Connect with us

ഹുബ്ലോ അല്ല എ.പി റോയല്‍ ഓക്ക് ഓഫ്ഷോര്‍ ഡൈവർ! കമന്റിന് പിന്നാലെ സുപ്രിയ തടിയൂരി….

News

ഹുബ്ലോ അല്ല എ.പി റോയല്‍ ഓക്ക് ഓഫ്ഷോര്‍ ഡൈവർ! കമന്റിന് പിന്നാലെ സുപ്രിയ തടിയൂരി….

ഹുബ്ലോ അല്ല എ.പി റോയല്‍ ഓക്ക് ഓഫ്ഷോര്‍ ഡൈവർ! കമന്റിന് പിന്നാലെ സുപ്രിയ തടിയൂരി….

കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തി എന്ന തലക്കെട്ടോടെ പൃഥ്വിരാജ് റേഞ്ച് റോവര്‍ ഓടിക്കുന്ന ചിത്രം സുപ്രിയ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. കാറിന്റെ സ്‌റ്റിയറിംഗില്‍ പിടിച്ചിരിക്കുന്ന പൃഥ്വിരാജിന്റെ കൈകള്‍ മാത്രമാണ് ചിത്രത്തിലുണ്ടായിരുന്നതെങ്കിലും കയ്യില്‍ അണിഞ്ഞിരുന്ന വാച്ചിലാണ് ആരാധകരുടെ ശ്രദ്ധ ഉടക്കിയത്. താരത്തിന്റെ കയ്യില്‍ കിടക്കുന്നത് ‘ഹുബ്ലോ’ എന്ന ആഡംബര ബ്രാന്‍ഡ് അല്ലേ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്നാല്‍ ഇത് ഹുബ്ലോ അല്ലെന്നും ‘എ.പി റോയല്‍ ഓക്ക് ഓഫ്ഷോര്‍ ഡൈവര്‍’ ആണെന്നും സുപ്രിയ മറുപടി നല്‍കി. കഴിഞ്ഞ വിവാഹ വാര്‍ഷികത്തിന് താന്‍ സമ്മാനിച്ചതാണ് വാച്ചെന്നും സുപ്രിയ മറുപടി നല്‍കി.

ഇതോടെ കാറിനെ വിട്ട് ആരാധകരുടെ ചര്‍ച്ച വാച്ചിലേക്ക് വഴിമാറാന്‍ അധിക സമയം വേണ്ടി വന്നില്ല. ഏകദേശം 13 മുതല്‍ 20 ലക്ഷം വരെ വില വരുന്നതാണ് ‘എ.പി റോയല്‍ ഓക്ക് ഓഫ്ഷോര്‍ ഡൈവര്‍’ വാച്ചുകള്‍. എന്നാല്‍ കാറിനെ വിട്ട് ചര്‍ച്ച വാച്ചിലേക്ക് വഴിമാറുന്നുവെന്ന് കണ്ടതോടെ കമന്റ് ഡിലീറ്റ് ചെയ്ത് സുപ്രിയ തടിയൂരി. എന്തായാലും താരത്തിന്റെ വാച്ചിന്റെ യഥാര്‍ത്ഥ വില എത്രയാണെന്നാണ് ഇപ്പോഴും ആരാധകരുടെ സംശയം.

ആദ്യ ലംബോർഗിനി സ്വന്തമാക്കിയ താരത്തിന്റെ ഗ്യാരേജിലേക്ക് എത്തുന്ന ഏറ്റവും പുതിയ വാഹനമാണ് ലാൻഡ് റോവറിന്റെ ആഡംബര എസ്‌യുവി റേഞ്ച് റോവർ. കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നാണ് പൃഥ്വി വാഹനം സ്വന്തമാക്കിയത്.

Continue Reading
You may also like...

More in News

Trending

Recent

To Top