിയ താരങ്ങളെ മാറ്റിനിര്‍ത്താനാവില്ലെങ്കിലും ചെറിയ താരങ്ങളെ വെച്ചും സിനിമ ചെയ്ത് വിജയിപ്പിക്കാനാവുമെന്ന് വിനയന് വ്യക്തമാക്കി. ‘പക്ഷേ ജോലിയോട് നൂറുശതമാനം ആത്മാര്‍ത്ഥ പുലര്‍ത്തുന്നവരായിരിക്കണം അതിന് പിന്നില്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ സിനിമയായ ആകാശഗംഗ 2ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്ക്കുകള്ക്കിടയില് നിന്നാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. നാവാമുകുന്ദ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ജീവ യാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് . ‘വേണു അയ്യന്തോള്‍ ആണ് നിര്‍മ്മാതാവ്.
vinayan-film-work-tells
