Connect with us

ഭാര്യക്കും സുഹൃത്തുക്കൾക്കും ഒപ്പമുള്ള ചൈനയിലെ യാത്ര ആഘോഷമാക്കി ലാലേട്ടൻ ; ഫോട്ടോ വൈറൽ!

Malayalam

ഭാര്യക്കും സുഹൃത്തുക്കൾക്കും ഒപ്പമുള്ള ചൈനയിലെ യാത്ര ആഘോഷമാക്കി ലാലേട്ടൻ ; ഫോട്ടോ വൈറൽ!

ഭാര്യക്കും സുഹൃത്തുക്കൾക്കും ഒപ്പമുള്ള ചൈനയിലെ യാത്ര ആഘോഷമാക്കി ലാലേട്ടൻ ; ഫോട്ടോ വൈറൽ!

ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പമുളള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.ചൈനയിൽ നിന്നുളള ലാലേട്ടന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിത താരത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. ഭക്ഷണം കഴിക്കുന്ന ചിത്രം താരം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

ലൂസിഫറിനു ശേഷം പുറത്തു വരുന്ന ലാലേട്ടൻ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ് ചൈനയിൽ പുരോഗമിക്കുന്നത്.കോമഡി എന്റര്‍ടൈന്‍മെന്റായണ് ചിത്രം ഒരുങ്ങുന്നത്. കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ എത്തുന്നത്.32 വർഷത്തിനു ഇട്ടിമാണിയിലൂടെ ലാലേട്ടൻ വീണ്ടും തൃശൂർ ഭാഷ സംസാരിക്കും എന്നുള്ള പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

നവാഗതരായ ജിബി ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. സിഗപ്പൂർ, തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, രാധിക ശരത് കുമാര്‍ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഓണത്തിനാകും ചിത്രം തിയേറ്ററുകളിൽ എത്തുക.

about mohanlal china trip

More in Malayalam

Trending

Recent

To Top