എല്ലാം ആ വൈരാഗ്യം! ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ..നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ സിനിമാലോകത്തെ നടുക്കി വെളിപ്പെടുത്തൽ
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. എന്നാല്‍ ജീവിതത്തില്‍ അദ്ദേഹം പല വെല്ലുവിളികളും കടന്ന് വിജയം നേടിയ നായകനാണ്. അടുത്ത കാലത്ത് മലയാള സിനിമയിൽ കാന്‍സര്‍ രോഗത്തെ മനകരുത്ത് കൊണ്ട് അതിജീവിച്ച് വന്ന നടൻ കൂടിയാണ് താരം. കായികക്ഷമതയും ഫിറ്റ്നസും എല്ലാം ശ്രദ്ധിച്ച് മുന്നോട്ട് പോകുന്ന താരത്തിന് കാൻസർ ബാധിച്ചുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ സിനിമാപ്രേമികളും അമ്പരന്നു. അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി എന്ന ഒരു കേസ് സുധീറിനെതിരെ വന്നിരുന്നു. അത് സംബന്ധിച്ച വിശദാംശങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സുധീര്‍ ഇപ്പോള്‍.
ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്. അറിയാത്ത കാര്യത്തിനാണ് തന്നെ വേട്ടയാടിയത് എന്നും ഇനി തന്റെ നിരപരാധിത്വം എല്ലാവരോടും വിളിച്ച് പറയാന്‍ പോകുകയാണ് എന്നും പറഞ്ഞുകൊണ്ടേയിരുന്നു സുധീർ നിരപരാധിത്വം വിളിച്ച് പറഞ്ഞത്. ഡ്രാക്കുള സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു നടിയെ തല്ലി എന്ന് പറഞ്ഞിട്ട് ഞങ്ങള്‍ ന്യായീകരിക്കാന്‍ പോയില്ലല്ലോ. എല്ലാം ദൈവത്തിന് വിട്ട് കൊടുത്തു.
അതിന്റെ പേരില്‍ ഒരുപാട് ചീത്തപ്പേരുമുണ്ടായി. പക്ഷെ ഞങ്ങള്‍ ഹാപ്പിയായിരുന്നു. പറയുന്നവരൊക്കെ പറയട്ടെ. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേര് കമന്റിടുന്നുണ്ട്. ഐഡന്റിറ്റി ഇല്ലാത്തവരാണ്. ഞങ്ങളുടെ നേര്‍ക്ക് നേര് വന്ന് പറയാന്‍ ആംപിയറില്ലാത്തവരാണ്. എന്നെ അറിയാവുന്നരും ഞങ്ങളെ മനസിലാക്കിയവരുമെല്ലാം നല്ല കമന്റിടുന്നുണ്ട്. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന് പറയുന്നവരുണ്ട്. 90 കമന്റ്സും നല്ലത് വരുമ്പോള്‍ 10 എണ്ണമേ മോശമായിട്ടുള്ളതുള്ളൂ. അതിലൊന്നും ഒരു കാര്യവുമില്ല. കുറെ നാള് ഈ ഭാരവും കൊണ്ട് നടക്കുകയാണ്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. ഷൂട്ട് കഴിഞ്ഞ് ഇവിടെ വന്ന് ഇവളുടെ കൂടെ ചേച്ചി എന്നെ ഒന്ന് സ്ലിം ആക്കി തരുവോ എന്ന് ചോദിച്ച് കുറെ നാള് പുറകെ നടന്നു.
ഒരു ദിവസം പുള്ളിക്കാരിയുടെ വേഷം ചെറുതായി പോയി. അതിന് ഞങ്ങള്‍ പാരവെച്ചതാണ് എന്ന് പറഞ്ഞു. ഹൈദരാബാദില്‍ പൂജക്ക് വിളിച്ചപ്പോള്‍ കൊണ്ടുപോയില്ല. അതിന് കാരണമുണ്ട്. പുള്ളിക്കാരിയെ കമ്മിറ്റ് ചെയ്ത് കഴിഞ്ഞാണ് ഒരു ന്യൂസ് അറിയുന്നത്. പുള്ളിക്കാരി പലരേയും ബ്ലാക്ക്മെയില്‍ ചെയ്ത് കാശ് വാങ്ങിക്കും എന്ന് ക്രൈം നന്ദകുമാര്‍ റിപ്പോര്‍ട്ട് ചെയ്തത് കണ്ട് വിളിച്ച് പറഞ്ഞു. അതുകൊണ്ട് വിനയന് സാര്‍ പടത്തില്‍ അധികം എന്റര്‍ടൈന്‍ ചെയ്യിച്ചില്ല. കാരണം ചീത്തപ്പേര് ഉണ്ടാകേണ്ട എന്ന് കരുതിയിട്ടാണ്. അത് ഞാനാണ് സാറിനോട് പറഞ്ഞ് കൊടുത്തത് എന്ന് കരുതി ആ ദേഷ്യം മുഴുവന്‍ എന്നോട് കാണിച്ചു. പുള്ളിക്കാരിയുടെ അമ്മ എന്നെ വിളിച്ച് ചീത്ത പറഞ്ഞു. അപ്പോള്‍ ഞാന്‍ തിരിച്ചു ചീത്ത പറഞ്ഞു. പിറ്റേ ദിവസം തൃപ്പുണ്ണിത്തുറ സ്റ്റേഷനില്‍ നിന്ന് വിളിക്കുമ്പോഴാണ് ഇങ്ങനെ ഒരു കേസ് കൊടുത്തിട്ടുണ്ട് എന്ന് അറിയുന്നത്. ഞാന്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വഴിയില്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയെന്ന്. 2006 ല്‍ പുറത്തിറങ്ങിയ ക്രൈമില്‍ ഇവരുമായി ബന്ധപ്പെട്ട് ഒരു ന്യൂസുണ്ടായിരുന്നു. അത് ഞാന്‍ സാറിനോട് പറഞ്ഞതിന്റെ പേരില്‍ ഒരുപാട് അനുഭവിക്കേണ്ടി വന്നു. എല്ലാ തെളിവും എന്റെ കൈയിലുണ്ട്. പൊലീസുകാര്‍ അന്വേഷിച്ചല്ലോ.
അങ്ങനെ ഒരു കേസുമില്ല, സംഭവവുമില്ല. പൊലീസുകാര്‍ കേസ് എഴുതി തള്ളി. എന്റെ കുഞ്ഞുങ്ങള്‍ എത്ര ദിവസം സ്കൂളില്‍ പോയിട്ടില്ല എന്ന് അറിയാമോ. ഞങ്ങള്‍ പിന്നെ അതില്‍ നിന്നൊക്കെ അതിജീവിച്ചു. ക്യാന്‍സര്‍ വന്നിട്ട് അവിടെ നിന്ന് പിടിച്ചുയര്‍ത്തിയതാണ്. ആറ് പടമാണ് റിലീസ് ആകാന്‍ പോകുന്നത്. ഇതൊക്കെ നമ്മളുടെ ഒരു പ്രാര്‍ത്ഥനയാണെ. നമ്മള് വേറെ ഒന്നിനും പോയിട്ടില്ല. ഒരിക്കല്‍ അനിയനും ചിലരുമുള്ള പ്രശ്നത്തില്‍ ഇടപെട്ടതിന്റെ പേരില്‍ ഒരു സംഭവമുണ്ടായിട്ടുണ്ട്. അതില്‍ ഒരാള്‍ എന്റെ മേല്‍ കൈവെച്ചപ്പോള്‍ ഞാനും തിരിച്ചടിച്ചിട്ടുണ്ട്. അതല്ലാതെ ഒരു ബ്ലാക്ക്മാര്‍ക്ക് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. കുടുംബവുമായി സമാധാനമായി ജീവിച്ച് പോവുകയാണ്. കുട്ടികളെ നല്ല രീതിയില്‍ പഠിപ്പിച്ചു. എനിക്ക് പെണ്‍സുഹൃത്തുക്കളാണ് ഏറ്റവും കൂടുതല്‍ ഉള്ളത്. അവരുടെ സങ്കടങ്ങളൊക്കെ പറയുന്നത് ഞാന്‍ മൂളി കേള്‍ക്കാറുണ്ട്. അത്തരം നല്ലവശങ്ങളൊന്നും ആര്‍ക്കും വേണ്ട. ഇനി ഞാന്‍ എന്റെ നിരപരാധിത്വം വിളിച്ച് പറയും. ഡ്രാക്കുള ഇറങ്ങിയിട്ട് 10 വര്‍ഷം കഴിഞ്ഞു. എന്റെ ഭാഗം തെളിയിക്കാന്‍ പറ്റിയാല്‍ തെളിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ജയിലില്‍ കിടക്കാന്‍ ഞാന്‍ തയ്യാറാണ്. ചെയ്യാത്ത തെറ്റിന് ഞാനെന്തിന് ചീത്തപ്പേര് കേള്‍ക്കണം. ഒരു പൊലീസും എന്നെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നോട് കാര്യം തിരക്കാന്‍ വേണ്ടി വിളിപ്പിച്ചതാണ്. അതിന് ഇവിടെ എന്നെ അറസ്റ്റ് ചെയ്തു, സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു എന്നൊക്കെയാണ് വന്നതെന്നും നടൻ പറഞ്ഞു.
