Connect with us

എന്നെ കെട്ടിപ്പിടിച്ച് ഐ ലവ് യൂ എന്ന് പറ! പരസ്യമായി അർജുനെ കെട്ടിപ്പിടിച്ച് ശ്രീതു.. നാണം കൊണ്ട് ചിത്ര ചേച്ചി ചെയ്തത് കണ്ടോ?

Malayalam

എന്നെ കെട്ടിപ്പിടിച്ച് ഐ ലവ് യൂ എന്ന് പറ! പരസ്യമായി അർജുനെ കെട്ടിപ്പിടിച്ച് ശ്രീതു.. നാണം കൊണ്ട് ചിത്ര ചേച്ചി ചെയ്തത് കണ്ടോ?

എന്നെ കെട്ടിപ്പിടിച്ച് ഐ ലവ് യൂ എന്ന് പറ! പരസ്യമായി അർജുനെ കെട്ടിപ്പിടിച്ച് ശ്രീതു.. നാണം കൊണ്ട് ചിത്ര ചേച്ചി ചെയ്തത് കണ്ടോ?

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കോമ്പോ ആയിരുന്നു ശ്രീതുവും അർജുനും. സാവധാനം കൂട്ടായി പിന്നീട് വളരെ വലിയ ആത്മബന്ധം പുലർത്തിയവരാണ് ഇരുവരും. ഈ കൂട്ടുകെട്ടിനെ ‘ശ്രീജുൻ’ എന്ന പേരിലായിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്. ശ്രീതുവും അർജുനും ഒരുമിച്ചുള്ള രംഗങ്ങളെല്ലാം കോർത്തിണക്കി ആരാധകർ റീലുകൾ ആഘോഷിച്ചു. ഷോ അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ പേർക്ക് അറിയേണ്ടിയിരുന്നത് ഇരുവരുടേതും പ്രണയമാണോയെന്നായിരുന്നു. അർജുനും ശ്രീതുവും പ്രണയത്തിലാണ് എന്ന തരത്തിലാണ് ഫാൻസ് ആഘോഷമാക്കിയതെങ്കിലും തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നാണ് അർജുനും ശ്രീതുവും പുറത്ത് വന്നതിന് ശേഷം പറയുന്നത്. ഇപ്പോൾ ഇരുവരും ഒരുമിച്ച് ഐഡിയ സ്റ്റാർ സിം​ഗറിൽ എത്തിയതിന്റെ പ്രൊമോ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

വന്ദനം എന്ന സിനിമയിലെ ഒരു സീൻ ആണ് രണ്ട് പേരും അഭിനയിച്ച് കാണിക്കുന്നത്. എന്നോട് കെട്ടിപ്പിടിച്ച് ഐ ലവ് യൂ പറ എന്ന് പറയുമ്പോൾ ശ്രീതു അർജുനെ കെട്ടിപ്പിടിക്കുന്നുണ്ട്. ഈ സമയത്ത് കെ എസ് ചിത്ര നാണം കൊണ്ട് ചിരിക്കുന്ന വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക കമന്റുമായി എത്തിയിരിക്കുന്നത്. പല റൊമാൻ്റിക് സിനിമകളേക്കാളും മികച്ചതാണ് ഈ യാത്ര. ശരിക്കും ഒരു ശ്രീജുൻ സുപ്രമസി ശരിക്കും മാന്ത്രികം എന്നാണ് ഒരു കമന്റ്, ചിത്രചേച്ചി ശ്രീജുൻ ഫാൻ ആണോ. ഇത് കാണുന്ന ശ്രീജുൻ ഫാൻസിന്റെയും എക്സ്പ്രഷൻ ഇതായിരിക്കുമല്ലോ എന്നാണ് മറ്റൊരു കമന്റ്. അതേ സമയം അർജുനും ശ്രീതുവും അർജുന്റെ വീട്ടുകാരുമൊക്കെ പറയുന്നത് ഇരുവരും പ്രണയത്തിൽ അല്ലെന്നാണ്. നല്ല സുഹൃത്തുക്കാളാണെവന്ന് അർജുന്റെ അമ്മയും സഹോദരിയും പറഞ്ഞിരുന്നു. ബി​ഗ് ബോസ് ലൈവ് 24 മണിക്കൂറും കണ്ടിരുന്നുവെന്നും എന്നാൽ അർജുനും ശ്രീതുവും പ്രണയത്തിലാണെന്ന് തോന്നിയില്ലെന്നും അർജുന്റെ വീട്ടുകാർ പറഞ്ഞിരുന്നു.

അതേ സമയം, അർജുൻ നല്ല സുഹൃത്താണെന്നും നല്ല ഒരു മനുഷ്യനാണെന്നുമാണ് ശ്രീതു പറഞ്ഞത്. ശ്രീതും അർജുനും ഒന്നാവുമോയെന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നും ഞങ്ങളുടേത് സൗഹൃദം മാത്രമാണെന്നും ശ്രീതു പറഞ്ഞിരുന്നു. ഭാവിയിലും സൗഹൃദം തന്നെയായിരിക്കും. വെറുതെ ചർച്ചയാക്കി കുളമാക്കരുത്. ശ്രീജുൻ റീലുകളൊക്കെ ഞാൻ ആസ്വദിച്ചിട്ടുണ്ട്’, താരം വ്യക്തമാക്കിയിരുന്നു. നിനക്ക് എന്തേലും എന്നോട് പറയാൻ ഉണ്ടായിരുന്നോയെന്ന് പുറത്തായപ്പോൾ അർജുനോട് ചോദിച്ചത് മറ്റെന്തെങ്കിലും മനസിൽ ഉണ്ടായിട്ടല്ല. മറിച്ച് ബാക്കിയെല്ലാവരും റീഎൻട്രി നടത്തിയല്ലോ, ഞാൻ ആണെങ്കിൽ ഫിനാലേയ്ക്ക് തൊട്ട് മുൻപാണ് പുറത്തായത്. അതുകൊണ്ട് ഇനി ഹൗസിലേക്ക് തിരികെ കയറാൻ സാധിക്കില്ലേയെന്നായിരുന്നു ആശങ്ക. ആ സമയത്ത് സംസാരിച്ചതാണ്. അല്ലാതെ മറ്റൊന്നുമില്ലെന്നായിരുന്നു താരം വ്യക്തമാക്കിയത്.

അതേ സമയം തന്റെ ബിഗ് ബോസ് യാത്രയിൽ ശ്രീതുവിന് വലിയ പങ്കുണ്ടെന്നാണ് അർജുൻ പറയുന്നത്. ബിഗ് ബോസിലെ തന്റെ അപ്‌സ് ആന്റ് ഡൗൺസിൽ കൂടെ ഉണ്ടായ ആളാണ് ശ്രീതുവെന്നും അർജുൻ പറയുന്നുണ്ട്. ശ്രീതു തനിക്ക് സ്‌പെഷ്യൽ ഫ്രണ്ടാണെന്നും അർജുൻ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ അർജുൻ – ശ്രീതു വീഡിയോകൾ വൈറലായതിനെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊക്കെ ഉണ്ടെന്ന് മനസ്സിലായത് വൈൽഡ് കാർഡ് വന്നപ്പോഴാണെന്നും തന്റെയും ശ്രീതുവിന്റെയും വീഡിയോകൾ ഇപ്പോൾ കണ്ടുവെന്നും കാണാൻ നല്ല ഭംഗിയുണ്ട് ഇഷ്ടമായി എന്നുമാണ് അർജുൻ പറഞ്ഞത്. ബി​ഗ് ബോസ് ഫാമിലി വീക്കിൽ ശ്രീതുവിന്റെ അമ്മ ബി​ഗ് ബോസ് വീട്ടിലെത്തിയപ്പോൾ അർജുനമായുള്ള സൗഹൃദത്തിൽ ഉള്ള താല്പര്യക്കേട് പ്രകടിപ്പിച്ചതാണ്. ഇതിന് പിന്നാലെ രൂക്ഷ വിമർശനം ഉയർന്ന് വന്നിരുന്നു. എന്നാൽ അർജുനുമായുള്ള സൗഹൃദം ശ്രീതു തുടരുകയായിരുന്നു. ഇവരുടെ കോമ്പോ ഹിറ്റാവുകയും അർജുന്റെ ആരാധകരുടെ എണ്ണം കൂടുകയും ചെയ്തിരുന്നു.

More in Malayalam

Trending

Recent

To Top