താൻ മരിക്കാൻ തീരുമാനിച്ച നിമിഷത്തെ കുറിച്ച് ലക്ഷ്മി!
താൻ മരിക്കാൻ തീരുമാനിച്ച നിമിഷത്തെ കുറിച്ച് ലക്ഷ്മി!
സിനിമയിലും സീരിയലുകളിലുമൊക്കെയായി വളരെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലക്ഷ്മി. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ അഭിനയിച്ച സേതുലക്ഷ്മിയുടെ മകള്‍ കൂടിയാണ് ലക്ഷ്മി. സേതുലക്ഷ്മിയുടെ മകൾ ആണ് താൻ എന്നത് പലര്‍ക്കും അറിയില്ലായിരുന്നുവെന്നും അമ്മ ഇതാണെന്ന് പറഞ്ഞ് ഫോട്ടോ കാണിക്കുമ്പോള്‍ പലരും അത്ഭുതപ്പെടുന്നത് കണ്ടിട്ടുണ്ടെന്നും മുന്‍പ് ലക്ഷ്മി പറഞ്ഞിരുന്നു. തന്റെ അച്ഛനും അമ്മയും അഭിനേതാക്കളായിരുന്നു അതിനാൽ തന്നെ താനും ആ വഴി തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ലക്ഷ്മി പറയുന്നു. അമ്മയുടെ കഷ്ടപ്പാടുകള്‍ കണ്ടാണ് ഈ മേഖലയിലേക്ക് ഇറങ്ങിയതെന്നും അവര്‍ മുന്‍പ് പറഞ്ഞിരുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ ലക്ഷ്മിയും അമ്മ സേതുലക്ഷ്മിയും പങ്കെടുത്തപ്പോൾ അവർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. താൻ വിവാഹം കഴിച്ചതിനെ കുറിച്ചും ജീവിതത്തിലേക്ക് വന്നതിനെ കുറിച്ചുമൊക്കെ ലക്ഷ്മി സംസാരിക്കുന്നുണ്ട്.
അച്ഛൻ മരിക്കുമ്പോൾ ലക്ഷ്മിക്ക് 17 വയസായിരുന്നു പ്രായം. അച്ഛൻറെ മരണശേഷം ‘അമ്മ തന്നെ നോക്കാൻ നന്നായി കഷ്ടപ്പെട്ടു .അങ്ങനെയാണ് അമ്മയോട് അങ്ങോട്ട് പറഞ്ഞ് ഞാനും അഭിനയിക്കാനായി ഇറങ്ങിയത്. ആദ്യം അമ്മ സമ്മതിച്ചിരുന്നില്ല. സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അഡ്മിഷന്‍ ലഭിച്ച സമയമായിരുന്നു അത്. ആ മേഖലയില്‍ തുടരാനായിരുന്നു അമ്മ പറഞ്ഞത്. ഞാന്‍ വാശി പിടിച്ചതോടെ അമ്മ സമ്മതിക്കുകയായിരുന്നു.
സ്‌പോര്‍ട്‌സും പഠനവും ഉപേക്ഷിച്ചായിരുന്നു കലാരംഗത്തേക്കെത്തിയത്. 85 ല്‍ അധികം സീരിയലുകളില്‍ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. സൂര്യോദയമായിരുന്നു ആദ്യ സീരിയല്‍. അമ്മയും അതിലുണ്ടായിരുന്നു. കെകെ രാജീവ് സംവിധാനം ചെയ്ത ഓര്‍മയാണ് ലക്ഷ്മിക്ക് ബ്രേക്കായി മാറിയത്. അതിന് ശേഷം നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. സീരിയലില്‍ തിരക്കായതോടെ നാടകത്തില്‍ അഭിനയിക്കാന്‍ സമയമില്ലായിരുന്നു.
സൗദിക്കാരനെയാണ് ലക്ഷ്മി വിവാഹം ചെയ്തത്. അതേക്കുറിച്ചും ഷോയില്‍ പറയുന്നുണ്ട്. ആത്മഹത്യയെ കുറിച്ച് ചോദിച്ചപ്പോൾ എനിക്കാരമില്ലെന്നോര്‍ത്ത് സങ്കടം വരാറുണ്ടായിരുന്നു. അഭിനയിക്കാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. ഞാന്‍ എന്തിനാണ് ജീവിക്കുന്നത്, എനിക്കാരാണുള്ളത് എന്നൊക്കെ ആലോചിച്ചപ്പോള്‍ മനസ് അസ്വസ്ഥമായി. വല്ലാതെ സങ്കടം വന്നു. ജീവിതത്തോട് വെറുപ്പ് തോന്നിയ നിമിഷമായിരുന്നു അത്. മരിക്കാനായി തീരുമാനിക്കുകയായിരുന്നു. ലക്ഷ്മി ഈ അനുഭവം പറയുമ്പോള്‍ സാരിത്തലപ്പ് കൊണ്ട് കണ്ണീരൊപ്പുകയായിരുന്നു സേതുലക്ഷ്മി. താനിപ്പോഴും കരയാറുണ്ടെന്നും ആരും കാണാറില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
ലക്ഷ്മിയുടെ ‘അമ്മ സേതുലക്ഷ്മിയുടെ ആദ്യ ചലച്ചിത്രം 1990-ൽ കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ഈ കണ്ണി കൂടി ആണ്. വലിയൊരു ഇടവേളയ്ക്കു ശേഷം 2006-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായ രസതന്ത്രത്തിലൂടെയാണ് സേതുലക്ഷ്മി സിനിമയിലേയ്ക്ക് തിരിച്ചുവന്നത്. 2013-ൽ ഇറങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലൂടെ അവർ ചലച്ചിത്രരംഗത്ത് കൂടുതൽ ശ്രദ്ധ നേടി. തുടർന്ന് നിരവധി സിനിമകളിൽ സേതുലക്ഷ്മി അഭിനയിച്ചു. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലും ആ സിനിമയുടെ തമിഴ് പതിപ്പിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.