Actress
അഭിമുഖത്തിനിടെ പാറ്റ, ഭയന്ന് വിറച്ച് അവതാരക, കൂളായി നേരിട്ട് ഐശ്വര്യ റായി
അഭിമുഖത്തിനിടെ പാറ്റ, ഭയന്ന് വിറച്ച് അവതാരക, കൂളായി നേരിട്ട് ഐശ്വര്യ റായി
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.
ഷൂട്ടിങ്ങിനിടെ നടക്കുന്ന രസകരമായ ചില സന്ദര്‍ഭങ്ങള്‍ പിന്നീട് ബിഹൈന്‍ഡ് ദ സീന്‍ ആയി അണിയറപ്രവര്‍ത്തകര്‍ പുറത്തുവരാറുണ്ട്. അതില്‍ ചിലത് സോഷ്യല്‍മീഡിയയില്‍ വൈറലാകാറുമുണ്ട്. അത്തരത്തില്‍ കൗതുകം നിറഞ്ഞ ഒരു ബിഹൈന്‍ഡ് ദ സീന്‍ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി ഐശ്വര്യ റായ് മാധ്യമ പ്രവര്‍ത്തക സിമി ഗരേവാളിന് നല്‍കിയ അഭിമുഖത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അഭിമുഖത്തിനിടെ അപ്രതീക്ഷിതമായി ഒരു പാറ്റ ചാടി വീഴുകയും അവതാരക ഞെട്ടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പാറ്റയെ കണ്ടിട്ടും ഐശ്വര്യ വളരെ കൂളായി സാഹചര്യം കൈകാര്യം ചെയ്യുന്നതാണ് വിഡിയോ.
പാറ്റയെ എടുത്തു മാറ്റാന്‍ ഐശ്വര്യ അണിയറ പ്രവര്‍ത്തകരോട് പറയുന്നുണ്ട്. അണിയറ പ്രവര്‍ത്തകന്‍ പാറ്റയെ പിടിക്കുന്നതിനിടെ ഇത്ര സ്‌നേഹത്തോടെ പാറ്റയെ പിടിക്കുന്നത് ആദ്യമായാണ് കാണുന്നതെന്നും ഐശ്വര്യ കമന്റടിക്കുന്നുണ്ട്. മറ്റേത് നടി ആണെങ്കിലും ഈ സാഹചര്യത്തില്‍ ബഹളമുണ്ടാക്കുമായിരുന്നു വെന്നും ഐശ്വര്യ സഹചര്യം വളരെ നന്നായി കൈകാര്യം ചെയ്തുവെന്നുമാണ് ആളുകളുടെ കമന്റ്.
അതേസമയം, കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യഅഭിഷേക് വേര്‍പിരിയലിനെ കുറിച്ചാണ് ബോളിവുഡിലെ ചര്‍ച്ചാ വിഷയം. വിവാഹ മോതിരം ധരിക്കാതെ അഭിഷേക് ബച്ചന്‍ അടുത്തിടെ ഒരു പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങളുടെ ആക്കം കൂട്ടിയത്. പിന്നീട് ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ എത്തിയെങ്കിലും വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല.
അഭിഷേകിന്റെ അമ്മ ജയാ ബച്ചനും സഹോദരി ശ്വേതയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐശ്വര്യ ബച്ചന്‍ കുടുംബത്തില്‍ നിന്നും പുറത്തായതായുള്ള ചില റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം വന്നിരുന്നു. അമിതാഭ് ബച്ചനടക്കം മരുമകളില്‍ നിന്നും അകലം പാലിച്ചു നില്‍ക്കുകയാണെന്നാണ് പൊതുഇടങ്ങളിലെയും സോഷ്യല്‍ മീഡിയയിലെയും ഇവരുടെ ഇടപെടലുകള്‍ കണ്ട് ആരാധകര്‍ പറയുന്നത്. ഇതെല്ലാം കാരണം ഇവരുടെ വിവാഹമോചനത്തിലേക്കാണ് സോഷ്യല്‍ മീഡിയ വിരല്‍ചൂണ്ടുന്നത്.
അതേസമയം, അമിതാഭ് ബച്ചന്‍ മകള്‍ ശ്വേതയ്ക്ക് ബംഗ്ലാവ് ‘പ്രതീക്ഷ’ എഴുതി നല്‍കിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുടുംബ സ്വത്തായ ഇത് മകള്‍ക്ക് മാത്രം ബച്ചന്‍ എഴുതി നല്‍കിയത് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണ് എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. തന്റെ വിവാഹം അടക്കം നടന്ന പ്രതീക്ഷയില്‍ മരുമകള്‍ ഐശ്വര്യയ്ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നുവെന്നും എന്നാല്‍ അമിതാഭ് ബച്ചന്‍ ഇതൊന്നും നോക്കിയില്ലെന്നുമാണ് വിവരം.
തങ്ങളുടെ ദാമ്പത്യ ജീവിതം എപ്പോഴും സന്തോഷവും ചിരിയും നിറഞ്ഞതല്ലെന്നും തങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാകാറുണ്ടെന്നാണ് അഭിഷേക് ബച്ചന്‍ ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍ ആ വഴക്കുകളൊന്നും സീരിയസായി മാറാറില്ലെന്നും താരം പറയുന്നുണ്ട്. 2007 ലായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായും വിവാഹിതരായത്. 2016ല്‍ വോഗിന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങളോട് വഴക്കിനെക്കുറിച്ച് ചോദിക്കുന്നത്.
ഇതിന് അഭിഷേക് ബച്ചന്‍ നല്‍കിയ മറുപടി എല്ലാ ദിവസവും എന്നായിരുന്നു. പക്ഷെ അത് കൂടുതലും അഭിപ്രായ വ്യത്യാസങ്ങളായിരിക്കും, വഴക്കുകളല്ലെന്നും അതൊന്നും സീരിയസ് അല്ലെന്നും ആരോഗ്യപരമാണെന്നും അഭിഷേക് പറഞ്ഞിരുന്നു. അല്ലെങ്കില്‍ ദാമ്പത്യ ജീവിതം ബോറിംഗ് ആവുമെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞിരുന്നു.