അമേരിക്കന്‍ കമ്പനിയില്‍ നിന്നാണ് ഞങ്ങള്‍ക്ക് സാലറി!! ലക്ഷ്മിയെ ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു… കൂടുതൽ തുറന്നുപറച്ചിലുമായി സഞ്ജുവും ലക്ഷ്മിയും
സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായി മാറിയ രണ്ട് പേരാണ് സഞ്ജുവും ലക്ഷ്മിയും. ടിക് ടോക്കിലൂടെ ആരംഭിച്ച് ഇന്ന് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് ഈ ദമ്പതിമാര്‍. സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ് ലക്ഷ്മിയും സഞ്ജുവും. തമാശ വീഡിയോകളാണ് ഇരുവരേയും ജനപ്രീയരാക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ ജീവിത വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സഞ്ജുവും ലക്ഷ്മിയും. തങ്ങള്‍ ടീമായിട്ടിരുന്ന് ചര്‍ച്ച ചെയ്താണ് വീഡിയോകള്‍ക്കുള്ള കണ്ടന്റ് കണ്ടെത്തുന്നതും അത് വികസിപ്പിക്കുന്നതെന്നുമാണ് ലക്ഷ്മിയും സഞ്ജുവും പറയുന്നത്. വീഡിയോ എടുക്കുന്ന സമയത്ത് ചെറിയ കുഞ്ഞിനെ അച്ഛന്റെ അമ്മയുടെയും കയ്യില്‍ കൊടുക്കും. അവരാണ് നോക്കുന്നതെന്നും ഇരുവരും പറയുന്നു. അതേസമയം, എല്‍കെജിയില്‍ പഠിക്കുന്ന മോളെ സ്കൂളില്‍ വിട്ടതിനുശേഷം ആണ് വീഡിയോ ചെയ്യുന്നതെന്നും ഇരുവരും പറയുന്നു.
അതേസമയം ഈയ്യടുത്തായി വീഡിയോകളില്‍ അമ്മയും സഹോദരിയും ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ഇരുവരും പറയുന്നുണ്ട്. അച്ഛനും അമ്മയും സഹോദരിയും ഒക്കെ നല്ല സപ്പോര്‍ട്ട് ആണ്. ജോലിക്ക് പോയില്ലെങ്കിലും നിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാനാണ് അവര്‍ പറയുന്നതെന്ന് സഞ്ജു പറയുന്നു. ചേച്ചിയും അമ്മയും ഇപ്പോള്‍ വിഡിയോയില്‍ വരാത്തത് ചേച്ചി ചെന്നൈയില്‍ ആയതിനാലാണെന്നാണ് ഇരുവരും പറയുന്നത്. അമ്മയ്ക്ക് കുറച്ച് ആരോഗ്യപ്രശ്നങ്ങള്‍ ഒക്കെ ഉണ്ട്. സര്‍ജറി ഒക്കെ കഴിഞ്ഞിരിക്കുവാണെന്നും ഇരുവരും പറയുന്നു. വീഡിയയോില്‍ അമ്മയെയും ചേച്ചിയെയെയും കാണാത്തതിനാല്‍ അവരുമായി വഴക്ക് ആണോ എന്നൊക്കെ ആളുകള്‍ ചോദിക്കാറുണ്ടെന്നും ഇരുവരും പറയുന്നുണ്ട്.
വിഡിയോയില്‍ വരുന്ന പാര്‍വതി മണി ഭര്‍ത്താവിനൊപ്പം കാനഡയില്‍ പോയി, അതുകൊണ്ടാണ് അവള് വിഡിയോയില്‍ വരാത്തതെന്നും ഇരുവരും പറയുന്നു. സോഷ്യല്‍ മീഡിയ താരമാകും മുമ്പ് താന്‍ പിഡബ്ല്യുഡി കോണ്ട്രാക്ടര് ആയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ ജോലി നിര്‍ത്തിയിരിക്കുകയാണെന്നും സഞ്ജു പറയുന്നു. പിഡബ്ല്യുഡി കോണ്ട്രാക്ടര് ആയിരുന്ന പണി നാല് വര്‍ഷമായി നിര്‍ത്തിയിട്ട്. ആ പണി അച്ഛന് അറിയാവുന്നതുകൊണ്ട് അച്ഛന് അത് ചെയ്തു പൈസ ഉണ്ടാക്കുന്നുണ്ടെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ എതൊരാള്‍ക്കും നേരിടേണ്ടി വരുന്നത് പോലെ തന്നെ സൈബര്‍ ആക്രമണവും ഇരുവര്‍ക്കും നേരിടേണ്ടി വരാറുണ്ട്.
നെഗറ്റീവ് കമന്റുകള്‍ ഡിലീറ്റാക്കി കളയുമെന്നാണ് ഇരുവരും പറയുന്നത്. അതേസമയം എല്ലാ കമന്റ്സുകള്‍ക്കും റിപ്ലൈ കൊടുക്കുമെന്നും ഇരുവരും പറയുന്നു. അമേരിക്കന്‍ കമ്പനിയില്‍ നിന്നാണ് ഞങ്ങള്‍ക്ക് സാലറി കിട്ടുന്നത് എന്ന് നാട്ടുകാര്‍ക്ക് അറിയില്ല. അമേരിക്കയില്‍ പോയി യൂട്യൂബ് തുടങ്ങിയെങ്കില്‍ ആളുകള്‍ ചെറുക്കന് അമേരിക്കയില്‍ ആണെന്ന് പറഞ്ഞേനെ എന്നും സഞ്ജു പറയുന്നുണ്ട്. നാട്ടില്‍ ജോലി ചെയ്യുന്നവര്‍ക്കൊന്നും ഒരു വിലയില്ലെന്നേ. യൂട്യൂബിലെ വരുമാനം അമേരിക്കയില്‍ നിന്നാണ്.’ എന്നും ലക്ഷ്മിയും സഞ്ജുവും ചിരിച്ചു കൊണ്ട് പറയുന്നു. സിനിമയാണ് ഏറ്റവും വലിയ സ്വപ്നമെന്നാണ് സഞ്ജുവും ലക്ഷ്മിയും പറയുന്നത്. സഞ്ജു നേരത്തെ മധുര മനോഹര മോഹം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അതേസമയം ലക്ഷ്മിയെ ബിഗ് ബോസ് മലയാളത്തിലേക്ക് വിളിച്ചിരുന്നു. പോയ സീസണിലേക്കായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ അന്ന് ഗര്‍ഭിണിയായതിനാല്‍ ലക്ഷ്മിയ്ക്ക് പോകാന്‍ സാധിച്ചില്ലെന്നാണ് ഇരുവരും പറയുന്നത്. അതേസമയം യൂട്യൂബ് ഇല്ലാതെ വന്നാല്‍ പഴയ കോണ്‍ട്രാക്ട് പണിയ്ക്ക് തന്നെ താന്‍ പോകുമെന്നും ലക്ഷ്മി കുട്ടികള്‍ക്ക് ട്യൂഷനെടുക്കുമെന്നും ഇരുവരും പറയുന്നു.
