Connect with us

അശ്വിന്റെ അമ്മ ദിയയ്ക്ക് നൽകിയ സർപ്രൈസ് കണ്ടോ.. പെണ്ണുകാണൽ ദിവസം ദിയയോടും അശ്വിനോടും കൃഷ്ണകുമാർ പറഞ്ഞത് ആ ഒരൊറ്റകാര്യം!

Actress

അശ്വിന്റെ അമ്മ ദിയയ്ക്ക് നൽകിയ സർപ്രൈസ് കണ്ടോ.. പെണ്ണുകാണൽ ദിവസം ദിയയോടും അശ്വിനോടും കൃഷ്ണകുമാർ പറഞ്ഞത് ആ ഒരൊറ്റകാര്യം!

അശ്വിന്റെ അമ്മ ദിയയ്ക്ക് നൽകിയ സർപ്രൈസ് കണ്ടോ.. പെണ്ണുകാണൽ ദിവസം ദിയയോടും അശ്വിനോടും കൃഷ്ണകുമാർ പറഞ്ഞത് ആ ഒരൊറ്റകാര്യം!

സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്‍റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും വിവാഹത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. പരസ്യമായ പ്രണയപ്രഖ്യാപനത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട ദിയയുടെ വിവാഹം ഔദ്യോഗികമായി ഉറപ്പിച്ചിരിക്കുകയാണ് കുടുംബം. തന്‍റെ ബോയ്‌ഫ്രണ്ടായ അശ്വിനിനെ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ദിയ പരിചയപ്പെടുത്തിയിരുന്നു. ചേച്ചിയുടെ വിവാഹത്തിനു മുന്‍പേ തന്‍റെ വിവാഹം ഉണ്ടാകുമെന്നും ദിയ പറഞ്ഞിരുന്നു. സെപ്റ്റംബറില്‍ ദിയയുടെ വിവാഹമുണ്ടാകുമെന്ന് അമ്മ സിന്ധു കൃഷ്ണയും അറിയിച്ചിരുന്നു. ദിയയുടെ മുൻ പ്രണയം ബ്രേക്ക് അപ്പ് ആയതിന് പിന്നാലെയാണ് അശ്വിനുമായി ദിയ പ്രണയത്തിലായത്. അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ വൈറൽ ആയിരുന്നു. ഇരുവരും പ്രണയത്തിലാണെങ്കിലും ഇപ്പോൾ ഔദ്യോഗികമായി ദിയയെ പെണ്ണുകാണാൻ ചെന്നിരിക്കുകയാണ് അശ്വിനും കുടുംബവും. അശ്വിന്റെ മാതാപിതാക്കളും സഹോദരനും സഹോദര ഭാര്യയും അവരുടെ കുഞ്ഞും ചേർന്ന കുടുംബമാണ് പെണ്ണുകാണലിന് എത്തിയത്.

തമിഴ് ആചാര പ്രകാരം താംബൂലവും പഴങ്ങളുമായാണ് അശ്വിന്റെ അമ്മ എത്തിയത്. കൃഷ്ണകുമാറിന്‍റെ മൂത്തമകളും നടിയുമായ അഹാന ഒഴിച്ച് ബാക്കിയെല്ലാവരും അശ്വിന്‍റെ കുടുംബത്തെ സ്വീകരിക്കാന്‍ വീട്ടിലുണ്ടായിരുന്നു. അഹാന ചെന്നൈയിൽ ആണെന്ന് ദിയ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞിരുന്നു. ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമാണെന്ന് പറഞ്ഞാണ് ദിയ വീഡിയോ തുടങ്ങുന്നത്. അശ്വിൻ നേരത്തെ വീട്ടിൽ വന്നിട്ടുണ്ടെങ്കിലും അശ്വിന്റെ കുടുംബം ആദ്യമായാണ് എത്തുന്നത് എന്നും ദിയ പറയുന്നു. ഇന്ന് താൻ കുർത്തയൊക്കെ ഇട്ടാണ് നിൽക്കുന്നതെന്നും കാരണം ഇന്ന് ടോംബോയ് ലുക്കില്ലാതെ പെൺകുട്ടിയായിരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ദിയ പറയുന്നു. അഹാന വീട്ടിൽ ഉണ്ടായിരുന്നില്ല. അശ്വിൻ ഭയങ്കര പ്രഷറിലാണെന്നും ദിയ പറയുന്നു. അശ്വിനും കുടുംബവും എത്തുന്നതൊക്കെ ദിയ കാണിക്കുന്നുണ്ട്. പ്രഷർ ആവേണ്ട എന്തായാലും കയറിക്കോ എന്ന് പറഞ്ഞാണ് അശ്വിനെ ദിയ അകത്ത് കയറ്റുന്നത്.

ഇതിന് ശേഷം എല്ലാവരും സംസാരിച്ചിരിക്കുന്നുണ്ട്. ഇതൊക്കെ ദിയ വീഡിയോയായി പകർത്തുന്നുണ്ടായിരുന്നു. ” എല്ലാ കല്യാണം കഴിയുമ്പോഴും മാതാപിതാക്കൾക്കാണ് ടെൻഷൻ. ഞാൻ എപ്പോഴും പറയും എന്തിനാണത്. നിങ്ങൾ രണ്ട് പേരും ജോലി ചെയ്ത് ജിവിക്കുന്നു. നിങ്ങളുടെ എല്ലാ കാര്യങ്ങളും നിങ്ങൾ തന്നെ ഷെയർ ചെയ്യണം. കല്യാണം കഴിപ്പിച്ച് വിട്ടാൽ ഇവരുടെ കാര്യങ്ങൾ ഇവർ തന്നെ നോക്കിക്കോണം. വലിയ കാര്യങ്ങൾ അല്ലാത്ത കാര്യങ്ങളൊക്കെ നിങ്ങൾ തന്നെ ഷെയർ ചെയ്യണം,” എന്നാണ് കൃഷ്ണ കുമാർ പറയുന്നത്. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വരുന്നത്. ഇരുവരും ഒന്നാവുന്നതിലുള്ള സന്തോഷം ആണ് ആരാധകർ പങ്കുവെയ്ക്കുന്നത്. ഇന്നത്തെ ഈ ദിവസം ഓസിക്ക് വേണ്ടി സിസ്റ്റേഴ്സ് ആരെങ്കിലും വീഡിയോ എടുക്കാമായിരുന്നെന്ന് തോന്നി. ഓസി വ്ലോഗ് എടുക്കണ്ടായിരുന്നു എന്ന് തോന്നി. ഓസിക്ക് ക്ക് ഒരു മണവാട്ടിയുടെ സ്പെഷ്യലിറ്റി നഷ്ടപ്പെട്ട പോലെ എന്നാണ് ഒരു കമന്റ്. ലാസ്റ്റ് കൃഷ്ണ കുമാർ അങ്കിൾ പറഞ്ഞത് ഉള്ള കാര്യം ആണ്.. വിവാഹ ജീവിതത്തിൽ, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സ്വയം തീർക്കുക.അച്ഛൻ അമ്മമാരെ എന്തിന് ടെൻഷൻ അടിപ്പിക്കണം അല്ലേ എന്നാണ് വേറാെരാളുടെ കമന്റ്. മോൾ പറഞ്ഞതെല്ലാം വളരെ ശരി ആണ് എനിക്കും ഒരു മോൾ ഉണ്ട്. അവൾക് ഇഷ്ടം പ്പെടുന്ന പയ്യനെ അവൾക് കല്യാണം കഴിക്കണം. അതാണ് ശരി, എന്നാണ് മറ്റൊരു കമന്റ്. ചിലരാണെങ്കിൽ ദിയയുടെ വീട്ടുകാരാരും സന്തോഷത്തിലല്ല എന്ന് ഫീൽ ചെയ്യുന്നു എന്ന സംശയം മുന്നോട്ട് വെച്ചു. എന്തായാലും ദിയ ഹാപ്പിയാണല്ലോ നല്ലൊരു ജീവിതം ഉണ്ടാകട്ടെ. ഒരു പാട് നാൾ ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും കുറിക്കുന്നു.

More in Actress

Trending

Recent

To Top