Malayalam
എല്ലാം ഒന്ന് ശരിയാക്കി തിരികെ വരാം എന്നു കരുതി.. അല്ലാതെ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് മനസിലായി.. എനിക്ക് എന്റെ ജീവിതം മാറ്റേണ്ടിയിരുന്നു- ഗായത്രി സുരേഷ്
എല്ലാം ഒന്ന് ശരിയാക്കി തിരികെ വരാം എന്നു കരുതി.. അല്ലാതെ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് മനസിലായി.. എനിക്ക് എന്റെ ജീവിതം മാറ്റേണ്ടിയിരുന്നു- ഗായത്രി സുരേഷ്
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ ഗായത്രിയെ പോലെ വൈറലായി മാറിയ നടിമാര്‍ അപൂര്‍വ്വമായിരിക്കും. തന്റെ മറയില്ലാതെ സംസാരിക്കുന്ന ശീലത്തിന്റെ പേരില്‍ പലപ്പോഴും ഗായത്രി എയറിലായിട്ടുണ്ട്. ഹര്‍ത്താലിനെക്കുറിച്ച് മുതല്‍ പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് വരെയുള്ള പ്രസ്താവനകളുടെ പേരിലാണ് ഗായത്രി വാര്‍ത്തകളില്‍ ഇടം നേടിയത്. ഇപ്പോഴിതാ സിനിമകളിൽ നിന്നും ഇടവേളയെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് ഗായത്രി സുരേഷ്. ഒന്ന് നന്നാകാം എന്ന് കരുതിയാണ് ഇടവേളയെടുത്തത് എന്നാണ് ഗായത്രി സുരേഷ് പറയുന്നത്. പക്ഷെ ആ സമയത്ത് പലരും തന്നെ വിളിച്ചിരുന്നുവെന്നും അപ്പോഴാണ് ആളുകൾക്ക് തന്നെ ഇഷ്ടമാണെന്ന് മനസിലാക്കുന്നതെന്നും ഗായത്രി സുരേഷ് പറയുന്നു. ഒന്ന് നന്നാകാം എന്നു കരുതി പോയതാണ്. എല്ലാം ഒന്ന് ശരിയാക്കി തിരികെ വരാം എന്നു കരുതി. അല്ലാതെ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് മനസിലായി.
എനിക്ക് എന്റെ ജീവിതം മാറ്റേണ്ടിയിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച രണ്ട് വര്‍ഷമായിരുന്നു അത്. എവിടെയാണ് തെറ്റുകള്‍ പറ്റിയതെന്ന് മനസിലായി. എന്തുകൊണ്ടാണ് വീണതെന്ന് മനസിലായി. എന്തൊക്കെ ചെയ്യരുതെന്ന് മനസിലായി. ഇപ്പോഴും തെറ്റുകള്‍ പറ്റുന്നുണ്ട്. അതില്‍ നിന്നും പഠിക്കാനും ശ്രമിക്കുന്നു. ആദ്യമൊക്കെ അമ്മയ്ക്ക് കുഴപ്പമുണ്ടായിരുന്നില്ല. പിന്നെ അമ്മയ്ക്ക് ടെന്‍ഷനായി തുടങ്ങി. ദൈവമേ ഈ കുട്ടി ഇനി ജോലിക്കൊന്നും പോകില്ലേ? ഗായത്രി എന്തെങ്കിലും ചെയ്യൂ, എന്തെങ്കിലും ബിസിനസ് ചെയ്യൂ എന്നൊക്കെ പറയുമായിരുന്നു. ഇപ്പോള്‍ അവരും ഹാപ്പിയാണ്. കൂടുതല്‍ ആക്ടീവ് ആയതോടെ അവരും ഹാപ്പിയായി. ഇടവേളയെടുത്തപ്പോള്‍ പലരും വിളിച്ചിരുന്നു. പേളി മെസേജ് അയച്ചിരുന്നു. താന്‍ എവിടെയാണ് തന്നെ കാണാനില്ലല്ലോ എന്ന് പറഞ്ഞ്. അങ്ങനെ വേറെയും ചിലര്‍ മെസേജ് അയച്ചിരുന്നു. സെലിബ്രിറ്റികളല്ലാത്തവരും മെസേജ് അയച്ചിരുന്നു. അപ്പോഴാണ് ആളുകള്‍ക്ക് എന്നെ ഇഷ്ടമാണെന്ന് മനസിലാക്കുന്നതെന്നും ഗായത്രി സുരേഷ് പറഞ്ഞത്. അതേസമയം തന്റെ വിവാഹത്തെ കുറിച്ചും അഭിരാമി പറയുന്നുണ്ട്. ബ്രൈഡൽ ഷവർ ഉടൻ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഏത് നിമിഷവും പ്രതീക്ഷിക്കാം എന്നാണ് ഗായത്രി പറഞ്ഞത്. വിവാഹത്തിന് കരീന കപൂർ, ആലിയ ഭട്ട്, മീന, ഭാവന, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങൾ പങ്കെടുക്കണമെന്നാണ് ആഗ്രഹം. എപ്പോഴായിരിക്കും വിവാഹം എന്ന് കൃത്യമായി പറയാൻ ഇപ്പോൾ കഴിയില്ല എന്നും ഗായത്രി പറഞ്ഞു.
അതേസമയം ഗായത്രി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അഭിരാമി’ എന്ന സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ ജീവിതമാണ് സിനിമയിൽ പറയുന്നത്. ജൂൺ ഏഴിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഹരികൃഷ്ണന്‍, റോഷന്‍ ബഷീര്‍, അമേയ മാത്യു, ശ്രീകാന്ത് മുരളി, നവീന്‍ ഇല്ലത്ത്,അഷറഫ് കളപ്പറമ്പില്‍, സഞ്ജു ഫിലിപ്പ്, സാല്‍മണ്‍ പുന്നക്കല്‍, കെ കെ മൊയ്തീന്‍ കോയ, കബീര്‍ അവറാന്‍, സാഹിത്യ പി രാജ്, തഹനീന, സാറ സിറിയക്, ആയേഷ് അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
