serial
വീട്ടുകാരെ വെറുപ്പിച്ച് രണ്ടാം കെട്ടുകാരനുമായി അതീവരഹസ്യമായി വിവാഹം.. ഒമ്പതാമത്തെ പ്രണയം പതിനൊന്നാം വർഷത്തിൽ സംഭവിച്ചത്
വീട്ടുകാരെ വെറുപ്പിച്ച് രണ്ടാം കെട്ടുകാരനുമായി അതീവരഹസ്യമായി വിവാഹം.. ഒമ്പതാമത്തെ പ്രണയം പതിനൊന്നാം വർഷത്തിൽ സംഭവിച്ചത്
മലയാളികളുടെ ഇഷ്ടതാരമാണ് നടി അനന്യ. 2008 മുതൽ മലയാള സിനിമയിൽ സജീവമായുള്ള അനന്യ സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച് കഴിഞ്ഞു. തമിഴിൽ അടക്കം അനന്യ ചെയ്ത കഥാപാത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.2018ൽ ഒരു കുട്ടനാടൻ ബ്ലോഗിൽ അഭിനയിച്ചശേഷം അനന്യ മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് 2021ൽ ഭ്രമരത്തിലൂടെയാണ് അനന്യ മലയാളത്തിലേക്ക് തിരിച്ചെത്തിയത്.
അനന്യയുടെ സ്വകാര്യ ജീവിതം എപ്പോഴും വലിയ ചർച്ചയായിട്ടുണ്ട്. അനന്യയുടെ വിവാഹം പോലും മലയാളികൾക്ക് വലിയൊരു സർപ്രൈസായിരുന്നു. 2012ലായിരുന്നു അനന്യയുടെ വിവാഹം. വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു അനന്യയുടെ വിവാഹം. അനന്യയുടെയും ആഞ്ജനേയന്റെയും വിവാഹ ജീവിതം പതിനൊന്നാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ വിവാഹ ജീവിതത്തെ കുറിച്ച് അനന്യ പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. പ്രണയവിവാഹമായിരുന്നു അനന്യയുടേത്. 2012ൽ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. അനന്യയുടെ വിവാഹ വാർത്തയ്ക്കൊപ്പം നിരവധി വിവാദങ്ങളും പ്രചരിച്ചിരുന്നു. വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് തിരുപ്പതിയില്‍ വെച്ച് അതീവരഹസ്യമായി അനന്യയും ആഞ്ജനേയനും വിവാഹിതരായി എന്നാണ് 2012 പ്രചരിച്ചത്.
കൂടാതെ അനന്യ വീടുവിട്ടിറങ്ങിപ്പോവുകയായിരുന്നു, പണത്തിൽ ഭ്രമിച്ചുപോയി അനന്യ എന്നിങ്ങനെയുള്ള പ്രചാരണങ്ങളും അക്കാലത്ത് നടിയെ കുറിച്ച് പ്രചരിച്ചിരുന്നു. ഈ വിവാഹബന്ധം അധികം പോവില്ലെന്ന് വരെ പലരും അനന്യയുടെയും ആഞ്ജനേയന്റെയും വിവാഹ വാർത്ത പുറത്ത് വന്നപ്പോൾ പലരും വിധിയെഴുതിയിരുന്നു. ‘എന്റെ ഒമ്പതാമത്തെ പ്രണയമാണ് ഏട്ടൻ. വിവാഹനിശ്ചയം കഴിഞ്ഞ സമയം തൊട്ട് കേട്ട ഒരു സംഭവമായിരുന്നു ഞാൻ പുള്ളിയെ കണ്ടല്ല പുള്ളിയുടെ പണത്തിലാണ് വീണതെന്ന്.’ ‘എന്റെ വീട്ടിലും ഞാൻ അത്യാവശ്യം സൗകര്യങ്ങളോടെയാണ് വളർന്നത്. ബോഡി ഷെയ്മിങുള്‍പ്പടെ ആഞ്ജനേയനെക്കുറിച്ച് വളരെ മോശം കാര്യങ്ങളായിരുന്നു പ്രചരിച്ചത്. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞ് തന്നെയാണ് വിവാഹം നടത്തിയത്. ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയിട്ടുള്ള കാലമത്രയും ഞങ്ങൾ നന്നായി മുമ്പോട്ട് പോകും എന്നാണ് ഞങ്ങളുടെ വിശ്വാസം.’ എന്നെല്ലാമാണ് വിവാഹത്തെ കുറിച്ച് വന്ന ഗോസിപ്പുകളോട് പ്രതികരിച്ച് മുമ്പൊരിക്കൽ അനന്യ പറഞ്ഞത്.
ഈ പതിനൊന്ന് വർഷത്തിനിടയിൽ പലവട്ടം അനന്യയും ആഞ്ജനേയനും പിരിഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ആ റിപ്പോർട്ടുകൾക്ക് അനന്യ മറുപടി നൽകിയത് ഭർത്താവിനൊപ്പം സഹോദരൻ അർജുന്റെ വിവാഹത്തിൽ പങ്കെടുത്താണ്. അഭിനയത്തിന് പുറമെ നൃത്ത പരിപാടികളിലും സജീവമായിരുന്നു അനന്യ. ആയില്യ നായർ എന്നാണ് താരത്തിന്റെ ശരിക്കുള്ള പേര്. മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട നിർമാതാവ് ഗോപാലകൃഷ്ണൻ നായരുടെ മകളാണ് അനന്യ. പൈ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ 1995ലാണ് അനന്യ ബാലതാരമായി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. നാടോകൾ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ അനന്യ എന്ന പേര് പിന്നീട് തന്റെ സിനിമാ ജീവിതത്തിലേക്കും അനന്യ സ്വീകരിക്കുകയായിരുന്നു.