Actress
എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആഗ്രഹിക്കുന്നു; തനിക്ക് സംഭവിച്ചതിനെ കുറിച്ച് ശ്വേത മേനോന്‍
എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആഗ്രഹിക്കുന്നു; തനിക്ക് സംഭവിച്ചതിനെ കുറിച്ച് ശ്വേത മേനോന്‍
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ് പതിനഞ്ചിന് റിലീസിനെത്തിയ അനശ്വരം എന്ന സിനിമയിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി ബിഗ്‌സ്‌ക്രീനില്‍ എത്തിയ താരം തന്റേതായ നിലപാടുകള്‍ കൊണ്ടും ശക്തമായ സ്വഭാവം കൊണ്ടും കൂടുതല്‍ ശ്രദ്ധ നേടാറുണ്ട്. 1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടവും ശ്വേത നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ശ്വേത നേടികഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തിനും തയ്യാറായിട്ടുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളും ശ്വേതയാണ്.
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം താരം ആരാധകര്‍ക്കായി ഇതിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി അത്തരത്തില്‍ ഒരു വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. തന്നെ വിളിച്ചും മെസേജും അയച്ച് അന്വേഷിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സ്‌നേഹമുണ്ടെന്നും പറഞ്ഞ് കൊണ്ടാണ് വീഡിയോ.
ചികിത്സയ്ക്ക് വിധേയമാകുന്നതാണ് വീഡിയോ. കഴുത്തിലും കയ്യിലുമായി തുടങ്ങിയ വേദന കാര്യമാക്കിയെടുത്തതോടെയാണ് ശ്വേത ചികിത്സ തേടാന്‍ തീരുമാനിച്ചതെന്നാണ് പോസ്റ്റില്‍ ശ്വേത പറയുന്നത്. ഒരുപാട് പേര്‍ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു കുറിപ്പെന്നും താരം പറയുന്നു.
ശ്വേതയുടെ വാക്കുകള്‍ ഇങ്ങനെ;
ഇപ്പോള്‍ ഞാന്‍ ആരോഗ്യം വീണ്ടെടുക്കുകയാണ്. എന്നാലും എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ചെറിയൊരു കുറിപ്പ് പങ്കുവെയ്ക്കുകയാണ്. ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിക്കുന്നു, പക്ഷേ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. കുറെ നീണ്ട യാത്രകള്‍ക്കും ശേഷം എന്റെ വലത് തോളില്‍ ഒരു വേദനയും അസ്വസ്ഥതയും ഉണ്ടായി. കഴുത്തില്‍ നിന്ന് വലതു കൈ വരെ വേദനയും മുറുക്കവും അനുഭവപ്പെട്ടിരുന്നു. നടക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായി.’
എന്റെ മാതാപിതാക്കളുടെ ഫിസിയോതെറാപ്പിസ്റ്റുകളായിരുന്ന ജേക്കബിന്റെയും മഞ്ജുവിന്റെയും നിര്‍ദേശപ്രകാരം ഞാന്‍ മികച്ച ഫിസിയോതെറാപ്പി നേടുന്നു. നിലവില്‍ എന്റെ നില മെച്ചപ്പെട്ടു വരികയാണ്, കൃത്യ സമയത്തു ചികിത്സ തേടുന്നത് എന്തുകൊണ്ടും മികച്ചതാണ്.ഫോണ്‍ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും എന്റെ സുഖവിവരം അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി.
എന്നെ കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ എനിക്ക് എന്റെ ഹൃദയത്തില്‍ തൊട്ടു എന്നാണ് ശ്വേത മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. വളരെ പെട്ടെന്ന് അസുഖം ഭേദമാകട്ടെ, പ്രാര്‍ത്ഥിക്കുന്നുവെന്ന് ആരാധകര്‍ കുറിച്ചിട്ടുണ്ട്
അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ശ്വേതയുടെ ഭര്‍ത്താവ് ശ്രീവല്‍സന്റെ പിറന്നാള്‍. മകള്‍ സബൈനയ്‌ക്കൊപ്പം ആയിരുന്നു ശ്വേത ശ്രീവല്‍സന്റെ പിറന്നാള്‍ ആഘോഷമാക്കിയത്. അച്ഛന്റെ ജന്മദിനത്തിന് കേക്ക് മുറിച്ചു കഴിക്കുന്ന സബൈനയുടെ ഒരു ചെറു ദൃശ്യം ശ്വേതാ മേനോന്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചു. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് ശ്രീവല്‍സന് ആശംസകളുമായി എത്തിയിരുന്നത്.
സബൈനയുടെ ജനനം കളിമണ്ണ് എന്ന സിനിമയിലൂടെയായിരുന്നുവെങ്കിലും പിന്നീട് മകളെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും ശ്വേത മാറ്റി നിര്‍ത്തി. കുഞ്ഞായിരിക്കുമ്പോള്‍ ചില പൊതുപരിപാടികള്‍ക്കും, ടിവി ഷോകള്‍ക്കും ശ്വേത മകള്‍ക്കൊപ്പം പങ്കെടുത്തിരുന്നു. അതിനു ശേഷം വളര്‍ന്നു വരുന്ന മകളെ ശ്വേത ക്യാമറയുടെ മുന്നില്‍ നിന്നും ഏതാണ്ട് മുഴുവനായും മാറ്റിനിര്‍ത്തി.
സബൈനയ്ക്ക് ഈ വര്‍ഷം 12ാം പിറന്നാളാണ്. ശ്രീവത്സന്റെ പിറന്നാള്‍ കേക്ക് മുറിക്കുന്ന വിഡിയോയില്‍ അച്ഛനൊപ്പം ഏതാണ്ട് ഉയരമുള്ള സബൈനയെ കാണാം. പക്ഷേ ഇവിടെയും ശ്വേത മകളുടെ സ്വകാര്യത മാനിച്ച് മുഖം പൂര്‍ണമായും വ്യക്തമാക്കിയിട്ടില്ല. 2011ലാണ് ശ്രീവത്സന്‍ മേനോനെ ശ്വേത വിവാഹം കഴിക്കുന്നത്. 2012ല്‍ ഇവര്‍ക്കു കുഞ്ഞ് ജനിച്ചു.