Malayalam
അമ്മയുടെ തിരഞ്ഞെടുപ്പ്; വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ രൂക്ഷമായ തര്‍ക്കം, പ്രശ്നം പരിഹരിച്ചത് ഒരു മണിക്കൂറിന് ശേഷം
അമ്മയുടെ തിരഞ്ഞെടുപ്പ്; വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ രൂക്ഷമായ തര്‍ക്കം, പ്രശ്നം പരിഹരിച്ചത് ഒരു മണിക്കൂറിന് ശേഷം
കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമ താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. ഈ വേളയില്‍ വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനിടെ രൂക്ഷമായ തര്‍ക്കം നടന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് സ്ത്രീകൾക്കുള്ള സീറ്റ് ഒഴിച്ചിട്ടതാണ് പ്രതിഷേധത്തിന് കാരണമായത്.
അമ്മയുടെ ഭരണഘടന പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നാല് സീറ്റ് സ്ത്രീകൾക്കുള്ളതാണ്. എന്നാൽ തിരഞ്ഞെടുത്തത് അനന്യയെ മാത്രമാണ് .മത്സരിച്ച സരയുവിനെയും അൻസിബയെയും ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങള്ക്ക് തുടക്കമായത്.
പ്രശ്നം രൂക്ഷമായതോടെ അൻസിബയെയും സരയൂവിനെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പ്രശ്നം പരിഹരിച്ചത്. അവശേഷിക്കുന്ന ഒരു സീറ്റിലേക്കുള്ള വനിതയെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുന്നതായിരിക്കും എന്നും അറിയിച്ചു.
ഏകദേശം ഒരു മണിക്കൂറോളമാണ് തര്‍ക്കം നീണ്ട് നിന്നത്. മഞ്ജു പിള്ള, കുക്കു പരമേശ്വരൻ, ഷീലു എബ്രഹാം എന്നിവരെയാണ് ജനറൽ ബോഡി നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തി
രഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ജയന്‍ ചേര്‍ത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നടൻ മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡൻ്റ് പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ട്രഷറർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉണ്ണി മുകന്ദനും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, ഇടേവള ബാബു ഇത്തവണ മത്സരിക്കുന്നില്ല എന്നതായിരുന്നു അമ്മയുടെ തിരഞ്ഞെടുപ്പിന്‍റെ പ്രത്യേകത. താന്‍ സ്ഥാനം ഒഴിയുകയാണെന്നും കഴിവുള്ളവര്‍ ആ സ്ഥാനത്തേയ്ക്ക് വരട്ടെയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
