Malayalam
ഉപ്പും മുളകിലെ ലച്ചു സകലകല വല്ലഭിയാണ് ! വൈറലായി സാനിയ്ക്കൊപ്പമുള്ള നൃത്തവീഡിയോ !
ഉപ്പും മുളകിലെ ലച്ചു സകലകല വല്ലഭിയാണ് ! വൈറലായി സാനിയ്ക്കൊപ്പമുള്ള നൃത്തവീഡിയോ !
By
ജൂഹി റുസ്തഗി ഉപ്പും മുളകുമെന്ന ജനപ്രിയ പരമ്ബരയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമായി മാറിയ അഭിനേത്രിയാണ് . ശക്തമായ പിന്തുണയാണ് ആരാധകര്‍ ഈ താരത്തിന് നല്‍കുന്നത്. ബാലു-നീലു ദമ്ബതികളുടെ മൂത്ത മകളായാണ് ലച്ചു എത്തുന്നത്. കവിതയെഴുത്തും പാട്ടും ഡാന്‍സുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് ജൂഹി. വലിയ ആരാധന കൂട്ടം തന്നെയുണ്ട് ലച്ചുവിന്.
പുത്തന്‍ ആശയങ്ങളുമായെത്തുന്ന ലച്ചുവിന്റെ പല പ്ലാനുകളും ചീറ്റിപ്പോവാറുമുണ്ട്. വെള്ളിമൂങ്ങ എന്നാണ് മുടിയനും സംഘവും ലച്ചുവിനെ വിളിക്കുന്നത്. കേശുവിനേയും ശിവയേയും തെറ്റിക്കാനായുള്ള പണികളും ലച്ചു ഒരുക്കാറുണ്ട്. പാറുക്കുട്ടിയുടെ പ്രിയപ്പെട്ട ചേച്ചിയാണ് ലച്ചു. ഇരുവരും തമ്മിലുള്ള രംഗങ്ങളെല്ലാം ക്യൂട്ടായിരുന്നു.
മിനിസ്ക്രീനിലൂടെയാണ് തുടങ്ങിയതെങ്കിലും ഇടയ്ക്ക് ബിഗ് സ്ക്രീനിലും മുഖം കാണിച്ചിരുന്നു ലച്ചു. മമ്മൂട്ടിയാണ് പ്രിയപ്പെട്ട താരമെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും ലച്ചു പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ലച്ചു വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. നൃത്തത്തിലും മികവുണ്ട് തനിക്കെന്ന് തെളിയിച്ചും ലച്ചു എത്തിയിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് താന്‍ വീണ്ടും ചിലങ്കയണിഞ്ഞതെന്നും ലച്ചു പറഞ്ഞിരുന്നു. ഇപ്പോഴിതാ സാനിയ ഇയ്യപ്പനൊപ്പമുള്ള നൃത്ത വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഉപ്പും മുളകും ടീമാണ് ലച്ചുവിന്റെ ഡാന്‍സ് വീഡിയോ പങ്കുവെച്ച് എത്തിയിട്ടുള്ളത്. റൗഡി ബേബിക്കൊപ്പം മത്സരിച്ച് ചുവട് വെക്കുകയായിരുന്നു ഇരുവരും. എല്ല കാര്യത്തിലും ലച്ചു കിടുവാണെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു നേരത്തെ ജൂഹിയെത്തിയത്. ഡോക്ടര്‍ രോവിതിനൊപ്പമുള്ള ചിത്രങ്ങളും വൈറലായി മാറിയിരുന്നു. ഉപ്പും മുളകും ടീം പങ്കുവെച്ച വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
about juhi rustagi
